Wednesday, July 31, 2019



നവഗ്രഹ ഗായത്രി🕉️

ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും പ്രാധാന്യ മുള്ളവയാണ്‌ നവഗ്രഹ ഗായത്രീ മന്ത്രങ്ങള്‍. നിര്‍ദ്ദിഷ്ട ദാശാപഹാരങ്ങളില്‍ അതാതു ഗൃഹങ്ങള്‍ക്കുള്ള ഗായത്രി ജപിക്കുന്നത്‌ ശ്രേയസ്കരമാണ്.

🕉️സൂര്യന്‍ 🕉️
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!

ഫലം : നേത്ര രോഗങ്ങള്‍ മാറും. ആരോഗ്യം വര്‍ദ്ധിക്കുന്നു.പ്രാണ ശക്തി വര്‍ധിക്കുന്നു.

🕉️ചന്ദ്രന്‍ 🕉️
ഓം അത്രി പുത്രായ  വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!

ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, ശീത സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു,മാനസിക പിരിമുറുക്കം കുറയുന്നു.

🕉️കുജന്‍ 🕉️
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ  ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!

ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. സഹോദരങ്ങള്‍ക്കിടയില്‍ സാഹോദര്യം  വര്‍ദ്ധിക്കുന്നു.

🕉️ബുധന്‍ 🕉️
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!

ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി,ഓര്‍മശക്തി വര്‍ധിക്കുന്നു.

🕉️വ്യാഴം 🕉️
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!

ഫലം : ഗുരു പ്രീതിയാല്‍  സര്‍വ്വനന്മകളും നേടാന്‍ സാധിക്കും.ദൈവാധീനവും ഭാഗ്യവും വര്‍ധിക്കുന്നു.

🕉️ശുക്രന്‍ 🕉️
ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!

ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

🕉️ശനി 🕉️
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!

ഫലം : ശനിദോഷം, രോഗങ്ങള്‍,ദുരിതങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

🕉️രാഹു 🕉️
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!

ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

🕉️കേതു 🕉️
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!

ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരസ്ഥമാകുന്നു.
മനസ്സിനെ ഒരു തടാകത്തോടുപമിക്കാം. അതിലുണ്ടാകുന്ന ഓരോ കല്ലോലവും അടങ്ങുന്നതോടുകൂടി തീരെ നശിച്ചുപോകാതെ, മേലില്‍ വീണ്ടും ആവിര്‍ഭവിക്കാനുള്ള സാധ്യതയോടുകൂടി ഒരു അടയാളം മനസ്സില്‍ അവശേഷിപ്പിക്കുന്നു. തരംഗത്തിന്റെ പുനരാവിര്‍ഭാവ സാധ്യതയോടുകൂടിയ ഈ അടയാളത്തെയാണ് 'സംസ്‌കാരം' എന്നു പറയുന്നത്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ശരീരത്തിന്റെ ഓരോ ചലനവും നമ്മുടെ ഓരോ വിചാരവും ഇത്തരം മുദ്രകള്‍ നമ്മുടെ ചിത്തത്തില്‍ നിക്ഷേപി
ക്കുന്നുണ്ട്. ഈ മുദ്രകള്‍ ചിത്തത്തിന്റെ ഉപരിതലത്തില്‍ തെളിഞ്ഞുകാണാതിരിക്കുമ്പോഴും, അധസ്തലങ്ങളില്‍ കിടന്ന്, നാം അറിയാതെതന്നെ  പ്രവര്‍ത്തിക്കാന്‍ തക്ക കെല്‍പുള്ളവയാണ്. ചിത്തത്തിലുള്ള ഈ മുദ്രകളുടെ (സംസ്‌കാരങ്ങളുടെ) ആകത്തുകയാണ്, ഓരോ നിമിഷത്തിലും നാം എങ്ങനെയുള്ളവരാകുന്നു എന്നു നിര്‍ണയിക്കുന്നത്. എന്റെ കഴിഞ്ഞുപോയ ജീവിതത്തിലുണ്ടായിട്ടുള്ള സര്‍വസംസ്‌കാരങ്ങളുടേയും പരിണിത ഫലമാകുന്നു ഈ നിമിഷത്തിലെ 'ഞാന്‍'. വാസ്തവത്തില്‍ ഇതിനെയാണ് സ്വഭാവം എന്നു പറയുന്നത്.
ഓരോരുത്തന്റേയും സ്വഭാവത്തെ നിര്‍ണയിക്കുന്നത് അവനവന്റെ സംസ്‌കാരങ്ങളുടെ സമാഹാരമാകുന്നു. നല്ല സംസ്‌കാരങ്ങള്‍ക്കാണ് പ്രാബല്യമെങ്കില്‍ സ്വഭാവം നല്ലതായിരിക്കും. ചീത്തയ്ക്കാണെങ്കില്‍ സ്വഭാവവും ചീത്തയായിരിക്കും. 
ഒരാള്‍ നിരന്തരം ചീത്തവാക്കുകള്‍ കേള്‍ക്കുകയും ചീത്തക്കാര്യങ്ങള്‍ ചിന്തിക്കുകയും ചീത്തപ്രവൃത്തികള്‍ ചെയ്യുകയുമാണെങ്കില്‍ അയാളുടെ മനസ്സ് ചീത്ത സംസ്‌കാരങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും. ആ സംസ്‌കാരങ്ങള്‍ അയാള്‍ അറിയാതെതന്നെ അയാളുടെ വിചാരങ്ങളേയും പ്രവൃത്തികളേയും ബാധിക്കും. വാസ്തവത്തില്‍ ആ ദുഃസംസ്‌കാരങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അവയുടെ പരിണിതഫലം ചീത്തയായിരിക്കും. അങ്ങനെ അയാള്‍ ചീത്ത മനുഷ്യനായിരിക്കും.
അതില്‍നിന്നൊഴിയാന്‍ അയാള്‍ക്കു കഴിയുന്നില്ല. ഈ ദുഃസംസ്‌കാരങ്ങളുടെ ആകെത്തുക ദുഷ്‌കര്‍മങ്ങള്‍ ചെയ്യാനുള്ള വലിയ പ്രേരണാശക്തി അയാളില്‍ ഉളവാക്കും. അയാള്‍ തന്റെ സംസ്‌കാരങ്ങളുടെ കൈയില്‍ ഒരു യന്ത്രം പോലെയായിരിക്കും. അവ അയാളെക്കൊണ്ട് ദുഷ്‌കര്‍മങ്ങള്‍ ബലാല്‍ ചെയ്യിക്കും. ഇതുപോലെതന്നെ ഒരാള്‍ സദ്വിചാരങ്ങളില്‍ മുഴുകുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കയും ചെയ്യുന്നുവെങ്കില്‍ ആ സംസ്‌കാരങ്ങളുടെ ആകെത്തുക നല്ലതായിരിക്കയും, അയാള്‍ അവ ഇച്ഛിച്ചില്ലെങ്കില്‍ക്കൂടി ബലാല്‍ നന്മ പ്രവര്‍ത്തിപ്പിക്കുന്നു. 
അപ്രതിരോധ്യമായ ഒരു സദ്വാസനാബലം തന്നില്‍ ഉണ്ടാകത്തക്കവിധം അത്രയധികം സദ്കര്‍മങ്ങള്‍ ചെയ്യുകയും അത്രയധികം സദ്വിചാരങ്ങളില്‍ മുഴുകുകയും ചെയ്തിട്ടുള്ള ഒരു മനുഷ്യന്, നന്മ ചെയ്യണമെന്നിച്ഛയില്ലെങ്കിലും, ഒരു സമയം തിന്മ ചെയ്യണമെന്നു തോന്നിയാല്‍ക്കൂടി, ആ സദ്വാസനകളുടെ സമാഹാരമായ അയാളുടെ മനസ്സ്അതിനനുവദിക്കുന്നതല്ല. വാസനകള്‍ അയാളെ പിന്തിരിപ്പിക്കും. അയാള്‍ സദ്വാസനകള്‍ക്കു പൂര്‍ണമായും അധീനനായിരിക്കും. ഈ സ്ഥിതിയിലെത്തുമ്പോള്‍ ഒരുവന്റെ സദ്സ്വഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചു എന്നു പറയാം.
ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളിലൊന്നാണ് വിവേകബുദ്ധി. മൃഗങ്ങളില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നതും ഇതുതന്നെ. മനസ്സാണല്ലോ എല്ലാ നന്മകള്‍ക്കും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അദ്ധ്യാത്മ ശാസ്ത്രപ്രകാരം മനസ്സിന് നാലു ഘടകങ്ങളുണ്ട്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം. മനസ്സില്‍ എത്തുന്ന ചിന്തകളെ വിവേചനം ചെയ്തു വേര്‍തിരിക്കുന്നത് ബുദ്ധിയുടെ പ്രവര്‍ത്തനമാണ്. ഈ ബുദ്ധിക്ക് രണ്ടു ഭാഗങ്ങളുണ്ട്. വിവേകബുദ്ധിയും അവിവേകബുദ്ധിയും. സത്ത്വഗുണികളില്‍ വിവേകബുദ്ധിയും രജോതമോയായ രാവണന്റെ ചിന്തകളില്‍ പലപ്പോഴും വിവേകബുദ്ധി കടന്നുവരാറുണ്ട്. രാമനെക്കുറിച്ചായിരുന്നു അന്നുരാത്രി രാവണന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്ക്കുനിന്ന് എതിരിട്ട്‌കൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്ക്കുനിന്ന് എതിരിട്ട് അരയാമം കൊണ്ട് വധിച്ചയാള്‍ അസാമാന്യ യുദ്ധവൈഭവമുള്ളയാളായിരിക്കണം. തീര്‍ച്ചയായും രാമന്‍ മനുഷ്യനായിരിക്കില്ല. ഭക്തവത്സലനും, മുക്തിദായകനുമായ ഭഗവാന്‍ നാരായണന്‍ ബ്രഹ്മാദിദേവന്മാരുടെ അപേക്ഷപ്രകാരം ഭൂമിയില്‍ മനുഷ്യനായി അവതരിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇത് തന്നെ വധിക്കാന്‍ പിറന്ന രാമന്‍ തന്നെയായിരിക്കണം. രാമന്റെ കൈകൊണ്ട് താന്‍ മരിക്കുകയാണെങ്കില്‍ വൈകുണ്ഠരാജ്യത്തിന് അവകാശിയാകും. അതല്ല തനിക്കു രാമനെക്കൊല്ലാന്‍ സാധിച്ചാല്‍ വിശൈ്വകസുന്ദരിയായ സീതയെ ഭാര്യയാക്കി എന്നും രാക്ഷസേശ്വരനായി വാഴാം. അതുകൊണ്ട് എത്രയുംവേഗം സീതയെ അപഹരിക്കാനുള്ള വഴിനോക്കണം. പണ്ട് ജയവിജയന്മാര്‍ക്ക് വിഷ്ണു നല്‍കിയ ശാപവും ശാപമോക്ഷവും ഓര്‍മ്മ വരുന്നു. മൂന്നുജന്മം വിദേ്വഷഭക്തിയോടെ തന്നെ ഭജിച്ചാല്‍ മുക്തി നല്‍കാമെന്നു വരം നല്‍കിയിട്ടുണ്ടല്ലോ. താനും കുംഭകര്‍ണനും ആ ജയനും വിജയനുമാണെന്ന് ജ്യോതിഷികള്‍ പറഞ്ഞിട്ടുണ്ട്. നാരായണനാണ് രാമനെങ്കില്‍ വിദേ്വഷഭക്തികൊണ്ടു മാത്രമേ തങ്ങള്‍ക്ക് മുക്തിതരൂ. അതിനായി പരിശ്രമിക്കാം. പിന്നീട് രാവണന്‍ സദാ രാമനെത്തന്നെയാണ് ചിന്തിച്ചിട്ടുള്ളത്.
നമ: പരമഋഷിഭ്യോ 
നമ: പരമഋഷിഭ്യ:🙏
അജ്ഞാനതിമിരാന്ധസ്യ 
വിഷയാക്രാന്തചേതസ:
ജ്ഞാനപ്രഭാപ്രദാനേന 
പ്രസാദം കുരു മേ പ്രഭോ 
പ്രഭോ! അജ്ഞാനമാകുന്ന അന്ധകാരത്താൽ കണ്ണ് കാണാത്തവനും വിഷയങ്ങളാൽ വലയ്ക്കപ്പെടുന്ന ചിത്തത്തോടുകൂടിയവനുമായ എനിക്ക് ജ്ഞാനപ്രഭയെ തന്ന് അനുഗ്രഹിക്കുമാറാകണം. 

ഇതി ശ്രീസ്കന്ദപുരാണേ ഉത്തരഖണ്ഡേ ഉമാമഹേശ്വരസംവാദേ ശ്രീഗുരുഗീതാ സമാപ്താ. 
ഇപ്രകാരം ശ്രീസ്കന്ധപുരാണത്തിൽ ഉത്തരഖണ്ഡത്തിൽ ഉമാമഹേശ്വരസംവാദത്തിലെ *ശ്രീഗുരുഗീത* *സമാപിച്ചു.* 
വന്ദേ ഗുരു പരമ്പരാം..
ശ്രീമദ് ഭാഗവതം 228* 

പൂതനാമോക്ഷത്തിന് ശേഷം
ശകടാസുര ഭംഗം, തൃണാവർത്തമോക്ഷം മുതലായ സംഭവങ്ങളൊക്കെ നടന്നു. 

ഒരു ദിവസം വസുദേവർ പറഞ്ഞതനുസരിച്ച് ഗർഗ്ഗപുരോഹിതൻ ഗോകുലത്തിലേക്ക് വന്നു. കുട്ടികൾക്ക് നാമകരണം ചെയ്യണം. ആദ്യം ബലരാമനെ മടിയിൽ പിടിച്ചിരുത്തി. 
എന്തു പേരാ കൊടുക്കേണ്ടത്?
ഇവൻ കണ്ടാൽ തന്നെ രമ്യമായിട്ടുണ്ട്. അതുകൊണ്ട് രാമാ എന്ന് വിളിച്ചു . ഒരു നല്ല വ്യത്യാസം വേണം. 

 ബലാധിക്യാദ് ബലം വിദു: 

 നല്ല ബലാധിക്യം ഉള്ളതുകൊണ്ട് ബലരാമൻ എന്ന് പേര് വെച്ചു.  
സങ്കർഷണൻ എന്നും പേര് പറഞ്ഞു. സങ്കർഷണന് യഥാർത്ഥത്തിലുള്ള അർത്ഥമല്ലാ പറഞ്ഞത്. സത്യം പറഞ്ഞാൽ എല്ലാവരും ആ ഈശ്വരത്വം മനസ്സിലാക്കുമല്ലോ. 

ഗോപന്മാരേയും യാദവന്മാരേയും ഒക്കെ ഒന്നിച്ചു പിടിച്ചു നിർത്തുന്നത് കൊണ്ട് സങ്കർഷണൻ. ഒരിടത്ത് നിന്ന് ഒരിടത്തേക്ക് സങ്കർഷണം ചെയ്യപ്പെട്ടത് എന്നൊക്കെ അർത്ഥം. 

നമുക്ക് ആകർഷണം, വികർഷണം അറിയാം. പുറം വസ്തുക്കൾ ആകർഷിക്കും അല്ലെങ്കിൽ വികർഷിക്കും രാഗം ദ്വേഷം. ഇത് രണ്ടുമില്ലാതെ അന്തർമുഖമായി സ്വരൂപനിഷ്ഠമാവുന്നതാണ് സങ്കർഷണം. 

ശിവനും സങ്കർഷണൻ എന്ന് പേര് ണ്ട്. വിഷ്ണുവിനും ണ്ട്. സങ്കർഷണൻ എന്ന് പ്രത്യേക മൂർത്തി ആയിട്ടും ണ്ട്.  സങ്കർഷണൻ എന്നും ബലരാമസ്വാമിക്ക് പേര്. 

കൃഷ്ണന് ഇനി എന്തുപേരാ വെയ്ക്കണ്ടത്? ഓരോ യുഗത്തിലും ഇവൻ ഓരോ വർണ്ണത്തിൽ ജനിച്ചിരിക്കണു! ശുക്ലവർണ്ണത്തിൽ ജനിച്ചിരിക്കണു! പീതവർണ്ണത്തിൽ ജനിച്ചിരിക്കണു!

ഇപ്പോൾ
കൃഷ്ണതാം ഗത: 
കറുപ്പായി ജനിച്ചിരിക്കണത് കൊണ്ട് കറുപ്പൻ എന്ന് പേര് വെയ്ക്കാം. 
കൃഷ്ണ: എല്ലാവരേയും ആകർഷിക്കുന്നവൻ ബ്രഹ്മം എന്ന് ഭീഷ്മപിതാമഹൻ എന്ന് ഭാരതത്തിൽ പറഞ്ഞു. 
ഇവിടെ അങ്ങനെയൊന്നും അർത്ഥം പറഞ്ഞില്യ. ഗർഗ്ഗാചാര്യർ കറുപ്പ് സ്വാമി(കൃഷ്ണ) എന്ന് പേര് വെച്ചു. 

നാരായണ സമോ ഗുണൈ: 
ഇവനെ നാരായണൻ എന്നും പറയാം. നാരായണന് സമമായ ഗുണങ്ങളുണ്ടാവും, ഹരിക്ക് സമമായ ഗുണങ്ങളുണ്ടാവും.
പണ്ടൊരിക്കൽ വസുദേവപുത്രനായത് കൊണ്ട് വാസുദേവൻ. 

വാസുദേവൻ എന്ന പദത്തിന് അതല്ല അർത്ഥം. 

ജ്ഞാനം വിശുദ്ധം പരമാർത്ഥം ഏകം
അനന്തരം ത്വബഹിർബ്രഹ്മ സത്യം 
പ്രത്യക് പ്രശാന്തം ഭഗവദ് ശബ്ദ സംജ്ഞം 
യദ് വാസുദേവം കവയോ വദന്തി  

എന്ന് വാസുദേവ ശബ്ദത്തിനെ ജഡഭരതൻ വ്യാഖ്യാനിച്ചു. ഇവിടെ അങ്ങനെയൊന്നും അർത്ഥം പറയാതെ ഏകദേശത്തിൽ ഒരു പേര് വെച്ചു ഗർഗ്ഗപുരോഹിതൻ പോയി. കുട്ടികൾ  മുട്ടുകുത്തി നടക്കുന്ന പ്രായം!
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  140

എന്തിനാ പിന്നെ യുദ്ധം ചെയ്യണ അർജ്ജുനനെ തന്നെ തിരഞ്ഞെടുത്തത് ഗീത പറയാൻ എന്നു വച്ചാൽ, വ്യാസൻ എന്തിന് അങ്ങിനെ ചിത്രീകരിച്ചു എന്നു വച്ചാൽ To state the extream example" തത്വജ്ഞാനം സർവ്വ തോ ഭദ്രം ആണ് എന്നു കാണിക്കാൻ വേണ്ടീട്ടാണ്. ജ്ഞാനിയായ ആള് യുദ്ധം ചെയ്യണതാണ് അയാളുടെ തൊഴിൽ എങ്കിൽപ്പോലും അയാളുടെ ജ്ഞാനം നഷ്ടപ്പെട്ടു പ്പോവില്ല എന്നു കാണിക്കാൻ വേണ്ടിട്ടാണ് ഈ യുദ്ധഭൂമിയെ തിരഞ്ഞെടുത്തത് .  അല്ലാതെ ഈ സന്യാസി ആയാൽ മാത്രമേ ഈ ജ്ഞാനം നിൽക്കുള്ളൂ അല്ലെങ്കിൽ പ്പോയിപ്പോകും എന്നൊരു പേടി ഉണ്ടാവൂലൊ ആളുകൾക്ക്. ഗൃഹസ്ഥന്മാരായ ഞങ്ങൾക്കൊന്നും പറ്റില്ല . ഞങ്ങൾക്ക് ഓഫീസിൽ പ്പോണം എത്ര ജോലി തിരക്കുണ്ട് അതിനിടയിൽ ഇതൊക്കെ പ്രായോഗികം ആവുമോ? അതിലൊക്കെ കുറച്ച് ചലിച്ച് പോവില്ലെ? എന്നൊക്കെ കുറച്ച് വിഷമം ഉണ്ടാവും. അതിനെ , ആ തെറ്റിദ്ധാരണ നീക്കാനാണ് ഭഗവാൻ യുദ്ധം ചെയ്യണ അർജ്ജുനനെ പിടിച്ചു പറയണത്. യുദ്ധം ചെയ്താൽപ്പോലും ജ്ഞാനം നഷ്ടപ്പെട്ടു പോവില്ല. ശരിക്കറിഞ്ഞാൽ, ശരിക്ക് തെളിഞ്ഞാൽ ഞാൻ കർത്താവുമല്ല ഭോക്താവും അല്ല നിത്യ ശുദ്ധ ബുദ്ധ  മുക്ത സ്വഭാവമായ ബ്രഹ്മ വസ്തുവാണ് ഞാൻ എന്ന് ആർക്കു തെളിഞ്ഞിരിക്കുന്നുവോ അവന് യുദ്ധം ചെയ്യണതാണ് കർത്തവ്യം എങ്കിൽപ്പോലും ചലിച്ചു പോവില്ല. അയാൾക്ക് എന്ത് അറിയാം ഈ ഉണർവ്വേസ്വരൂപമായ അനുഭവമേ സ്വരൂപമായ ഞാൻ മാത്രം ഉണ്മ . ആ ഞാൻ ആകുന്ന ആത്മാവിൽ മനസ്സ് പൊന്തി വന്ന് ഇന്ദ്രിയങ്ങളിലൂടെ വെളിയിലേക്ക് വിജൃo ഭണം ചെയ്ത് പ്രൊജക്ട് ചെയ്ത് കാണിക്കുന്ന ഒരു സിനിമയാണ് ഈ പ്രപഞ്ചം. ഇവിടെ ശാശ്വതമായ ഒന്നും ഇല്ല. ശാശ്വതമായത് ഈ സാക്ഷി ചൈതന്യം മാത്രം ഉള്ളിലുള്ള അവബോധം മാത്രം ബാക്കി ഉള്ളത്  ഒക്കെ വന്നും പോയിക്കൊണ്ടിരിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് . അതിൽ ഒരു കളി കളിക്കാ അത്രേ ഉള്ളൂ. തനിക്ക് നാടകത്തിൽ എന്തു പാർട്ടാണ് ഉള്ളത് അത് അങ്കട് കളിക്കാ. അല്ലാതെ അതിൽ സീരിയസ് നസ് ഒന്നും അയാൾക്കുണ്ടാവില്ല . അയാൾക്ക് താൻ കർത്താവാണ് ഭോക്താവാണ് എന്നുള്ളത് പോയിപ്പോകും. എന്നിട്ടു യുദ്ധം ചെയ്യൂ " തത്ര കാ പരിദേവനാ " അവിടെ എന്തിനു ദു:ഖിക്കണം.  നാടകത്തിലെ കാര്യങ്ങൾ ഒക്കെ സീരിയസ് ആയി എടുത്താൽ കരഞ്ഞുകൊണ്ടിരിക്കും അല്ലേ? നാടകത്തിൽ നടിക്കുന്ന ആൾക്ക് ഒരു പാടു സീരിയസ് നസ് വന്നാൽ കരയും. ഐഡന്റിഫിക്കേഷൻ , കാരക്റ്ററുമായിട്ട് ഐഡന്റിഫിക്കേഷൻ വന്നാൽ കരഞ്ഞു പോവും. അപ്പൊ അതു വരരുത് എന്നാണ് ഭഗവാൻ പറയണത് . വേഷം കെട്ടിക്കളിക്കാ.
( നൊച്ചൂർ ജി )
Sunil Namboodiri 
യൗവനം സൂക്ഷിക്കാന്‍ അമൃതസരോവര സ്‌നാനം* ⚜


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*അമൃതകുംഭവുമായി ആകാശമാര്‍ഗം പോകുകയായിരുന്നു ഗരുഡന്‍. കുംഭത്തില്‍ നിന്ന് ഒരു തുള്ളി അമൃത് ഭൂമിയില്‍ പതിച്ചു. അതൊരു തീര്‍ഥമായി മാറി. അതങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഈ തീര്‍ഥത്തില്‍ ചാടി. അയാള്‍ മരിച്ചില്ലെന്നു മാത്രമല്ല, പ്രായം കുറഞ്ഞ് യുവാവായി തിരിച്ചു കയറി*. 

*അത്ഭുതത്തോടെ അയാള്‍ വീട്ടിലേക്കോടി. ഭാര്യയേയും കൃഷിയിടത്തില്‍ നിന്ന് കാളയേയുമായി തിരികെയെത്തി. തീര്‍ഥത്തില്‍ മുക്കിയതോടെ ഭാര്യയ്ക്കും കാളയ്ക്കും യൗവനം തിരിച്ചു കിട്ടി. അതോടെ തീര്‍ഥത്തില്‍ മുങ്ങിക്കുളിക്കാനെത്തുന്നവരുടെ തിരക്കേറി. തീര്‍ഥത്തിന്റെ മഹിമ ബ്രഹ്മലോകത്തും പരന്നു. അത് സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ ബാധിക്കുമെന്ന പരിഭ്രാന്തിയിലായി ബ്രഹ്മാവ്. അദ്ദേഹം വിഷ്ണുവിനേയും മഹാദേവനേയും വിവരമറിയിച്ചു. ശിവന്‍ ഹനുമാനെക്കൊണ്ട്  ഒരു കുന്നെടുപ്പിച്ച്  തീര്‍ഥം മൂടി. പക്ഷേ ദൗത്യം വിഫലമായി. കുന്ന്  തീര്‍ഥത്തില്‍ ഒഴുകാന്‍ തുടങ്ങി. ഉറച്ചില്ല. അതു കണ്ട് ശിവനും വിഷ്ണുവും ചേര്‍ന്ന് കുന്നിന്റെ  ഒരു വശത്ത് ചവിട്ടി തീര്‍ഥത്തിനു മീതെ ഉറപ്പിച്ചു. ദേവന്മാരുടെ പാദത്തിന്റെ അടയാളങ്ങള്‍ അവിടെ പതിഞ്ഞു. അവ വിഷ്ണുപാദമെന്നും രുദ്രപാദമെന്നും അറിയപ്പെട്ടു*. 

*ആന്ധ്രയില്‍ കടപ്പ ജില്ലയിലെ പെണ്ണാര്‍ നദിക്കരയിലെ പുഷ്പഗിരി ചെന്നകേശവസ്വാമിക്ഷേത്രത്തോട് ചേര്‍ന്നാണ്  അമൃതസരോവരമെന്ന ഈ അത്ഭുതതീര്‍ഥ മുള്ളത്. വാത്മീകി രാമായണത്തില്‍ സുന്ദരകാണ്ഡത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇവിടം. ഒരേ മുഖമണ്ഡപമുള്ള  മൂന്നു ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ചെന്നകേശവസ്വാമി ക്ഷേത്രം*. (കമലേശ്വര, ഹാചലേശ്വര, പല്ലവേശ്വര ക്ഷേത്രങ്ങള്‍).  

*പുഷ്പഗിരി വൈഷ്ണവര്‍ക്ക് മധ്യ അഹോബിലമെന്നാണ്. അറിയപ്പെടുന്നത്. ശൈവഭക്തര്‍ക്ക് മധ്യകൈലാസവും*. 

*മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പത്തുനാള്‍ നീളുന്നതാണ് ക്ഷേത്രത്തിലെ പ്രധാനോത്സവം.  മഹാശിവരാത്രി, കാര്‍ത്തിക പൗര്‍ണമി, രഥോത്സവം വൈകുണ്ഠ ഏകാദശി എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍*.  

*ചാലൂക്യന്മാര്‍ പണികഴിപ്പിച്ച പുഷ്പഗിരിക്ഷേത്രം വാസ്തുശില്പമികവില്‍ ഹംപിയിലെ നിര്‍മിതികളോട് കിടപിടിക്കുന്നു*. 

*മാന്ത്രിക സിദ്ധിയുള്ള തീര്‍ഥമായതിനാല്‍ നിരവധി ഭക്തരാണ് അമൃതസരോവരത്തില്‍ സ്‌നാനത്തിനെത്തുന്നത്*.

കടപ്പാട് :ഹൈന്ദവധർമ്മ  പരിഷത്ത് 


🙏 *കാരിക്കോട്ടമ്മ*🙏
നന്മ മരിക്കില്ലയോരിക്കലും...

#ഒരുരുള_ചോറ്

ഒരുരുള ചോറു കഴിക്കൂ മകനേ
അമ്മ കുഞ്ഞിനോടോതി.
കറി കൂട്ടിക്കുഴച്ചോരുരുളച്ചോറിൽ
നിറയെ സ്നേഹം നിറഞ്ഞിരുന്നു.
വേണ്ട വേണ്ട എനിക്കിനി ചോറു വേണ്ട
അമ്മ ആ ചോറ് കാക്കയെ ഊട്ടിടൂ...

കാലം കടന്നു പോയി.. എന്നോ
അമ്മ ചോറിനായ് കേഴേണ്ടി വന്നോ... !
ഒരുരുള ചോറു താ മകനേ
അമ്മയുടെ അടിവയറെരിയുന്നേ....
ആ വിളി കേൾക്കുവാനാരും
അമ്മതൻ ചാരത്തില്ലെന്നോ..!

ഈ സ്വരം കേട്ടിട്ടീശ്വരൻ
അമ്മയെ കൂട്ടിക്കൊണ്ടു പോയി..
ഒരുരുള ചോറുമായി പുത്രൻ
ബലിക്കാക്കയെ കാത്തിരിക്കുന്ന നേരം
അമ്മ പറന്നെത്തി വേഗം
ഒരുരുള ചോറിനായ് ചാരെ...
പുത്രന്റെ കൈകളിൽ നിന്നും
അന്നം കഴിക്കുവാൻ വേണ്ടി...

ആവോളം കഴിച്ചമ്മയ്ക്കപ്പോൾ
അടിവയറ്റിലെരിച്ചിലകന്നു..
മകനായേകി ആവോളം നന്മ
മരിച്ചിട്ടും നന്മയുണ്ടാവോളമമ്മയിൽ..
ബലിക്കാക്കയ്ക്കറിയാം തൻ മകനെ 
മകനറിയുന്നുവോ ബലിക്കാക്കയാം തന്നമ്മയെ... !

അവധൂത് ഗുരുപ്രസാദ്...

Tuesday, July 30, 2019

ഭിന്നിപ്പിക്കുക എന്നത് അജ്ഞതകൊണ്ട് സാധിക്കുന്നതാണ്. ഒന്നിപ്പിക്കുക, ഒന്നായിത്തീരുക എന്നത് ജ്ഞാനം കൊണ്ട് സംഭവിക്കുന്നു. എന്തുകൊണ്ടാണ് മായ അഥവാ അജ്ഞാനം സംഭവിക്കുന്നത്? എന്നു ചോദിക്കുമ്പോള്‍ വിവേകാനന്ദസ്വാമികള്‍ മറുപടി നല്‍കുന്നത് ഇങ്ങനെയാണ് : ''കാര്യകാരണ പരിധിക്കപ്പുറം എന്തുകൊണ്ട് എന്നു ചോദിച്ചുകൂടാ. അതു മായയ്ക്കുള്ളിലേ ചോദിക്കാവൂ. സ്വപ്നത്തില്‍ നടക്കുന്ന സംഭവങ്ങളുടെ കാര്യകാരണങ്ങള്‍ സ്വപ്നത്തിന്‍റെ മാത്രം ഭാഗമാണ്! മുക്തന്‍ ഒരിക്കലും ബദ്ധനായിട്ടില്ല. അവനെങ്ങനെ അങ്ങനെയായി എന്ന ചോദ്യം യുക്തിസഹമല്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു കുറുക്കനായി; ഒരു പട്ടി എന്നെ ഓടിച്ചു. ഇവിടെ എന്തിനാണ് പട്ടി എന്നെ ഓടിച്ചതെന്ന് എനിക്ക് എങ്ങനെ ചോദിക്കാം! കുറുക്കന്‍ സ്വപ്നത്തിലെ ഒരംശമായിരുന്നു. അപ്പോള്‍ പട്ടി താനേ പിന്തുടര്‍ന്നെത്തി; പക്ഷേ രണ്ടും കിനാവിലാണ്; അവയ്ക്ക് പുറമേ നിലയില്ല.''
ഓം
kishnakumar kp


2019 ആഗസ്റ്റ്  മാസം ഒന്നാം തീയതി കർക്കിടകമാസ അമാവാസിയാണ് ഈ ദിവസം  ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ്
ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് ഈ മെസ്സേജ് പരമാവധി ജനങ്ങളിൽ എത്തിക്കുകയും ഈ പ്രാവശ്യം സ്വന്തം വീടിന് മുറ്റത്ത് വെച്ച് ശ്രാദ്ധം അനുഷ്ഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുക

കണ്ട് പഠിക്കേണ്ടവർക്കും കേട്ട് പഠിക്കേണ്ടവർക്കും താഴെ യൂ ട്യുമ്പ് ലിങ്ക് ഇട്ടിട്ടുണ്ട് അതിൽ കണ്ട് പഠിക്കാം 


സ്നേഹാദരങ്ങളോടെ
ഗുരുസ്മരണയിൽ
ഭാരതീയ ധർമ്മ പ്രചാര സഭക്കു വേണ്ടി 
ഡോ: ശ്രീനാഥ് കാരയാട്ട്

ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ

എള്ള് - 1പിടി
ചെറൂള' 1പിടി
അക്ഷതം1പിടി 
( നെല്ലും അരിയും ചേർന്ന മിശ്രിതം )
ചന്ദനം. - കുറച്ച്
കിണ്ടി - 1
തുളസി 1പിടി
കവ്യം - 1 ഉരുള
കൂർച്ചം 
( 3 ദർഭപുല്ല് എടുത്ത് തല ചേർത്തുവച്ച് കെട്ടുക )
പവിത്രം ( രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്)
കുറുമ്പുല്ല് ( കുറച്ചു ദർഭപ്പുല്ല് ഒരു ചാണ് നീളത്തിൽ മുറിച്ച് വെക്കുക )

1. *ദേശ കാല സങ്കല്ലം*

കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലുക 

"മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാരാ പിതൃ പരമ്പരാ പ്രീത്യർത്ഥം പാർവണ ശ്രാദ്ധം അഹം കരിഷ്യേ"

2 . *തീർത്ഥം ഉണ്ടാക്കുക*

 കൈകഴുകി  വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാ ക്ഷതങ്ങൾ കൈയിലെടുത്ത് 

*"ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"*

 എന്ന മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക

3. *പീഠം സങ്കൽപിക്കുക*

നേരത്തെ തയ്യാറാക്കിവെച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിക്കുക

4. *പിതൃക്കളെ ആവാഹിക്കുക* 

കൂർച്ചം, ചന്ദനം ,ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് താഴെപ്പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക

"വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹിനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൃന് ആവാഹയാമീ സ്ഥാപയാമീ പൂജയാമി"


ശേഷം

കൈകൂപ്പി 
*"മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമ"*
 എന്ന് ചൊല്ലുക

ശേഷം

*"ഓം നമോ നാരായണായ "*
 എന്ന മന്ത്രം കൊണ്ട് 3 തവണ വീതം തീർത്ഥം, ചന്ദനം, പുഷ്പം എന്നിവ അർച്ചിക്കുക

ശേഷം

ഒരു പൂവെടുത്ത്

*"ആദിപിതൃൻ  ആവാഹയാമീ സ്ഥാപയാമീ പൂജയാമീ "* 
എന്ന് ചൊല്ലി  ആദി പി തൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിക്കുക

5. *പിണ്ഡ സമർപ്പണം*

നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിക്കുക

*"മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂ നാം യേചാന്യേ ബാന്ധവാ മൃത തിലോദകം ച പിണ്ഡം ച പിതൃനാം പരിതുഷ്ടയേൽ സമരപ്പയാമീ ഭക്ത്യാഹം പ്രാർത്ഥയാമീ പ്രസീദ മേ "

6. *തിലോദകം*

ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള്  വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച്  വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ താഴെപ്പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക 

*"ഓം തിലോദകം സമർപ്പയാമീ"*

ശേഷം

ഒരു പൂവെടുത്ത് താഴെ പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രക്കളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിക്കുക


*"ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയ ദ്വാരക ഗോകർണ്ണാമല  കാളഹസ്തി മധുര ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാധിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷയ"*

7. *പിതൃ സ്മരണ*

 പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച് നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പര വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും 
അങ്ങേയറ്റം നന്ദി പറയുക

8. *പ്രദക്ഷിണം*

 പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച്  നമസ്കരിക്കുക

9. പ്രതിജ്ഞ

പുഷ്പാ ക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക
ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യും ധർമ്മമനുസരിച്ച് ജീവിക്കും നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തും വളരെ അഭിമാനത്തോടു കൂടി ജീവിക്കും തുടങ്ങി പ്രതിജ്ഞയെടുക്കുക

10. നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക

ശേഷം

ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ  സൗകര്യമനുസരിച്ച്  വൃത്തിയുള്ള സ്ഥലത്ത്  സമർപ്പിക്കുകയോ ചെയ്യാം

ശേഷം

ഭസ്മം നനച്ച് കുറിയിട്ട് 108 ഒരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക

കൂടുതൽ വെക്തമാവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോയിലൂടെ മനസിലാക്കാവുന്നതാണ് 




*ഭാരതീയ ധർമ്മ പ്രചാര സഭ*
📞9995689331
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 139
ഈ ശരീരം ജനിക്കുന്നതിനു മുൻപ് ഒരു അവ്യക്തത ഇപ്പൊ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു രൂപം ഒരു നാമം ഒക്കെ ആയിട്ടുള്ള ആളായിട്ടു നടക്കുണൂ. മരിച്ചു കഴിഞ്ഞാലോ എവിടെപ്പോയി എന്ന് അറിയില്ല. അപ്പൊ മുമ്പിലും അറിയില്ല പിമ്പിലും അറിയില്ല നടുവിൽ വ്യക്തമായിട്ടു കാണപ്പെടുന്ന സ്ഥിതി. ഈ വിഷയത്തില് എന്തിനാ ദുഃഖം . ഈ വിഷയത്തില് എന്തിനാ കരയണത്? അങ്കടും അവ്യക്തം ഇങ്കടും അവ്യക്തം .മധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു വൃഥാ നാം. മധ്യത്തില് കാണുന്നു കുറച്ചു നേരത്തേക്ക് അത്രയേ ഉള്ളൂ. അപ്പൊ അത് നമ്മളുടെ കയ്യിൽ ഇല്ലാത്തതാണ്. മരണത്തിനു ശേഷവും അതു അവ്യക്തമായിട്ടു പോകും. ഇതു കൊണ്ടെന്താ ഉദ്ദേശിക്കുന്നത് എന്നു വച്ചാൽ ആദിയിലും അവ്യക്തം അവസാനത്തിലും അവ്യക്തം നടുവിൽ തോന്നുന്നുണ്ടെങ്കിൽ അത് വാസ്തവത്തിൽ ഇല്ലാത്തതാണ് എന്നുള്ള തത്വമാണ് ഭഗവാൻ ബോധിപ്പിക്കുന്നത്. " ആ ദൗ അന്തേ ച യത് നാസ്തി വർത്തമാനേ പി തത് തഥാ " ഇത് ഒരു നിയമമാണ്. ആദിയിലും അന്തത്തിലും യാതൊന്നില്ലയോ അത് വർത്തമാനത്തിൽ ഉള്ളതുപോലെ തോന്നിയാലും വാസ്തവത്തിൽ ഇല്ലാത്തതാണ് എന്ന് അറിഞ്ഞുകൊള്ളുക. ഈ ശരീരം ഇല്ലാത്തതാണ് എന്നറിഞ്ഞോളാ. ഇത് യുക്തിചിന്തയല്ല ഇത് ഫാക്ച്ചുൽ സ്റ്റേറ്റ്മെന്റ്. യുക്തിചിന്തയല്ല. ഇല്ലാത്തതാണച്ചാൽ അത് ദു:ഖിക്കുന്നുണ്ടല്ലോ എന്നെ പിച്ചിയാൽ എനിക്കു വേദനിക്കുന്നുണ്ടല്ലോ . അതു പോലെ സ്വപ്നത്തിൽ പിച്ചിയാൽ സ്വപ്നത്തിലും വേദനിക്കും. സ്വപ്നത്തിൽ ഊണ് കഴിച്ചില്ലെങ്കിൽ വിശക്കും . രാവിലെ എഴുന്നേല്ക്കുമ്പോൾ ഏമ്പക്കം വിടും. സുഖമായി കഴിച്ചിട്ടാണ് കിടന്നിരിക്കുന്നതേ . അപ്പൊ വേദന അനുഭവിക്കില്ലാ എന്നോ വിഷമം ഇല്യാ എന്നോ അല്ല ഒക്കെ ഉണ്ടായാലും തല്ക്കാലത്തേക്ക് മാത്രം ഇതൊക്കെ വന്നിട്ട് പോകും. ഇതു വാസ്തവമല്ല അതുകൊണ്ട് ആ കാര്യത്തിൽ എന്തിന് ദു:ഖിക്കുണൂ അർജ്ജു നാ ? അതില് എന്തിനു കരയുണൂ? സിനിമ കണ്ടിട്ട് കരയണ പോലെ. സിനിമ കാണാൻ പോയി സിനിമയില് ഉണ്ടായ ദുഃഖം ആലോചിച്ച് കരയും. രാമകൃഷ്ണ ദേവൻ ഒരു കഥ പറയും . ഒരു ജ്ഞാനിയായ ഒരു കൂലിപ്പണിക്കാരനെ ക്കുറിച്ചു പറയും. അദ്ദേഹം ഇങ്ങനെ ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേല്പിച്ചു അദ്ദേഹത്തിനെ എന്നിട്ടു പറഞ്ഞു . അദ്ദേഹത്തിന്റെ ഒരു മകൻ മരിച്ചു പോയി എന്നു പറഞ്ഞുവത്രെ. അപ്പൊ ആ കൂലിപ്പണിക്കാരൻ ചോദിക്കാണ് , കരയാതെ മിണ്ടാതെ ഇരുന്നു. ഒരു ഉദാസീന ഭാവത്തിൽ ഇരുന്നു. അപ്പൊ അദ്ദേഹത്തിനോടു ചോദിച്ചു എന്താ ഒരു വിഷമവും ഇല്ലാതിരിക്കുന്നത്? അല്ല ഞാൻ സ്വപ്‌നത്തില് കണ്ടു ഞാൻ ഒരു രാജാവാണ് എന്നും നാലഞ്ചു രാജകുമാരന്മാർ ഉണ്ട് എന്നും വലിയ കൊട്ടാരം ഒക്കെ ഉണ്ട് എന്നും കണ്ടു. നിങ്ങള് എന്നെ കുലിക്കി എഴുന്നേല്പിച്ചപ്പോൾ എന്റെ കൊട്ടാരവും രാജകുമാരന്മാരും ഒക്കെ പോയി. അപ്പൊ ഞാൻ അവരെക്കുറിച്ച് ആലോചിച്ചാണോ കരയേണ്ടത് ഇയാളെക്കുറിച്ചാലോചിച്ചാണോ കരയേണ്ടത് എന്ന് ഇപ്പോ എനിക്ക് തീരുമാനിക്കാനായിട്ടില്ല എന്നാണ്. എന്നു വച്ചാൽ സ്വപ്നവും ജാഗ്രത്തും തുല്യം എന്നാണ്. ജാഗ്രത്ത് കുറച്ച് നീണ്ടു നിൽക്കുന്നു സ്വപ്നം അല്പനേരത്തിനുളളിൽ പൊലിഞ്ഞു പോകുന്നു . രണ്ടും എന്നെങ്കിലും ഒരു ദിവസം അവസാനിച്ചു പോകും. " തത്ര കാ പരിദേവനാ " അതില് ഇപ്പൊ എന്താ ദു:ഖിക്കാനിരിക്കുന്നത്. ദു:ഖിച്ചത് കൊണ്ട് എന്ത് പ്രയോജനം. യുദ്ധം ചെയ്യൂ, തന്റെ പ്രവൃത്തി ഇപ്പൊ എന്താണ് എന്നു വച്ചാൽ അതു ചെയ്യൂ അല്ലാതെ യുദ്ധം ചെയ്യാനല്ല എന്നത് നല്ലവണ്ണം അറിഞ്ഞു കൊള്ളണം . യുദ്ധം ചെയ്യാ എന്നുള്ളതല്ല, ഇപ്പൊ അർജ്ജുനന്റെ പ്രവൃത്തി യുദ്ധം ചെയ്യാ എന്നുള്ളതാണ്. അദ്ദേഹം ഒരു യോദ്ധാവാണ് അതു കൊണ്ടു യുദ്ധം ചെയ്യൂ എന്നു പറഞ്ഞൂ അല്ലാതെ നമ്മളോടൊക്കെ പോയി യുദ്ധം ചെയ്യാനല്ല. കൃഷ്ണൻ ഗീതയിൽ യുദ്ധം ചെയ്യാൻ പറഞ്ഞൂ എന്നൊന്നും പറയരുത് .
(നൊച്ചൂർ ജി )
sunil namboodiri
NARADA BHAKTI SUTRAS - Translated by Swami Vivekananda...
The Bhakti Sutras is a classic work of Hinduism, and consists of connected aphorisms (or sutras) on Bhakti - and purportedly composed in Sanskrit by Narada Muni, an ancient, and, perhaps, mythological sage.
This free translation of Narada Bhakti Sutras was dictated by the Swami in America.
CHAPTER I
1. Bhakti is intense love for God.
2. It is the nectar of love;
3. Getting which man becomes perfect, immortal, and satisfied for ever;
4. Getting which man desires no more, does not become jealous of anything, does not take pleasure in vanities:
5. Knowing which man becomes filled with spirituality, becomes calm, and finds pleasure only in God.
6. It cannot be used to fill any desire, itself being the check to all desires.
7. Sannyâsa is giving up both the popular and the scriptural forms of worship.
8. The Bhakti-Sannyasin is the one whose whole soul goes unto God, and whatever militates against love to God, he rejects.
9. Giving up all other refuge, he takes refuge in God.
10. Scriptures are to be followed as long as one's life has not become firm;
11. Or else there is danger of doing evil in the name of liberty.
12. When love becomes established, even social forms are given up, except those which are necessary for the preservation of life.
13. There have been many definitions of love, but Nârada gives these as the signs of love: When all thoughts, all words, and all deeds are given up unto the Lord, and the least forgetfulness of God makes one intensely miserable, then love has begun.
14. As the Gopis had it —
15. Because, although worshipping God as their lover, they never forgot his God-nature;
16. Otherwise they would have committed the sin of unchastity.
17. This is the highest form of love, because there is no desire of reciprocity, which desire is in all human love.
CHAPTER II
1. Bhakti is greater than Karma, greater than Jnâna, greater than Yoga (Râja-Yoga), because Bhakti itself is its result, because Bhakti is both the means and the end (fruit).
2. As a man cannot satisfy his hunger by simple knowledge or sight of food, so a man cannot be satisfied by the knowledge or even the perception of God until love comes; therefore love is the highest.
CHAPTER III
1. These, however, the Masters have said about Bhakti:
2. One who wants this Bhakti must give up sense enjoyments and even the company of people.
3. Day and night he must think about Bhakti and nothing else.
4. (He must) go where they sing or talk of God.
5. The principal cause of Bhakti is the mercy of a great (or free) soul.
6. Meeting with a great soul is hard to obtain, and never fails to save the soul.
7. Through the mercy of God we get such Gurus.
8. There is no difference between Him and His (own) ones.
9. Seek, therefore, for this.
10. Evil company is always to be shunned;
11. Because it leads to lust and anger, illusion, forgetfulness of the goal, destruction of the will (lack of perseverance), and destruction of everything.
12. These disturbances may at first be like ripples, but evil company at last makes them like the sea.
13. He gets across Maya who gives up all attachment, serves the great ones, lives alone, cuts the bandages of this world, goes beyond the qualities of nature, and depends upon the Lord for even his living.
14. He who gives up the fruits of work, he who gives up all work and the dualism of joy and misery, who gives up even the scriptures, gets that unbroken love for God;
15. He crosses this river and helps others to cross it.
CHAPTER IV
1. The nature of love is inexpressible.
2. As the dumb man cannot express what he tastes, but his actions betray his feelings, so man cannot express this love in words, but his actions betray it.
3. In some rare persons it is expressed.
4. Beyond all qualities, all desires, ever increasing, unbroken, the finest perception is love.
5. When a men gets this love, he sees love everywhere he hears love everywhere, he talks love everywhere, he thinks love everywhere.
6. According to the qualities or conditions, this love manifests itself differently.
7. The qualities are: Tamas (dullness, heaviness), Rajas (restlessness, activity), Sattva (serenity, purity); and the conditions are: Ârta (afflicted), Arthârthi (wanting something), Jijnâsu (searching truth), Jnâni, (knower).
8. Of these the latter are higher than the preceding ones.
9. Bhakti is the easiest way of worship.
10. It is its own proof and does not require any other.
11. Its nature is peace and perfect bliss.
12. Bhakti never seeks to injure anyone or anything not even the popular modes of worship.
13. Conversation about lust, or doubt of God or about one's enemies must not be listened to.
14. Egotism, pride, etc. must be given up.
15. If those passions cannot be controlled, place them upon God, and place all your actions on Him.
16. Merging the trinity of Love, Lover, and Beloved, worship God as His eternal servant, His eternal bride — thus love is to be made unto God.
CHAPTER V
1. That love is highest which is concentrated upon God.
2. When such speak of God, their voices stick in their throats, they cry and weep; and it is they who give holy places their holiness; they make good works, good books better, because they are permeated with God.
3. When a man loves God so much, his forefathers rejoice, the gods dance, and the earth gets a Master!
4. To such lovers there is no difference of caste, sex, knowledge, form, birth, or wealth;
5. Because they are all God's.
6. Arguments are to be avoided;
7. Because there is no end to them, and they lead to no satisfactory result.
8. Read books treating of this love, and do deeds which increase it.
9. Giving up all desires of pleasure and pain, gain and loss, worship God day and night. Not a moment is to be spent in vain.
10. Ahimsâ (non-killing), truthfulness, purity, mercy, and godliness are always to be kept.
11. Giving up all other thoughts, the whole mind should day and night worship God. Thus being worshipped day and night, He reveals Himself and makes His worshippers feel Him.
12. In past, present, and future, Love is greatest!
Thus following the ancient sages, we have dared to preach the doctrine of Love, without fearing the jeers of the world.
ശ്രീമദ് ഭാഗവതം 227* 
ഭഗവാന്റെ സ്പർശദീക്ഷ പൂതനയ്ക്ക് !! ഭഗവാൻ ഇവളുടെ സ്തനത്തിൽ വായ കൊണ്ട് സ്പർശിച്ചപ്പോൾ,

സാ മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 
നിഷ്പീഡ്യമാനാഖിലജീവമർമ്മണി 

മുഞ്ച മുഞ്ച, വിടൂ വിടൂ, മതി മതി എന്ന് ബാഹ്യാർത്ഥം തോന്നും. പക്ഷേ ഭഗവദ് സ്പർശം ഏൽക്കുന്നതോടു കൂടെ 

മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 

അലം ഇതി പ്രഭാഷിണീ 
ഭഗവാനേ മതി മതി.... എനിക്കീ ലോകജീവിതം മതി... ലോകത്തില് അനുഭവിച്ചതൊക്കെ മതി. മുഞ്ച മുഞ്ച,
എന്നെ വിമുക്തയാക്കൂ ...വിമുക്തയാക്കൂ..
 
അലം, മുഞ്ച 
ആര് ഈ രണ്ടു വാക്കുകൾ പറയുന്നുവോ അവർ വിമുക്തരാകും. 

ലോകത്തിലുള്ളതൊക്കെ മതി, ഇനി എനിക്ക് ഭഗവാനെ വേണം എന്ന് ആർക്ക്  പറയാൻ,  ഏത് അവസ്ഥയിൽ നമുക്ക് സാധ്യമാകുന്നുവോ ആ അവസ്ഥയിൽ ഭഗവാൻ നമ്മളെ സ്വീകരിക്കും എന്നാണ്. 

മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 
എവിടെ ഒക്കെ ഈ അഹങ്കാരം ഒളിഞ്ഞു കിടക്കണണ്ടോ, വാസനകൾ ഒളിഞ്ഞു കിടക്കണുണ്ടോ, അത് മുഴുവൻ വലിച്ചെടുത്തു ഭഗവാൻ. അവൾ കണ്ണ് പുറത്തേക്ക് തള്ളി. ഭീമാകാരമായിട്ട് അവിടെ വീണു🥴🤥😲

പൂതന പൂതന എന്ന് വിളിച്ചു ഗോപന്മാരൊക്കെ ഓടിക്കൊണ്ട് വന്നു. കണ്ണനെ ഒരു പർവ്വതത്തിൽ നിന്നും ഒരു നീലരത്നം എന്നവണ്ണം എടുത്തു. ഗോപികകൾ ഓരോരുത്തരും കൈമാറി കൈമാറി കണ്ണനെ എടുത്തു. ഒരു പുഷ്പത്തിൽ നിന്ന് മറ്റൊരു  പുഷ്പത്തിലേക്ക് പോകുന്ന കരിവണ്ട് പോലെ കണ്ണൻ ഓരോരുത്തരുടെ കൈയ്യിലായി മാറി മാറി പോയി. 

പാവം കുട്ടി. എങ്ങനെയോ രക്ഷ പെട്ടു ഈ ഭൂതത്തിൽ നിന്ന്. ഈ ഭൂതത്തിനെ ഇപ്പൊ തന്നെ വെട്ടി അഗ്നിയിലിടണം😡🔥. പൂതനയെ തീയിലിട്ടപ്പോ ഒരു സുഗന്ധം വരാണ്. ഭഗവാന്റെ അംഗസ്പർശം കൊണ്ട് അവളുടെ ശരീരം പോലും  പവിത്രമായിതീർന്നിരിക്കുന്നു.  കുട്ടിക്ക്  രക്ഷ ചെയ്യണം, പാവം പേടിച്ചു പോയണ്ട് എന്ന് പറഞ്ഞ് ഗോമൂത്രം കൊണ്ട് സ്നാപനം ചെയ്ത്,

കേശവാ നാരായണ മാധവാ ഗോവിന്ദാ വിഷ്ണു മധുസൂദനാ ത്രിവിക്രമാ വാമനാ ശ്രീധരാ ഹൃഷികേശാ പത്മനാഭാ ദാമോദരാ🙏

ദ്വാദശനാമം കൊണ്ട് രക്ഷ ചെയ്തു ജപിച്ചു അത്രേ. *ഭഗവാന്റെ നാമം ഭഗവാന് തന്നെ രക്ഷ* ആണെന്നാണ്. അങ്ങനെ പൂതനാമോക്ഷം!🙏
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

Monday, July 29, 2019


rajeev

മഹാഭാരതം:-
~~~~~~~~~~~~~
ശ്രീ മഹാഭാരതം വേണ്ടും വിധം അർത്ഥമാക്കേണ്ടത് 'ഭക്ത്യാ യുക്ത്യാ വിഭക്ത്യശ്ച" ആയിരിക്കണമെന്ന് പഴമക്കാർ പറഞ്ഞിരിക്കുന്നു. മഹാഭരത്തിൽ സ്മരിക്കയെങ്കിലും ചെയ്യപ്പെടാത്ത ഒരു വിഷയം പോലും ആര്യവിജ്ഞാനഭണ്ഢാകാരത്തിൽ ഇല്ലതന്നെ.. മന്ത്രബ്രാഹ്മണാരണ്യകോപനിഷത്തുക്കളിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാനമായ സകല പാഠങ്ങളും ഉപാഖ്യാനദി സഹിതം മഹാഭരത്തിൽ അവിടവിടെ കാണാം. ഈ ഗ്രന്ഥം ചില മഹാരാജക്കന്മാരുടെ വെറും ചരിത്രമാണെന്ന് വിചാരിച്ച് ദർശിച്ചാൽ മാഹാപാപം എന്നേ പറയാൻ നിവർത്തിയുള്ളൂ.. മഹാഭാരതം പോലുള്ള പ്രൗഢഗ്രന്ഥങ്ങളിൽ അസംഭവ്യമായ കഥകൾ കണ്ടാൽ അവയെ അർത്ഥവാദരൂപമായി കരുതി അവിടെ നിന്നും വ്യംഗ്യമായി കിട്ടുന്ന തത്ത്വം മനസ്സിലാക്കിക്കൊള്ളണമെന്നുള്ള മഹാന്മാരുടെ ഉപദേശം ആലോചിച്ച് ദർശിക്കുമ്പോൾ മനുഷ്യജീവിതത്തെ നന്നാക്കനുള്ള ഏകധർമ്മോപദേശ ഗ്രന്ഥമാണ് മഹാഭാരതം എന്ന് കാണാം . ഈ മഹാഭാരതം കാമാക്രോധാദിദോഷങ്ങളെ ത്യജിച്ച് ജയം നേടാനുള്ള ഉപായമകയാൽ "ജയ" എന്ന നാമധേയം ഈ ഗ്രന്ഥത്തിന് ലഭിച്ചത്.
ഇങ്ങനെ മനസ്സിലാക്കാനായി ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യാംഗ്യാർത്ഥകൽപന സൂചിപ്പിക്കാം ഇത് ഓർമ്മിച്ചുകൊണ്ട് വായിച്ചാൽ ഭാരതത്തിൻ്റെ ഘടനാസൗന്ദര്യവും ഉപദേശമഹിമയും സുഖമായി മനസ്സിലാക്കാം. ധൃതരാഷ്ട്രർ ( രാഷ്ട്രം ധരിച്ചവൻ ) കണ്ണുകാണാൻ വയ്യായ്ക അവിവേകം.. ലോകത്തെ വഹിച്ചുകൊണ്ട് പോകുന്ന അവിവേകമാണയാൾ. അദ്ദേഹത്തിൻ്റെ മക്കൾ ദുര്യോധനാദികൾ കലി മുതലായവയുടെ അംശഭാവരാകുന്നു. അഥവാ പ്രപഞ്ചപ്രേരകരായ കമാദികളുടെ രൂപീകരണമാകുന്നു ഇവർ. പാണ്ഡവന്മാർ ( പണ്ഡം അദ്ധ്യാത്മവിഷയാ ബുദ്ധിഃ യേഷാം തേ) എന്ന വ്യുത്പത്തിയാൽ സദ്ഗതിക്ക് ഒഴിച്ചു കൂടാത്തതായ പഞ്ചകോശങ്ങൾ ആകുന്നു. "ആത്മാ വൈ പുത്രഃ " എന്ന രീതിയിൽ ധർമ്മപുത്രർ ധർമ്മൻ തന്നെയാകുന്നു. (ധരിക്കുന്നത്). അന്നമയകോശം - ജഡാസ്വരൂപം മറ്റു കോശങ്ങൾക്ക് ആധാരഭൂതം ആകുന്നു. ജഗത് പ്രാണനായ വായുവിൻ്റെ പുത്രൻ ഭീമൻ പ്രാണമയകോശം ജീവസ്വരൂപം,ഇന്ദ്രീയനാഥനായ മനസ്സിൻ്റെ (ഇന്ദ്രൻ്റെ) പുത്രൻ അർജ്ജുനൻ മനോമയകോശം, ഈ മൂന്നും പിണ്ഡാത്മകമായ ഭൗതികവലംബിയാകയാൽ ഇവർ മൂന്നുപേരും പൃഥാ എന്ന പേരുകൂടിയുള്ള കുന്തിയുടെ മക്കളായിരിക്കുന്നു. പൃഥാ -പ്രഥ്വി - കുന്തി പൃഥ്വിത്മകം. മാദ്രി പുത്രന്മാർ നകുലൻ( "നഃ വിജ്ഞാനം കുലം ആശ്രയം) വിജ്ഞാനമയകോശം, സഹദേവൻ ( സ്വയം പ്രകാശമായ ആനന്ദമയകോശം) ഇവർ അശ്വനി പുത്രന്മാർ അശ്വനിദേവന്മാർ രണ്ടുപേരും സൂര്യോദയത്തിന് മുമ്പ് പ്രകാശിക്കുന്നവരും ഒരാൾ അർത്ഥദാതാവും മറ്റേയാൾ ആനന്ദദാതാവും ആകുന്നു.
പരമാത്മാ ജ്ഞാനം (സൂര്യോദയം) ഉണ്ടാകുന്നതിന് ഉദയം ചെയ്യേണ്ടതായ ജ്ഞാനവിജ്ഞാന സ്വരൂപമാണിവർ. കുന്തിക്ക് സൂര്യനിൽ തന്നെ ജനിച്ച മറ്റൊരു പുത്രനാണ് കർണ്ണൻ അഹങ്കാരസ്വരൂപി, അഞ്ചുകോശങ്ങളും പൃഥഗ്ഭാവമായിട്ടുള്ള ബോധം വരാതെ ആകപ്പാടെ ഒന്നായി വെച്ചുകൊണ്ടിരിക്കുന്നു. മമതരൂപിണിയായ ശക്തി തന്നെ കൃഷ്ണാ എന്ന പേരുള്ള പാഞ്ചാലി. ശ്രീകൃഷ്ണഭഗവാൻ സർവ്വവും തന്നിലേക്ക് ആകർഷിക്കുന്ന പരമാത്മാവ്. ... ധർമ്മകർമ്മക്ഷേത്രമായ ഈ ശരീരത്തിൽ ദൈനംദിനം സകല മനുഷ്യരും ഒന്നുപോലെ അനുഭവിച്ച് വരുന്നതുമായ പഞ്ചകോശങ്ങളും കാമക്രോധാദികളും തമ്മിലുള്ള യുദ്ധവർണ്ണനയാണ് മഹാഭാരതത്തിലെ ഇതിവൃത്തം ദോഷം വരാതെ ഏതുവിധം പതിച്ചാലാണ് പഞ്ചകോശങ്ങൾക്ക് സമ്മുന്നതിയുണ്ടാകുക എന്ന് ഉപദേശരൂപേണയും മറ്റും ഗ്രഹിപ്പിക്കുന്നു. ഈ വക ദൃഷ്ട്യാ വേണം ഈ ഗ്രന്ഥത്തെ പരിശീലിക്കുവാൻ, ഈ വിധം ധർമ്മതത്ത്വങ്ങളടങ്ങിയിട്ടുള്ള ഈ ഗ്രഥത്തെ ജ്ഞാനദൃഷ്ടിയോടു കൂടി ശ്രദ്ധിച്ചാലേ വ്യക്തമാകൂ....
rajeev
തീര്‍ത്ഥസ്ഥലങ്ങള്‍
ലങ്കമുതല്‍ കൈലാസം വരെ, ഗാന്ധാരം (അഫ്ഗാനിസ്ഥാന്‍) മുതല്‍ ബ്രഹ്മദേശം (ബര്‍മ്മ) വരെ 51 ശക്തി പീഠങ്ങള്‍; കന്യാകുമാരി മുതല്‍ ബദരി വരെ 51 സിദ്ധക്ഷേത്രങ്ങള്‍, ദ്വാരകാ, ബദരീനാഥം, ജഗന്നഥപുരി, രാമേശ്വരം എന്നീ നാലു ധാമങ്ങള്‍; കാശീ, കാഞ്ചീ, മായാപുരി (ഹരിദ്വാരം), അയോദ്ധ്യ, ദ്വാരാവതി, മഥുര, അവന്തിക(ഉജ്ജൈയിന്‍) എന്നീ സപ്തപുരികള്‍; ഗംഗ, യമുന, ഗോദാവരി, സരസ്വതി, കാവേരി, നര്‍മ്മദാ, സിന്ധു എന്നീ സപ്തനദികള്‍; മാനസാ, ബിന്ദു, നാരായണ, പുഷ്‌കരാദി പഞ്ചസരോവരങ്ങള്‍; ദണ്ഡക, സൈന്ധവ, പുഷ്‌കരം, നൈമിഷാദിനവാരണ്യ ങ്ങള്‍; ഉത്തരകാശിമുതല്‍ തെങ്കശി വരെ പഞ്ചകാശികള്‍; ദേവപ്രയാഗ, ഗയ, രാമേശ്വരം മുതലായ 60ല്‍ പരം ശ്രാദ്ധസ്ഥലങ്ങള്‍; കുംഭമേളയും അര്‍ദ്ധമേളയും നടക്കുന്ന പ്രയാഗ, കുരുക്ഷേത്രം, അമരനാഥം, ജ്വാലാമുഖീ, ഹരിദ്വാരം, പുഷ്‌കരം, കുംഭകോണം മുതലായ മേളസ്ഥലങ്ങള്‍; കാഞ്ചന്‍ഗംഗ മുതല്‍ പാപനാശംവരെയുള്ള അനവധി ജലധാരകള്‍; ഡാര്‍ജ്ജിലിംഗ് മുതല്‍ മരുത്വാമലവരെയുള്ള ഗുഹാക്ഷേത്രങ്ങള്‍; ധവളഗിരി മുതല്‍ മഹേന്ദ്രഗിരി വരെ അനവധി ഗിരിശൃംഗങ്ങള്‍; രാമകൃഷ്ണബുദ്ധാദി അവതാരങ്ങളുടെ ജന്മഭൂമികള്‍; സപ്തഗംഗകള്‍, ചതുര്‍ദ്ദശ പ്രയാഗകള്‍, ശങ്കാരരാമാനുജാദി ആചാര്യപീഠങ്ങള്‍, കന്യാകുമാരി മുതല്‍ കാശ്മീരം വരെയുള്ള മഹാക്ഷേത്രങ്ങള്‍, നദീസമുദ്ര സംഗമസ്ഥാനങ്ങള്‍ എന്നിങ്ങനെ അസംഖ്യം തീര്‍ത്ഥസ്ഥലങ്ങളുണ്ട് തിര്‍ത്ഥാടനം ചെയ്യുവാന്‍. അഖിലഭാരതാടിസ്ഥാനത്തിലാണിവ പരിഗണിക്കപ്പെടുന്നത്. കേരളത്തില്‍ കൊട്ടിയൂര്‍, ശബരിമല മുതലായ പുണ്യക്ഷേത്രങ്ങളിലെന്നപോലെ ആണ്ടിലൊരിക്കലെങ്കിലും ലക്ഷോപലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലങ്ങള്‍ ഓരോ പ്രദേശത്തിലും വെവ്വേറെയുണ്ട്. ഏതു പ്രദേശത്തുകാരനായ ഹിന്ദുവിനും അവയെല്ലാം പവിത്രവും ആരാദ്ധ്യവുമാകുന്നു.
ഹിന്ദുധര്‍മ്മപരിചയം
*ശ്രീമദ് ഭാഗവതം 226* 

ഈ അഹങ്കാരം ശുദ്ധമാക്കിയിട്ടൊന്നും ഭഗവാന് കൊടുക്കാനില്ല്യ, എങ്ങനെ ഇരിക്കണുവോ അങ്ങനെ കൊടുക്കാ. ഞാൻ നിന്നെ ശുദ്ധമാക്കാനായിട്ട് ഉള്ളപ്പോൾ നീ എന്ത് ശുദ്ധമാക്കാൻ? അത് ഇങ്ങട് താ. നീ എങ്ങനെ ഇരിക്കണുവോ അങ്ങനേ ശരണാഗതി ചെയ്യൂ.

എന്തിനെയാ ശുദ്ധമാക്കാൻ പോണത്? ശരീരത്തിനെ ആണെങ്കിൽ ശരീരം ശുദ്ധമാവ്യേ ഇല്ല്യ. അതിന് ഒരു സിദ്ധൻ പറയും. കുറേ ചളിയും മലവും ഒക്കെയായി തുണിയിൽ കെട്ടി അമ്പലത്തിൽ പോയി അത്രേ. അത് കണ്ടു പിടിച്ചപ്പോ അദ്ദേഹത്തിനെ ആളുകള് തല്ലാൻ പോയപ്പോ അദ്ദേഹം പറഞ്ഞു,

"കണ്ടു പിടിച്ചത് നിങ്ങളുടെ കുറ്റം ആണ്. ഞാൻ മറച്ചിട്ടാണല്ലോ പോയത്."

"മറച്ചിട്ട് കൊണ്ട് പോയാലും അമ്പലത്തിനുള്ളിൽ കൊണ്ട് പോകാൻ പാടില്ല്യ." 
"നിങ്ങളുമൊക്കെ കൊണ്ട് പോണുണ്ടല്ലോ വയറ്റിനുള്ളിലുണ്ട് ഉള്ളിലുണ്ട്. നിങ്ങള് മറച്ചു കൊണ്ട് പോകണു. ആരും കണ്ടുപിടിക്കണില്ല്യ. അതുകൊണ്ട് കുഴപ്പല്ല്യ. ഞാനും മറച്ച് വെച്ചിട്ടാണ് കൊണ്ട് പോയത്. "

ശരീരം ണ്ടോ അശുദ്ധം. അതിനെ എങ്ങനെ ശുദ്ധമാക്കാൻ പറ്റും? എന്നാൽ ചിത്തം ശുദ്ധമാണോ? ആരുടെയാ ശുദ്ധം?
അഹങ്കാരം ഉള്ളിടത്തോളം ശുദ്ധം അല്ല.

എപ്പോൾ ഈ അഹങ്കാരം എനിക്ക് (ഭഗവാന്) അർപ്പിക്കപ്പെടുന്നുവോ ആ ജീവൻ എത്ര അശുദ്ധമാണെങ്കിലും ഞാൻ സ്വീകരിച്ച് കൊള്ളാം. അവനെ വേഗം പരിശുദ്ധനാക്കി ക്കൊള്ളാം. അവനെ എന്നോട് ചേർത്തു കൊള്ളാം. 

ഏറ്റവും വലിയ പാപികളിൽ ഇനിയൊരു പാപം ചെയ്യാനില്യ അത്ര പാപം ചെയ്ത ആളാണെങ്കിൽ പോലും,

സർവ്വം  ജ്ഞാനപ്ലവേന ഏവ 
വൃജിനം സന്തരിഷ്യസി 

ജ്ഞാനത്തോടെ; ജ്ഞാനം എന്താ ഞാൻ കർത്താവല്ല ഞാൻ ഭോക്താവല്ല ഞാൻ ശരീരമല്ല എന്നുള്ള ജ്ഞാനം ഉദിക്കുമ്പോ, ആ പാപം ഒക്കെ കഴുകി ക്കളയപ്പെടും. കഴുകിക്കളയുമെന്ന് മാത്രല്ല അതിന് മേലെ അയാളെ കൊണ്ട് പാപം ചെയ്യാൻ സാധ്യമല്ല. 

ഭഗവാന് ശരണാഗതി ചെയ്താൽ എങ്ങനെയുള്ള ആളാണെങ്കിലും ഭഗവാൻ ശുദ്ധമാക്കിക്കൊള്ളാമെന്നാണ്. ഇനിയിപ്പോ പൂതന ആണെങ്കിലും ശരി,ഒരു അമ്മയ്ക്ക് എന്തൊരു ഗതി കൊടുക്കുന്നുവോ ആ ഗതി ഈ പൂതനയ്ക്ക് സിദ്ധിക്കാൻ പോകുന്നു. 

പൂതന കൃഷ്ണനെ എടുത്ത് മടിയിൽ വെച്ചു പാല് കൊടുക്കാണ്. ഒരു ജീവന് സദ്ഗുരു സമ്പർക്കം ണ്ടാവുമ്പോ ദീക്ഷ.  ദീക്ഷ ന്താ? ഗുരു അനുഭവിക്കുന്ന ആ സ്ഥിതി, അത് അതേപടി ശിഷ്യനിലേക്ക് പകർന്നുകൊടുക്കുന്നതിന്റെ രുചി ആണല്ലോ ദീക്ഷ. ദീക്ഷ ചിലപ്പോൾ മന്ത്രരൂപത്തിൽ ആയിരിക്കും. ചിലപ്പോൾ ഉപദേശ രൂപത്തിലായിരിക്കും. ചിലപ്പോൾ ഒരു ദൃഷ്ടി ആയിരിക്കും. ചിലപ്പോൾ  സ്പർശദീക്ഷ ണ്ട്. ശിരസ്സില് സ്പർശിക്കാ. ഭഗവാൻ നരസിംഹമൂർത്തി പ്രഹ്ലാദനെ ശിരസ്സില് കൈവെച്ചു. ധ്രുവനെ ഭഗവാൻ മുഖത്ത് കൈവച്ചു. രാമകൃഷ്ണദേവൻ സ്വാമി വിവേകാനന്ദനെ നെഞ്ചില് തൊട്ടു. നെഞ്ചിൽ തൊട്ടതോട് കൂടെ വിവേകാനന്ദന് ബാഹ്യപ്രജ്ഞ ഒക്കെ നഷ്ടപ്പെട്ട് കുറേ നേരം  സമാധിസ്ഥിതിയിൽ ഇരുന്നു. 

നമ്മളുടെ ഒക്കെ അഹങ്കാരത്തിന്റെ സ്ഥാനം, ആ അഹങ്കാരത്തിനെ ദീക്ഷ തത്ക്കാലത്തേയ്ക്ക് ഒന്ന് വിഴുങ്ങും. ചിത്ജഡഗ്രന്ഥി യെ (അഹങ്കാരഗ്രന്ഥിയെ) ഇല്ലാതാക്കുക. 

'ഞാൻ' എന്നുള്ള അഹങ്കാരഗ്രന്ഥിക്ക് വാസ്തവത്തിൽ ശരീരത്തിൽ ഒരു സ്ഥാനം കണ്ടു പിടിക്കാൻ പറ്റില്ലെങ്കിലും  ഒരു ചെറിയ സൂചന ണ്ട്. ലോകത്ത് എവിടെ ചെന്നാലും ആളുകള് ഞാൻ എന്ന് പറയുമ്പോ ഒരു സംശയവും ഇല്ലാതെ കൈ പൊന്തിച്ചു കൊണ്ട് വന്ന് വലതു വശത്ത് നെഞ്ചിൽ കൈ വെച്ച് ഞാൻ എന്ന് പറയും.  അഹങ്കാരഗ്രന്ഥിയുടെ സ്ഥൂലശരീരത്തിലെ ഒരു സ്ഥാനമായിട്ട് യോഗികൾ ഇതിനെ നിർദ്ദേശിക്കുന്നു. ആ സ്ഥാനത്ത് ഭഗവാൻ കൈയ്യല്ല വെച്ചത് വായ വെച്ചു. പൂതനയുടെ നെഞ്ചിലേക്ക് ഭഗവാൻ വായ വെച്ചു. ഭഗവാൻ വായ സ്പർശിച്ചതോടു കൂടെ ഇവൾ നിലവിളിക്കാൻ തുടങ്ങി. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 
പ്രായോപവേശോ രാജർഷേ
വിപ്രശാപാത് പരീക്ഷിത:
ശുക്രസ്യ ബ്രമ്മർഷഭസ്യ ,
സംവാദശ്ച പരിക്ഷിത: "
        പ്രഥമസ്കന്ധത്തിൽ ബ്രാഹ്മണ ശാപം നിമിത്തം ആസന്നമൃത്യുവായ പരീക്ഷിത്തിന്റെ പ്രായോപവേശവും ബ്രഹ്മർഷി ശ്രേഷ്ഠനായ ശ്രീശുകന്റെയും പരീക്ഷിത്തിന്റേയും സംവാദവും പറയപ്പെട്ടിരിയ്ക്കുന്നു....ഇതറിഞ്ഞ ദേവന്മാർ അമൃതുമായി പരീക്ഷിത്തിനെ രക്ഷിയ്ക്കുവാൻ എത്തി. പകരം അവർ ആവശ്യപ്പെട്ടത് ഭാഗവതമാണ്. ജരാ -മരണ-വാർദ്ധക്യങ്ങളിൽ നിന്ന് അമൃതിന് മാത്രമേ രക്ഷിയ്ക്കാൻ കഴിയൂ. പക്ഷെ ഭാഗവതം സായൂജ്യമാണ് നൽകുന്നത്. അതു കൊണ്ടു തന്നെ ,  മഹർഷി ഭാഗവതം കൊടുക്കാതെ ദേവന്മാരെ മടക്കി അയച്ചു. പരീക്ഷിത്താകട്ടെ പാമ്പുകടി ഏറ്റിട്ടും ഭാഗവത ശ്രവണത്താൽ സായൂജ്യം നേടി......        ഹരേ കൃഷ്ണ🙏🏻
          (ശ്രീമദ് ഭാഗവതം -
ദ്വാദശ സ്കന്ധം - അധ്യായം -12, ശ്ലോകം - 6)
പ്രശ്നങ്ങള്‍ ഒരിക്കലും നമ്മെ തേടി ഇങ്ങോട്ട് വരാറില്ല. നാം ഏതുസുഖത്തിന്‍റെ പുറകേ പോകുന്നുവോ അതില്‍നിന്നാണ് പ്രശ്നങ്ങള്‍ വരുന്നത്. അതിനാല്‍ നിരന്തരമായ ഈശ്വരവിചാരം തന്നെയാണ് വിഘ്നങ്ങളില്ലാത്ത  വഴി. ജീവിതത്തില്‍ എന്തുചെയ്യുമ്പോഴും എല്ലാം മനസ്സുകൊണ്ട് ഈശ്വരന് സമര്‍പ്പിച്ച് ചെയ്യുമ്പോള്‍ നമ്മുടെ  ഉള്ളിലെ കറയെല്ലാമകന്ന് ആനന്ദസ്വരൂപം പ്രകാശിക്കുന്നു!
ഓം
Krishnakumar kp