Wednesday, May 30, 2018

മരണാനന്തരക്രിയക്കു പ്രഥമസ്ഥാനം പുത്രന് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ട്?
മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് തന്നെ കല്പിച്ചിരിക്കുകയാണ്. പുത്രപദത്തിന്‍റെ അര്‍ത്ഥകല്പനയില്‍ "പും നാമനരകാല്‍ത്രായതെ ഇതി പുത്രഃ". 'പും ' എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ ക്രിയാദികളാല്‍ ത്രാണനം ചെയ്യുന്നത്കൊണ്ടാണ് പുത്രന്‍ എന്ന പേരിനര്‍ഹാനായത്. കുലാചാരപ്രകാരമുള്ള വിവാഹത്തില്‍ ദമ്പതികളായവര്‍ വളരെ സന്തോഷത്തോടുകൂടി ബന്ധിക്കുന്ന സംയോഗത്തില്‍ ഉത്ഭുതമാകുന്ന ആദിമ സന്താനത്തിന് ആത്മീയബന്ധം കൂടുതല്‍ ഉണ്ടാകുമെന്ന ആശയമാണ് ആ പുത്രന്‍ ചെയ്യുന്ന പിതൃകര്‍മ്മത്തിന് പ്രാബല്യവും പിതൃതൃപ്തിയും ഏറിയിരിക്കുമെന്ന് പറയുവാന്‍ കാരണം. മറ്റു പുത്രന്മാര്‍ക്കും പിതൃക്രിയചെയ്യാം. പുത്രന്‍ - പുത്രന്‍റെ പുത്രന്‍ - പ്രൌത്രന്‍, സഹോദരന്‍, സഹോദരസന്താനം, സന്താനങ്ങളില്ലെങ്കില്‍ ഭാര്യയ്ക്കും കര്‍മ്മം ചെയ്യുവാനധികാരമുണ്ടെന്ന് പ്രമാണങ്ങള്‍ കാണുന്നു.
പിതാവിന്റെ നേർപ്രതിരൂപമാണ് മകൻ.പിതാവിന്റെ അഭാവത്തിൽ മാതാവിനെയും, പിതൃവഴി ഉള്ള ആരാധന ഉൾപ്പടെ കുടുംബ കാര്യങ്ങളും സംരക്ഷിക്കാനും, നടത്തിക്കൊണ്ടുപോകാനും അവൻ ബാധ്യത പ്പെട്ടിരിക്കുന്നു...
അതേസമയം
പെൺകുട്ടികളെ അച്ഛൻ കന്യാദാനം വഴി ഗോത്രം മുറിച്ചു, അന്യ കുടുംബ ങ്ങളിലേക്കു അയക്കുന്നു എന്നതു കൂടി ശ്രദ്ധിക്കുക.....
അതിനാൽ
അച്ഛന്റെ സർവ്വ ഗുണങ്ങളും നിലനിർത്തേണ്ടത് ആണ്മക്കളാണ്.
മാത്രമല്ല പിതാവിന്റെതായ കർമ്മദോഷങ്ങളും,വൈകല്യങ്ങളും,
പരാധീനതകളും ദാന - ധർമ്മം ഇല്ലാത്ത ജീവിതത്തിനും പരിഹാരം ചെയ്യാൻ കൂടിയാണ് മൂത്തമകനെ ധർമ്മ ശാസ്ത്രം നിയോഗിചിരിക്കുന്നത്..

No comments: