നടരാജനൃത്തം
ഭാരതീയര്‍ക്കു ദൈവം നടരാജനാണ്. അവന്റെ നൃത്തം ആണ് പ്രപഞ്ചമായി വിരിഞ്ഞു നില്‍ക്കുന്നത്. ഭരതന്റെ 'നാട്യശാസ്ത്രം' തുടങ്ങുന്നത് തന്നെ ശിവനെ സ്തുതിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടുമാണ്. ശിവന്‍ നൃത്തത്തിന്റെ അധിദേവനാണ്. ശിവന്റെ നൃത്തങ്ങളാണ് സന്ധ്യാതാണ്ഡവം, ഉദ്യാനതാണ്ഡവം, ആനന്ദതാണ്ഡവം, ശ്മശാനതാണ്ഡവം, എന്നിവ.
ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച നടരാജനൃത്തതിനെ ആനന്ദതാണ്ഡവം എന്ന് വിശേഷിപ്പിക്കുന്നു. നടരാജനൃത്തം പ്രപഞ്ചനൃത്തം ആണ്. പഞ്ചകൃത്യനൃത്തമാണ്. അത് സൃഷ്ടി-സ്ഥിതി-സംഹാര-അനുഗ്രഹ-തിരോഭാവനൃത്തമാണ്. ശിവന്‍ ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാണ്. ആനന്ദതാണ്ഡവം ആരംഭിക്കുന്നതോടെ പ്രകൃതിഗുണങ്ങളായ സത്വം, രജസ്സ്,തമസ്സ്, എന്നിവയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അവ ചലനാത്മകമാവുകയും ചെയ്യും; പ്രകൃതിഗുണങ്ങളുടെ വ്യത്യസ്ത സംയോഗത്തിലൂടെ പ്രപഞ്ചം പ്രത്യയീഭവിക്കുന്നു. നൃത്തത്തിലൂടെ അതിനെ നിലനിര്‍ത്തുകയും സംഹരിക്കുകയും ചെയ്യുന്നു;
ganga
No comments:
Post a Comment