Sunday, May 27, 2018

ആത്മാവിന്റെ ഏകത്വം എങ്ങനെയാണെന്ന് വ്യക്തമാക്കാനും ഈ ജഗത്ത് ബ്രഹ്മത്തില്‍ നിന്ന് ജനിച്ച് അതില്‍നി്‌ലനിന്നു അതില്‍ ലയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുവാനുമാണ് അടുത്ത ആറാം അദ്ധ്യായം. വിദ്യയുടെമഹത്വത്തെയും വര്‍ണ്ണിക്കുന്നു.  
ഓം ശ്വേതകേതുഹാരുണായ ആസ തം ഹ പിതോവാച ശ്വേതകേതോവസ ബ്രഹ്മചര്യം ന വൈസോമ്യാസ്മത് കുലീനോനനൂച്യ ബ്രഹ്മബന്ധുരിവ ഭവതീതി 
അരുണന്റെ പേരക്കുട്ടിയായി ശ്വേതകേതു എന്ന ഒരാള്‍ ഉണ്ടായിരുന്നു.അവനോട് അച്ഛന്‍ പറഞ്ഞു - ശ്വേതകേതോ നീ ഒരു ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ വസിക്കുക. നമ്മുടെ വംശത്തിലുള്ളവര്‍ വേദംപഠിക്കാതെ ബ്രഹ്മബന്ധുവിനെ പോലെയാകുന്നത് ശരിയല്ല.ബ്രാഹ്മണനു വേണ്ട ഗുണങ്ങള്‍ ഒന്നുമില്ലാത്തവനാണ് ബ്രഹ്മബന്ധു.
സ ഹ ദ്വാദശ വര്‍ഷ ഉപേത്യ ചതുര്വിംഒശശതി വര്‍ഷന: സര്വാനന്‍ വേദാനധീത്യ മഹാമനാ അനൂചാനമാനീ സ്തബ്ധ ഏയായ,തം ഹ പിതോവാച.
 ശ്വേതകേതു പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഗുരുകുലത്തില്‍ പോയി ഇരുപത്തിനാല് വയസ്സായപ്പോള്‍ എല്ലാ വേദങ്ങളും പഠിച്ച് മഹാമനസ്സായി. വേദങ്ങള്‍ എല്ലാം പഠിച്ചവനെന്ന അഭിമാനത്തോടെ തീരെ വിനയമില്ലാത്തവനായി മടങ്ങി വന്നു.അവനോട് അച്ഛന്‍ ചോദിച്ചു.
ശ്വേതകേതോ യന്നു സോമ്യേദം മഹാമനാ അനൂചാനമാനീ സ്തബ്ധോളസ്യുത തമാദേശമപ്രാക്ഷ്യ: യേനാശ്രുതം ശ്രുതം ഭവത്യമതം മതവിജ്ഞാതം വിജ്ഞാതമിതി, കഥം നു ഭഗവ: സ ആദേശോ ഭവതീതി.
സൌമ്യനായ ശ്വേതകേതോ നീ മഹാമനസ്സായി വേദാദ്ധ്യയനം ചെയ്തവനെന്ന അഭിമാനത്തോടെ അഹംഭാവിയായിരിക്കുന്നത്? കേള്‍ക്കാ ത്തത് കേട്ടതായും വിചാരിക്കാത്തത് വിചാരിച്ചതായും അറിയാത്തത് അറിഞ്ഞതായും തീരുന്നതായ ആദേശത്തെ നീ ഗുരുവിനോട് ചോദിച്ചുവോ? ഇത് കേട്ട ശ്വേതകേതു ആ ആദേശം എങ്ങനെയുള്ളതാണ് എന്ന് ചോദിച്ചു.
മകന്റെ അഹങ്കാരത്തെ ഇല്ലാതാക്കി വിനയമുള്ളനാക്കാനാണ് അദ്ദേഹം ഇത് ചോദിച്ചത്. ആദേശം എന്നത് ശാസ്ത്രങ്ങളില്‍ നിന്നുംആചാര്യോപദേശത്തില്‍ നിന്നും കിട്ടുന്ന ജ്ഞാനമാണ്. ബ്രഹ്മത്തെ ഉപദേശിക്കുന്ന ജ്ഞാനമാണ് ആദേശം. വേദങ്ങളെല്ലാം പഠിച്ചാലും മറ്റ് വിഷയങ്ങള്‍ അറിഞ്ഞാലും ആത്മതത്വം അറിഞ്ഞില്ലെങ്കില്‍ കാര്യമില്ല. 
യഥാ സോമ്യെേനക മൃത്പിണ്ഡ  ഏന സര്വം മൃണ്മയം വിജ്ഞാതം സ്യാദ് വാചാരംഭണം വികാരോ നാമധേയംമൃത്തികേത്യേവസത്യം.
മണ്‍കട്ടയെ അറിഞ്ഞാല്‍ മണ്ണ് കൊണ്ടു ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളെയും അറിയാന്‍ കഴിയുന്നു. വികാരമെന്ന് പറയുന്നത് വാക്കിനെ ആശ്രയിച്ചുള്ള പേര് മാത്രമാകുന്നു. മണ്ണ് മാത്രമേ സത്യമായിട്ടുള്ളൂ.
യഥ സോമ്യെനെകേന ലോഹമണിനാ സര്വംണ ലോഹമയം വിജ്ഞാതം സ്യാദ് വാചാരംഭണം വികാരോ നാമധേയം ലോഹമിത്യേവ സത്യം.
ഒരു സ്വര്‍ണ്ണ ക്കട്ടിയെ അറിഞ്ഞാല്‍ സ്വര്‍ണ്ണ ത്തിന്റെു വികാരങ്ങളെല്ലാം അറിയാന്‍ കഴിയുന്നു. വികാരമെന്ന് പറയുന്നത് വാക്കിനെ ആശ്രയിച്ചുള്ള പേര് മാത്രമാണ്. സ്വര്‍ണ്ണം  മാത്രമേ സത്യമായിട്ടുള്ളൂ.
യഥ സോമ്യെനെകേന നഖനികൃന്തനെന സര്വംവ കാര്‍ഷ്ണായാസംവിജ്ഞാതം സ്യാദ് വാചാരംഭണം വികാരോ നാമധേയം കൃഷ്ണായസമിത്യേവ സത്യം, ഏവം സോമ്യ സ ആദേശോ ഭവതീതി.
കാരിരുമ്പ് കൊണ്ടുള്ള ഒരു നഖം വെട്ടിയെ അറിഞ്ഞാല്‍ കാരിരുമ്പിന്റെ വികാരങ്ങളെയെല്ലാം അറിയാനാകും.വികാരം എന്നത് വാക്കിനെ ആശ്രയിച്ച പേര് മാത്രമാണ്.കാരിരുമ്പ് മാത്രമാണ് സത്യം. ഇപ്രകാരമാണ് ആദേശം.
മണ്‍കട്ടയെ അറിഞ്ഞാല്‍ മണ്‍പാത്രങ്ങളെഅറിയാം. സ്വര്‍ണ്ണ ത്തെ അറിഞ്ഞാല്‍ സ്വര്‍ണ്ണാ ഭരണങ്ങളെ അറിയാം.കാരിരുമ്പിനെ അറിഞ്ഞാല്‍ കാരിരുമ്പ് കൊണ്ട് ഉണ്ടാക്കിയ എല്ലാറ്റിനെയും അറിയാം.കാരണത്തെ അറിഞ്ഞാല്‍ കാര്യങ്ങളെയെല്ലാം അറിയാം. എല്ലാറ്റിന്റയും കാരണമായത് സത്യവും വികാരമായ കാര്യം മിഥ്യയുമാണ്. വികാരം എന്നാല്‍ മാറ്റം ഉള്ളത് എന്നര്‍ത്ഥം. എന്റെ പൂജ്യരായ ആചാര്യര്‍ക്ക്  ഇതിനെ ക്കുറിച്ച് അറിവുണ്ടാകയില്ല അതിനാലാകും പറഞ്ഞു തരാതിരുന്നത്. അങ്ങ് തന്നെ ഈ അറിവിനെ ഉപദേശിച്ച് തരണം എന്ന് ശ്വേതകേതു അച്ഛനോട് ആവശ്യപ്പെട്ടു. പറഞ്ഞു കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചു.
വീണ്ടും തന്നെ ഗുരുകുലവാസത്തിനു അയച്ചാലോ എന്ന് പേടിച്ചാകാം ഗുരുക്കന്മാര്ക്ക്  അറിയാന്‍ സാധ്യതയില്ലെന്ന് ശ്വേതകേതു പറഞ്ഞത്.  
സ്വാമി അഭയാനന്ദ

No comments: