Friday, July 26, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 136
ഓരോ ദിവസം കഴിയുംമ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ്. 
ആയുർന്ന ശ്യതി പശ്യതാം പ്രതിദിനം
യാതി ക്ഷയം യൗവനം
പ്രത്യായാന്തിഗത :പുനർ ന ദിവസ:
കാലോ ജഗത് ഭക്ഷ ക : 
ലക്ഷ്മീ സ്തോയ തരംഗ ചപലാം
വിദ്യുത് ചലം ജീവിതം തസ്മാന്മാം കരുണാകര കരുണയാം ത്വം രക്ഷ രക്ഷാധു നാം
ഓരോ ദിവസം കഴിയുംതോറും ഓട്ട കുടത്തിൽ നിന്നും വെള്ളം പോണ പോലെ '' ഭിന്ന ഘടാ ദിവാം ഭ: " ഓരോ പിറന്നാള് കഴിയുംമ്പോഴും അല്ലെങ്കിൽ ഓരോ ദിവസം കലണ്ടറില് ഡേറ്റ് ചീന്തി കളയുംമ്പോഴും ഒരു ദിവസം പോയി . യൗവനം കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞു പോയ ഒറ്റ ദിവസം തിരിച്ചു വരാൻ പോണില്ല. സാധാരണ തലത്തിൽ നിന്നും ആണ് ചിന്തിക്കുന്നത്. ശരീരത്തിന്റെ തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ ഇതൊക്കെ ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ്. ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു സത്യം .ഓരോ ദിവസം കഴിയുംമ്പോഴും യൗവനം പോയി പോയി കൊണ്ടേ ഇരിക്കുന്നു. പോയിക്കഴിഞ്ഞ ദിവസങ്ങൾ ഒന്നും തിരിച്ചു വരില്ല. കാലം ജഗത്തിനെ ഭക്ഷിച്ചു കൊണ്ടിരിക്കുണൂ എന്നാണ്. വിഴുങ്ങി കൊണ്ടിരിക്കുണൂ. പണമാകട്ടെ ഒരു കുളത്തില് കുമിള ഇങ്ങനെ പൊന്തുണൂ കുറച്ച് നേരം നിൽക്കും എന്നിട്ട് പൊട്ടിപ്പോകും. അതു പോലെ പണം ദാ കുറച്ച് നേരത്തേക്ക് പണമായി . ദരിദ്രനായിരിക്കുന്ന ആള് പണക്കാരനായി . പണക്കാരൻ പിന്നെയും ദരിദ്രനാവുണൂ ഇത് ഇങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കുണൂ. ആയുസ്സോ "വിദ്യുച്ഛലം ജീവിതം '' ആലോചിച്ചു നോക്കിയാൽ അറിയാം അല്ലേ? നഴ്സറി സ്കൂളിൽ ചേരുണൂ, കുറച്ച് ദിവസം കഴിയുംമ്പോഴെക്കും കല്യാണം ആവുണൂ കുട്ടികൾ ആവുണൂ പേരക്കുട്ടിയെയും കൊണ്ടു നടക്കുണൂ കുറച്ച് കഴിഞ്ഞാൽ. മരണത്തിന്റെ വക്കിൽ എത്തി നിൽക്കുണൂ. ഇടിമിന്നൽ പോലെ കഴിഞ്ഞു പോണൂ എന്നാണ്. അതു കൊണ്ട് ഹേ കരുണാനിധേ, ഭഗവാനേ, കൃപാനിധേ ആചാര്യ ഭഗവദ്പാദർ ശ്രീ പരമേശ്വരനെ ഗുരുസ്വരൂപമായിട്ടാണ് സ്തുതിക്കുന്നത്. എന്താ എന്ന് വച്ചാൽ സംസാരത്തിൽ നിന്നും കരകയറ്റാൻ ഈശ്വരനെ കൊണ്ടു സാധ്യമല്ല ഗുരുവിനെ കൊണ്ടേ പറ്റൂ. അതു കൊണ്ടാണ് ഈശ്വരൻ പോലും ഗുരുവായിട്ടേ വരുള്ളൂ. ഈശ്വരന്റെ അനുഗ്രഹം തിരോധാനശക്തിയാണ് ഈശ്വരന്റെ , അനുഗ്രഹ ശക്തി സദാശിവന്റെ യാണ് . ലളിതാസഹസ്രനാമത്തിൽ നിങ്ങൾ ചെല്ലുന്നുണ്ടാവും ''സൃഷ്ടികർത്തീ ബ്രഹ്മ രൂപാ ഗോപ്ത്രീ ഗോവിന്ദ രൂപിണി സംഹാരിണീ രുദ്ര രൂപാ തിരോധാനകരീശ്വരി സദാശിവാനുഗ്രഹതാ പഞ്ചകൃത്യ പരായണ" ഈശ്വരന്റെ പഞ്ചകൃത്യത്തില് അനുഗ്രഹം അതായത് സംസാര മോചനം . ആളുകൾക്ക് കേട്ടാൽ തന്നെ പേടിക്കും ഇന്നലെ കല്യാണം കഴിഞ്ഞിട്ടുള്ളൂ അപ്പോഴെക്കും സംസാര മോചനം എന്നൊക്കെ പറഞ്ഞാൽ , എത്ര കടക്കുണൂ എന്നാണ് . ദു:ഖത്തില് ആളുകൾക്ക് ഇഷ്ടമാണ്. സംസാര മോചനം എന്നാൽ സംന്യാസം എന്നല്ല അർത്ഥം . ദു:ഖം മാറികിട്ടാ എന്നർത്ഥം .ദുഃഖിക്കാതിരിക്കാ എന്നർത്ഥം- അതെല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമല്ലെ? ദു:ഖിക്കാതിരിക്കാ, ശോകം ഇല്ലാതിരിക്കാ. അതു കൊണ്ടാണ് കൃഷ്ണൻ അർജ്ജുനനു മുന്നിൽ ഗുരുവായിട്ടു തീർന്നു. " ശിഷ്യസ്തേ ഹം ശാധി മാം ത്വാം പ്രപന്നം " എന്നു പറഞ്ഞപ്പോഴാണ് ഭഗവാൻ ഉപദേശിച്ചത് .അതുവരെ ഉപദേശിച്ചിരുന്നില്ല. അതു വരെ അർജ്ജുനൻ വേറെ എന്തൊക്കെ ചോദിച്ചു അതൊക്കെ കൊടുത്തു. സാരഥി ആയിട്ടു വരണം എന്നു പറഞ്ഞപ്പോൾ സാരഥി ആയിട്ടു വന്നു. സുഭദ്രയെ കല്യാണം കഴിച്ചു തരണം എന്നു പറഞ്ഞപ്പോൾ കൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞു. ഏർപ്പാടാക്കിക്കൊടുത്തു. വേറെ എന്തൊക്കെ വേണോ അർജ്ജുനന് ഒക്കെ ചെയ്തു കൊടുത്തു. പക്ഷെ ഈ ഒരു കാര്യം മാത്രം ഇത്ര ദിവസം മിണ്ടിയില്ല. പക്ഷേ അവസാനം ഒരു മുഖ്യമായ ഘട്ടത്തിൽ എപ്പഴാണോ വേണ്ടി വന്നത് അപ്പോൾ കരഞ്ഞു ഭഗവാനേ ഞാൻ അങ്ങയുടെ ശിഷ്യനാണ് എന്നു പറഞ്ഞപ്പോൾ ആത്മതത്വം ഉപദേശിച്ചു. ആത്മതത്വം നല്ലവണ്ണം തെളിയണമെങ്കിൽ ശരീരത്തിനോട് വൈരാഗ്യം വരണം. അതായത് ശരീരം നമ്മളെ വല്ലാതെ പിടിച്ചിരിക്കുകയാണ് . അതിന്റെ scorpionic grip, ഒരു തേള് പിടിക്കണപോലെ നമ്മളെ പിടിച്ചിരിക്കുകയാണ്. അതിന്റെ ഭയങ്കരമായ പിടി വീണു. ആ പിടിയുള്ളോടുത്തോളം ആത്മാ എന്നൊന്നും പറഞ്ഞാൽ ഒന്നും പിടികിട്ടില്ല .ആത്മാ ബ്രഹ്മം എന്നൊക്കെ വെറുതെ വാക്കു പറയാം എന്നല്ലാതെ ഒന്നും പിടി കിട്ടില്ല. അപ്പൊ ആദ്യം ഈ ശരീരത്തിന്റെ പിടി അല്പമൊന്ന് അയഞ്ഞുകിട്ടണമെങ്കിൽ ഈ ശരീരം നശ്വരമാണ് എന്നൊന്ന് അറിയണം. അല്ലെങ്കിൽ അതു തന്നെ സുഖം. അതിനു വേണ്ടതൊക്കെ പോഷിപ്പിക്കല് , ആഹാരം കൊടുക്കല്, ടോണിക്ക് കൊടുക്കല് സുഖമായി ച്യവനപ്രാശം ഒക്കെ കഴിച്ച് വ്യാധി വരുന്നവരെ നോക്കും. വ്യാധി വരുമ്പോൾ അയ്യോ ഇങ്ങനെ ആയില്ലല്ലോ എന്നു പറയും.
( നൊച്ചൂർ ജി )
sunil namboodiri

No comments: