Wednesday, July 24, 2019

Lakshmi Prasad ഈ സംശയിച്ച ഞാൻ ആരാണ്? ഈ മനസ്സ് എവിടെ നിന്നാണ് പൊന്തിയത്. എന്നിലെ ഞാൻ ആയ ആ ഞാനിൽ നിന്ന് തന്നെ അല്ലേ. 
ആ 'ഞാൻ' നെ കണ്ടെത്താൻ 


മനസാ ഏവ ഇദം ആപ്തവ്യം (This is to be attained through the mind alone ) എന്ന് കഠോപനിഷത്ത്.

/വിഷയങ്ങളുടെ പുറകേ പോകുന്ന മനസ്സ് തന്നെ ആണ് ഭക്തി സാധനക്ക് ഉപയുക്തമാവുന്നത് എന്നത് സംശയമാണ് //
അദ്വൈതവേദാന്തം അനുസരിച്ച് 
ഇത് ഒരേ മനസ്സിന്റെ വിവിധതലങ്ങളാണ്.
ആദ്യമായി അന്ത:കരണം എന്ന വലിയ മനസ്സ് . അതിന്റെ ഉപവിഭാഗമാണ് സങ്കല്പിവികല്പങ്ങൾ കൊണ്ട് തിങ്ങിവിങ്ങിയ, വിഷയങ്ങളുടെ പുറകേ പോകുന്ന ചെറിയ മനസ്സ്. ചിത്രം നോക്കുക. 

മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ:
Mind(anthakarana) itself is the reason for bondage and liberation. 
ബന്ധനത്തിനും മോക്ഷത്തിനും കാരണം ഈ അന്തക്കരണം തന്നെ. പാമ്പിന്റെ വിഷം ഇറക്കാൻ അതിന്റെ antidote ആയി മറ്റൊരു വിഷം ഉപയോഗിക്കുന്നത് പോലെ. നിത്യവസ്തു ഏത് അനിത്യം ഏത് എന്ന് നിത്യാ അനിത്യാ വിവേകം ഉപയോഗിച്ച് വിവേചിച്ച് അറിയാനാണ് മനസ്സിന്റെ ഉയർന്ന തലമായ ബുദ്ധി. ഇങ്ങനെ വിചാരം ചെയ്ത് സങ്കല്പവികല്പങ്ങൾ കൊണ്ട് കലുഷിതമായ മനസ്സിനെ ആദധ്യാത്മികസാധനകളാൽ ശുദ്ധമാക്കണം. മനസ്സ് ശുദ്ധമാകുമ്പോൾ സത്വഗുണം വർദ്ധിച്ച് the vasanas and desires will be dissolved. 

ഉദാഹരണമായിട്ട് നമ്മുടെ മനസ്സാകുന്ന ദധിയിൽ (തൈര് ) നിത്യാനിത്യവിവേകം ആകുന്ന മത്ത് ഉപയോഗിച്ച് ശുദ്ധമായ വെണ്ണ കടഞ്ഞെടുത്ത് വൈരാഗ്യം ആകുന്ന തീയിൽ കാച്ചിയുരുക്കി ശുദ്ധം ചെയ്യണം. അങ്ങനെ ശുദ്ധം ചെയ്ത മനസ്സാണ് ഭക്തി സാധന യ്ക്ക് ഉപയുക്തമാകുന്നത്. 

ആദ്ധ്യിത്മിക സാധനയുടെ മുഖ്യവേദിയാണ് ഈ മനസ്സാകുന്ന അന്തകരണം. മനസ്സിനാൽ മനസ്സിലൂടെ മനസ്സിന് അപ്പുറത്തേക്കുള്ള യാത്രയാണ് ഉൺമയെ ആറിയാനുള്ള അഥവാ യഥാര്ത്ഥ ഞാനിനെ 
അറിയാനുള്ള ഈ ആത്മീയയാത്ര. ആ യാത്രയുടെ ഒടുവിൽ സകലവിധ സംശയങ്ങളും അസ്തമിച്ചിരിക്കും. കാരണം അന്വേഷിച്ച് അന്വേഷിച്ച് അവിടേക്ക് എത്തുമ്പോൾ you will see then there is no mind. മനസ്സ് എവിടെ നിന്ന് ഉദിച്ചുവോ അവിടെ തന്നെ അസ്തമിച്ചിരിക്കും. 

(ആചാര്യനുമായുള്ള internal connection വെച്ച് കൊണ്ട് അറിയാവുന്നത് എഴുതിയെന്നേ ഉള്ളൂ)

No comments: