Wednesday, July 24, 2019

വിഷയങ്ങളുടെ പുറകെ പോവുന്ന ഈ മനസ്സ് തന്നെയാണോ ഭക്തി സാധനക്ക് ഉപയുക്തമാവുന്നത് എന്നത് കുറെ കാലമായുള്ള സംശയമാണ്.. മനസ്സ് കൊണ്ട് തന്നെ മനസ്സിനെ ഇല്ലാതാക്കുന്നത് എങ്ങനെ? ബുദ്ധി പല ഉത്തരങ്ങളും വച്ച് നീട്ടിയെങ്കിലും സംശയം തീരുന്നില്ല...
Sage of kanchi എന്ന ഫേസ്ബുക് പേജിൽ വന്ന ഈ പോസ്റ്റ് വായിച്ചപ്പോൾ സംശയത്തിനുള്ള ഉത്തരം അതിൽ ഒളിഞ്ഞു കിടപ്പുണ്ടെന്നു തോന്നി.. എന്നാൽ സംശയം ബാക്കി തന്നെ.
നൊച്ചൂർ ആചാര്യനുമായി നേരിട്ട് ഇടപഴകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇതൊന്ന് വിശദീകരിച്ചു പറഞ്ഞു കേൾക്കാൻ മോഹമുണ്ട്.
Sage of Kanchi
s of the mind. Further it arises not to nurture that ego, but to lighten it and dissolve it in the unique self that is also its own root source by going into the locale of the Atman. For desiring to dissolve there must be some one to desire. Without its being there, how can there be a desire to dissolve? And that singleton is the ego. It is not the ego that does the bhakti, but the ego exists for doing the bhakti!.
  • Ramachandran Kannannur ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് കൂടി

    https://www.facebook.com/142766979097697/posts/2913569112017456/
  • No photo description available.
    2
  • Lakshmi Prasad ഈ സംശയിച്ച ഞാൻ ആരാണ്? ഈ മനസ്സ് എവിടെ നിന്നാണ് പൊന്തിയത്. എന്നിലെ ഞാൻ ആയ ആ ഞാനിൽ നിന്ന് തന്നെ അല്ലേ. 
    ആ 'ഞാൻ' നെ കണ്ടെത്താൻ 


    മനസാ ഏവ ഇദം ആപ്തവ്യം (This is to be attained through the mind alone ) എന്ന് കഠോപനിഷത്ത്.

    /വിഷയങ്ങളുടെ പുറകേ പോകുന്ന മനസ്സ് തന്നെ ആണ് ഭക്തി സാധനക്ക് ഉപയുക്തമാവുന്നത് എന്നത് സംശയമാണ് //
    അദ്വൈതവേദാന്തം അനുസരിച്ച് 
    ഇത് ഒരേ മനസ്സിന്റെ വിവിധതലങ്ങളാണ്.
    ആദ്യമായി അന്ത:കരണം എന്ന വലിയ മനസ്സ് . അതിന്റെ ഉപവിഭാഗമാണ് സങ്കല്പിവികല്പങ്ങൾ കൊണ്ട് തിങ്ങിവിങ്ങിയ, വിഷയങ്ങളുടെ പുറകേ പോകുന്ന ചെറിയ മനസ്സ്. ചിത്രം നോക്കുക. 

    മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ:
    Mind(anthakarana) itself is the reason for bondage and liberation. 
    ബന്ധനത്തിനും മോക്ഷത്തിനും കാരണം ഈ അന്തക്കരണം തന്നെ. പാമ്പിന്റെ വിഷം ഇറക്കാൻ അതിന്റെ antidote ആയി മറ്റൊരു വിഷം ഉപയോഗിക്കുന്നത് പോലെ. നിത്യവസ്തു ഏത് അനിത്യം ഏത് എന്ന് നിത്യാ അനിത്യാ വിവേകം ഉപയോഗിച്ച് വിവേചിച്ച് അറിയാനാണ് മനസ്സിന്റെ ഉയർന്ന തലമായ ബുദ്ധി. ഇങ്ങനെ വിചാരം ചെയ്ത് സങ്കല്പവികല്പങ്ങൾ കൊണ്ട് കലുഷിതമായ മനസ്സിനെ ആദധ്യാത്മികസാധനകളാൽ ശുദ്ധമാക്കണം. മനസ്സ് ശുദ്ധമാകുമ്പോൾ സത്വഗുണം വർദ്ധിച്ച് the vasanas and desires will be dissolved. 

    ഉദാഹരണമായിട്ട് നമ്മുടെ മനസ്സാകുന്ന ദധിയിൽ (തൈര് ) നിത്യാനിത്യവിവേകം ആകുന്ന മത്ത് ഉപയോഗിച്ച് ശുദ്ധമായ വെണ്ണ കടഞ്ഞെടുത്ത് വൈരാഗ്യം ആകുന്ന തീയിൽ കാച്ചിയുരുക്കി ശുദ്ധം ചെയ്യണം. അങ്ങനെ ശുദ്ധം ചെയ്ത മനസ്സാണ് ഭക്തി സാധന യ്ക്ക് ഉപയുക്തമാകുന്നത്. 

    ആദ്ധ്യിത്മിക സാധനയുടെ മുഖ്യവേദിയാണ് ഈ മനസ്സാകുന്ന അന്തകരണം. മനസ്സിനാൽ മനസ്സിലൂടെ മനസ്സിന് അപ്പുറത്തേക്കുള്ള യാത്രയാണ് ഉൺമയെ ആറിയാനുള്ള അഥവാ യഥാര്ത്ഥ ഞാനിനെ 
    അറിയാനുള്ള ഈ ആത്മീയയാത്ര. ആ യാത്രയുടെ ഒടുവിൽ സകലവിധ സംശയങ്ങളും അസ്തമിച്ചിരിക്കും. കാരണം അന്വേഷിച്ച് അന്വേഷിച്ച് അവിടേക്ക് എത്തുമ്പോൾ you will see then there is no mind. മനസ്സ് എവിടെ നിന്ന് ഉദിച്ചുവോ അവിടെ തന്നെ അസ്തമിച്ചിരിക്കും. 

    (ആചാര്യനുമായുള്ള internal connection വെച്ച് കൊണ്ട് അറിയാവുന്നത് എഴുതിയെന്നേ ഉള്ളൂ)
    6
  • Sudha Bharath വിഭക്തി നാശായ ച ഭക്തിയോഗഃ എന്നു പറഞ്ഞുതന്നെ തുടങ്ങട്ടെ. ഭഗവാൻ ഈ ജീവനെ ഒരു പരമകാരുണ്യത്തോടെ ഒരു കൊച്ചു കുഞ്ഞിനെയെന്ന വണ്ണം മടിയിൽ പിടിച്ചിരുത്തി ആ കുഞ്ഞിന് ആ പരമേശ്വരനെ പരിചയപ്പെടുത്തിക്കൊടുക്കുകയും അതേ സമയം പരമാത്മവസ്തുബോധ്യത്തിനു വിഘാതമായ വ്യക്ത്See More
    4
  • Sudha Bharath വാസ്തവത്തിലുള്ള ഭക്തി (അനന്യഭക്തി അഥവാ അദ്വൈതഭക്തി) മനസ്സില്ലായ്മയെ സാക്ഷിവച്ചുകൊണ്ടുള്ള പരമപ്രേമഭാവം. ഇവിടെ 'ഭക്തി' ചെയ്യുന്നതും അതിന്റെ സോഴ്സും അനുഭവിക്കുന്നതും ഒക്കെ ഭഗവാൻ. എന്നിട്ടും വേണമെന്നു വിചാരിച്ചിട്ട് ഒരു ജീവഭാവം വച്ചിട്ട് (മനസ്സിന്റെ അങ്ങേയറ്റം) ആ പരമപ്രേമത്തിനു സാക്ഷിയായി നിന്നിട്ട് കണ്ണീരൊഴുക്കുന്ന തലം. ആത്മാ തന്നെ ഒരു പ്രത്യേക ഭാവത്തിൽ മനസ്സായിരിക്കുന്ന സ്ഥിതി.
    3
  • Bhattathiri Mulavana ശ്രീ നൊച്ചൂർജി ഒരു കഥ പറയാറുണ്ട് ഒരാൾക്ക് നെയ്യ് കൂടുതൽ കഴിച്ചു അസുഖം വന്നു.വൈദ്യന്റെ അടുത്ത് പോയി വൈദ്യൻ അസുഖം മാറാൻ മരുന്ന് ചേർത്ത വേറൊരു നെയ്യ് കൊടുത്തു. കഴിച്ചു അസുഖം മാറി . ഇതുപോലെ മനസ്സിൽ നിന്ന് വിഷയത്തെ ഉപേക്ഷിച്ചു സദാ സമയവും ഭഗവാനെ ഭക്തി ചെയ്യുക.കുറെ കഴിയുമ്പോൾ അവിടെ വിഷയം എല്ലാം മാറി മനസ്സില്ലാതായി ഭഗവാൻ മാത്രം പ്രകാശിക്കും.

No comments: