Friday, July 26, 2019

ശ്രീമദ് ഭാഗവതം 223*
കംസന് ഉറക്കം ഒന്നൂല്ല്യ. പക്ഷേ ഭഗവാൻ ജനിച്ച സമയത്ത് ഉറക്കമില്ലാത്ത കംസൻ പോലും ഉറങ്ങി പോയത്രേ. കുട്ടി ജനിച്ചു എന്ന വാർത്ത കേട്ടിട്ട് വാളും കൊണ്ട് വരാണ് കംസൻ. വന്നപ്പോൾ വസുദേവർ യാചിച്ചു പറഞ്ഞു.
"പെൺകുട്ടിയാണ്. ഈ കുട്ടിയെ എങ്കിലും വിട്ടു തരണം."കംസൻ ഒരു ക്ഷണനേരം ആലോചിച്ചു. പിന്നെ വിട്ടില്ല്യാ. കാലിൽ പിടിച്ചു പൊന്തിച്ചു. കൈയ്യിൽ നിന്ന് മഹാമായ വഴുത്തിപ്പോയി. എട്ടുകുഞ്ഞുങ്ങളോടും കൂടെ മഹിഷാസുരമർദ്ദിനിയായ അംബിക🙏 അനേക ദിവ്യായുധങ്ങളോട് കൂടെ കംസന്റെ മുമ്പിൽ നിന്ന് കൊണ്ട് പറഞ്ഞു.
"ഹേ മന്ദാ, ഈ സാധുക്കളെ ദ്രോഹിക്കരുത്. തന്റെ അന്തകൻ എവിടെയോ ജനിച്ചിട്ടുണ്ട്" എന്ന് പറഞ്ഞ് അവൾ മറഞ്ഞു.
കംസന് കുറച്ച് നേരത്തേക്ക് എന്താ പറ്റിയതെന്ന് തന്നെ മനസ്സിലായില്ല്യ എന്തോ ഒരു ഇന്ദ്രജാലപ്രകടനം പോലെ തോന്നി. പിന്നീട് ദേവകിയേയും വസുദേവരേയും അല്പം കരുണയോടെ നോക്കി വിലപിച്ചു.
"ഞാൻ ആരോ പുളു അടിച്ചത് കേട്ടിട്ട് ഈ ആറ് കുട്ടികളെ കൊന്നുവല്ലോ. നമ്മൾ മാത്രമേ ഇങ്ങനെ കള്ളം പറയൂ എന്ന് വിചാരിച്ചു. ദേവന്മാരും ഇപ്പൊ പുളുട്ടടിക്കാൻ തുടങ്ങിയിരിക്കണു!"
അഹോ ദൈവമപ്യനൃതം വക്തി ന മർത്ത്യാ ഏവ കേവലം.
"മനുഷ്യർ മാത്രല്ലാ ദൈവവും ഇപ്പൊ കള്ളം പറയാൻ തുടങ്ങിയിരിക്കണു!" എന്ന് പറഞ്ഞ് വസുദേവരോടും ദേവകിയോടും ക്ഷമായാചനം ചെയ്തു. കുറച്ച് നേരത്തേക്കേ ഉള്ളൂ ആ നല്ല ബുദ്ധി ഒക്കെ. ക്ഷമാപണം ചെയ്ത് വസുദേവരോട് കംസൻ പറഞ്ഞു.
"എല്ലാവരും അവരവരുടെ പ്രാരബ്ധം അനുഭവിക്കുന്നു. ആരും ആരേയും കൊല്ലുന്നില്ല്യ. പ്രാരബ്ധ കർമ്മം അനുസരിച്ച് ദു:ഖം അനുഭവിക്കേണ്ടി വരുന്നു"
എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോയി.
ഇനി ഇപ്പൊ എന്താ ചെയ്യാ? എവിടെയോ വിഷ്ണു ജനിച്ചിട്ടുണ്ട്. എങ്ങനെ കണ്ടുപിടിക്കും? മീറ്റിംഗ് കൂടി. അദ്ദേഹത്തിന്റെ മന്ത്രിമാരും ഒക്കെ ണ്ട്. എല്ലാവരോടും ചോദിച്ചു എന്താ ചെയ്യാ?
"ആദ്യം ദേവന്മാരുടെ ശക്തി ക്ഷയിപ്പിക്കണം. അതിന് എന്ത് വേണം. ബ്രാഹ്മണരെ കണ്ടാൽ കണ്ടെടുത്ത് വെച്ച് അടിക്കണം. ബ്രഹ്മഹത്യ. ഗോഹത്യ ചെയ്യണം.
ഋഷീണാം വിഹിംസനം.
ഋഷികളെ ഹിംസിക്കണം.
യാഗം യജ്ഞങ്ങളൊക്കെ അവസാനിപ്പിക്കണം. പശുക്കളെ ഒക്കെ കൊല്ലണം. പാല് കിട്ടാതെ ആക്കണം. പാക്കറ്റ് ആക്കി പൊടിയാക്കി കൊടുക്കണം. എല്ലാ യജ്ഞയാഗദ്രവ്യങ്ങളേയും അശുദ്ധമാക്കി എല്ലാം മാറ്റി മറിക്കണം. സദാചാരമാർഗ്ഗത്തിനെ ഒക്കെ ഇല്ലാതാക്കണം."
"ജനിക്കുന്ന കുട്ടികളെ ഒക്കെ കൊല്ലുക." അതൊരു പ്രോജക്ട് ആയിട്ട് പൂതനയ്ക്ക് കൊടുത്തു. അവളും പുറപ്പെട്ടു. ഈ സമയത്താണ് ഗോകുലത്തിൽ കൃഷ്ണൻ ജനിച്ചതിന്റെ ആനന്ദക്കൂത്ത്!!🎊💃🕺💥
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments: