Monday, July 29, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  138
ആത്മാ ജനന മരണ ശൂന്യമായി ഏക രൂപമായി നിത്യ സർവ്വഗത സ്ഥാണു ഹു അച ലോയംസനാതന : നിത്യവും സർവ്വഗതവും സ്ഥാണു വും അചലവും സനാതനവും ആയ തത്വത്തിനെ ആദ്യം ബോധിപ്പിച്ചു. എന്നിട്ട് അനിത്യവും പരിച്ഛിന്നവും ഉറപ്പില്ലാത്തതും സനാതനം അല്ലാത്തതും നശിച്ചുപോണതും ആയ ദേഹത്തിന്റെ കാര്യമാണ് ഭഗവാൻ  ഇവിടെ പറയുന്നത് "ജാത സ്യ ഹ ധ്രുവോ മൃത്യു ർ " അത് ജനിച്ചിട്ടുണ്ടല്ലോ ഓരോ നിമിഷവും മാറിക്കൊണ്ടേ ഇരിക്കുണൂ നശിക്കും.എത്ര തന്നെ സുഖിപ്പിച്ചാലും ഒരു ലിമിററിന് മേലെ അതിന് സുഖം കിട്ടില്ല. അത് എന്നെങ്കിലും ഒക്കെ കൈവിട്ടു പോകുന്ന സാധനം . ഈ ശരീരത്തിന്റെ കാര്യത്തിൽ ദു:ഖിച്ചിട്ടു കാര്യമേ ഇല്ല. അവനവന്റെ ശരീരത്തിനെക്കുറിച്ചോ മറ്റുള്ളവരുടെ ശരീരത്തിനെക്കുറിച്ചോ ആലോചിച്ച് വിഷമിച്ച് ദു:ഖിക്കണ്ടാ എന്ന് . ഈ ക്രിസ്ത്യൻ മിസ്റ്റിക്സ് അവരില് ഫ്രാൻസിസ്, അസീസി അദ്ദേഹം എകദേശം നമ്മളുടെ ഭാരതീയ സാധുക്കളെപ്പോലെ ആയിരുന്നു. വളരെ ശരീരത്തിനെ തുച്ഛമാക്കി തള്ളിയിട്ടുണ്ട് അദ്ദേഹം . അദ്ദേഹം ശരീരത്തിന് എന്തു പേരാ വച്ചിരുന്നത് എന്നു വച്ചാൽ " ബ്രദർ ഡോങ്കി " എന്നു വച്ചാൽ പണി എടുക്കാൻ വേണ്ടി ഉള്ള കഴുത എന്നാണ്. അതിനെക്കൊണ്ട് മാക്സിമം പണി എടുപ്പിക്കാം ബ്രദർ ഡോങ്കി .പക്ഷേ അതിനോട് സ്നേഹമുണ്ട് വെറുപ്പല്ല അതുകൊണ്ടാണ് ബ്രദർ ഡോങ്കി എന്നു പറഞ്ഞത്. അതിനെ സഹോദരനായ കഴുത. ആ കഴുത പണി എടുക്കാനുള്ളതാണ്. ജോലി എടുക്കാനും ഇവിടെ പ്രാരബ്ദം അനുഭവിക്കാനുംവേണ്ടി വന്ന മാംസപിണ്ഡം ആണ്. അത് പ്രാരബ്ദം അനുഭവിച്ചു കഴിഞ്ഞാൽ എവിടെയെങ്കിലും ഒരിടത്തു പതിച്ചീടുന്നു ദേഹവും ഒരിടത്ത്. ദേഹം ഒരിടത്ത് പതിക്കുന്നു. അതിന്റെ പ്രാരബ്ദം കഴിഞ്ഞാൽ വീഴും. പ്രാരബ്ദ ശരീരമാണ് അത്. അപ്പൊ അതിൽ ദു:ഖിക്കണ്ട. 
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: