Wednesday, July 31, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  140

എന്തിനാ പിന്നെ യുദ്ധം ചെയ്യണ അർജ്ജുനനെ തന്നെ തിരഞ്ഞെടുത്തത് ഗീത പറയാൻ എന്നു വച്ചാൽ, വ്യാസൻ എന്തിന് അങ്ങിനെ ചിത്രീകരിച്ചു എന്നു വച്ചാൽ To state the extream example" തത്വജ്ഞാനം സർവ്വ തോ ഭദ്രം ആണ് എന്നു കാണിക്കാൻ വേണ്ടീട്ടാണ്. ജ്ഞാനിയായ ആള് യുദ്ധം ചെയ്യണതാണ് അയാളുടെ തൊഴിൽ എങ്കിൽപ്പോലും അയാളുടെ ജ്ഞാനം നഷ്ടപ്പെട്ടു പ്പോവില്ല എന്നു കാണിക്കാൻ വേണ്ടിട്ടാണ് ഈ യുദ്ധഭൂമിയെ തിരഞ്ഞെടുത്തത് .  അല്ലാതെ ഈ സന്യാസി ആയാൽ മാത്രമേ ഈ ജ്ഞാനം നിൽക്കുള്ളൂ അല്ലെങ്കിൽ പ്പോയിപ്പോകും എന്നൊരു പേടി ഉണ്ടാവൂലൊ ആളുകൾക്ക്. ഗൃഹസ്ഥന്മാരായ ഞങ്ങൾക്കൊന്നും പറ്റില്ല . ഞങ്ങൾക്ക് ഓഫീസിൽ പ്പോണം എത്ര ജോലി തിരക്കുണ്ട് അതിനിടയിൽ ഇതൊക്കെ പ്രായോഗികം ആവുമോ? അതിലൊക്കെ കുറച്ച് ചലിച്ച് പോവില്ലെ? എന്നൊക്കെ കുറച്ച് വിഷമം ഉണ്ടാവും. അതിനെ , ആ തെറ്റിദ്ധാരണ നീക്കാനാണ് ഭഗവാൻ യുദ്ധം ചെയ്യണ അർജ്ജുനനെ പിടിച്ചു പറയണത്. യുദ്ധം ചെയ്താൽപ്പോലും ജ്ഞാനം നഷ്ടപ്പെട്ടു പോവില്ല. ശരിക്കറിഞ്ഞാൽ, ശരിക്ക് തെളിഞ്ഞാൽ ഞാൻ കർത്താവുമല്ല ഭോക്താവും അല്ല നിത്യ ശുദ്ധ ബുദ്ധ  മുക്ത സ്വഭാവമായ ബ്രഹ്മ വസ്തുവാണ് ഞാൻ എന്ന് ആർക്കു തെളിഞ്ഞിരിക്കുന്നുവോ അവന് യുദ്ധം ചെയ്യണതാണ് കർത്തവ്യം എങ്കിൽപ്പോലും ചലിച്ചു പോവില്ല. അയാൾക്ക് എന്ത് അറിയാം ഈ ഉണർവ്വേസ്വരൂപമായ അനുഭവമേ സ്വരൂപമായ ഞാൻ മാത്രം ഉണ്മ . ആ ഞാൻ ആകുന്ന ആത്മാവിൽ മനസ്സ് പൊന്തി വന്ന് ഇന്ദ്രിയങ്ങളിലൂടെ വെളിയിലേക്ക് വിജൃo ഭണം ചെയ്ത് പ്രൊജക്ട് ചെയ്ത് കാണിക്കുന്ന ഒരു സിനിമയാണ് ഈ പ്രപഞ്ചം. ഇവിടെ ശാശ്വതമായ ഒന്നും ഇല്ല. ശാശ്വതമായത് ഈ സാക്ഷി ചൈതന്യം മാത്രം ഉള്ളിലുള്ള അവബോധം മാത്രം ബാക്കി ഉള്ളത്  ഒക്കെ വന്നും പോയിക്കൊണ്ടിരിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് . അതിൽ ഒരു കളി കളിക്കാ അത്രേ ഉള്ളൂ. തനിക്ക് നാടകത്തിൽ എന്തു പാർട്ടാണ് ഉള്ളത് അത് അങ്കട് കളിക്കാ. അല്ലാതെ അതിൽ സീരിയസ് നസ് ഒന്നും അയാൾക്കുണ്ടാവില്ല . അയാൾക്ക് താൻ കർത്താവാണ് ഭോക്താവാണ് എന്നുള്ളത് പോയിപ്പോകും. എന്നിട്ടു യുദ്ധം ചെയ്യൂ " തത്ര കാ പരിദേവനാ " അവിടെ എന്തിനു ദു:ഖിക്കണം.  നാടകത്തിലെ കാര്യങ്ങൾ ഒക്കെ സീരിയസ് ആയി എടുത്താൽ കരഞ്ഞുകൊണ്ടിരിക്കും അല്ലേ? നാടകത്തിൽ നടിക്കുന്ന ആൾക്ക് ഒരു പാടു സീരിയസ് നസ് വന്നാൽ കരയും. ഐഡന്റിഫിക്കേഷൻ , കാരക്റ്ററുമായിട്ട് ഐഡന്റിഫിക്കേഷൻ വന്നാൽ കരഞ്ഞു പോവും. അപ്പൊ അതു വരരുത് എന്നാണ് ഭഗവാൻ പറയണത് . വേഷം കെട്ടിക്കളിക്കാ.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: