Tuesday, July 30, 2019

ഭിന്നിപ്പിക്കുക എന്നത് അജ്ഞതകൊണ്ട് സാധിക്കുന്നതാണ്. ഒന്നിപ്പിക്കുക, ഒന്നായിത്തീരുക എന്നത് ജ്ഞാനം കൊണ്ട് സംഭവിക്കുന്നു. എന്തുകൊണ്ടാണ് മായ അഥവാ അജ്ഞാനം സംഭവിക്കുന്നത്? എന്നു ചോദിക്കുമ്പോള്‍ വിവേകാനന്ദസ്വാമികള്‍ മറുപടി നല്‍കുന്നത് ഇങ്ങനെയാണ് : ''കാര്യകാരണ പരിധിക്കപ്പുറം എന്തുകൊണ്ട് എന്നു ചോദിച്ചുകൂടാ. അതു മായയ്ക്കുള്ളിലേ ചോദിക്കാവൂ. സ്വപ്നത്തില്‍ നടക്കുന്ന സംഭവങ്ങളുടെ കാര്യകാരണങ്ങള്‍ സ്വപ്നത്തിന്‍റെ മാത്രം ഭാഗമാണ്! മുക്തന്‍ ഒരിക്കലും ബദ്ധനായിട്ടില്ല. അവനെങ്ങനെ അങ്ങനെയായി എന്ന ചോദ്യം യുക്തിസഹമല്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു കുറുക്കനായി; ഒരു പട്ടി എന്നെ ഓടിച്ചു. ഇവിടെ എന്തിനാണ് പട്ടി എന്നെ ഓടിച്ചതെന്ന് എനിക്ക് എങ്ങനെ ചോദിക്കാം! കുറുക്കന്‍ സ്വപ്നത്തിലെ ഒരംശമായിരുന്നു. അപ്പോള്‍ പട്ടി താനേ പിന്തുടര്‍ന്നെത്തി; പക്ഷേ രണ്ടും കിനാവിലാണ്; അവയ്ക്ക് പുറമേ നിലയില്ല.''
ഓം
kishnakumar kp

No comments: