Saturday, July 27, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  137
പട്ടണത്താർ പറയുന്നുണ്ട് ഒരു പാട്ടില്. ഒരു വലിയ ചെട്ടിയാരുടെ വീട്ടില് ഭിക്ഷ എടുക്കാൻ പോയിത്രേ. ഭിക്ഷ എടുക്കാൻ പോകുമ്പോൾ ചെട്ടിയാർക്ക് നല്ല വലിയ  ശരീരം വലിയ കുടവയറും ഉണ്ട്. അപ്പൊ ഈ സ്വാമി ഭിക്ഷ എടുക്കാൻ വന്നപ്പോൾ രണ്ടും പേരും രണ്ടു വശത്ത് നിന്ന് കുടവയറില് തൈലം ഇട്ട് ഇങ്ങനെ ഉഴിയാണ്. അപ്പൊ ഈ ഭിക്ഷക്കാരൻ മുമ്പില് വന്ന് നിൽക്കുമ്പോൾ ൾ ചെട്ടിയാര് കളിയാക്കിച്ചിരിച്ചു. ദേഹം മെലിഞ്ഞിട്ട് ഒട്ടിയ വയറോടുകൂടെ എല്ലൊക്കെ കാണുന്നുണ്ട്. കൗപീന മാത്ര ധാരി യായി വന്നു നില്ക്കുന്ന സാധുവിനെ കണ്ടപ്പോൾ ചെട്ടിയാര് ചിരിച്ചു . തന്റെ കുടവയറിൽ ഒന്നു കൂടെ ഒന്നു തടവിയത്രെ. അപ്പൊ പട്ടണത്താർ പറഞ്ഞു ചെട്ടിയാർ തൊ പ്പെ തലതിൻ ട്രി റെക്കെ നായും നരിയും തലതിൻ ട്രിയി റിക്കെ. തൊപ്പൈ എന്നു വച്ചാൽ കുടവയറ് . ചെട്ടിയാർ തന്റെ തൊപ്പ, കുടവയറ് തന്റേതാണ് എന്ന് വിചാരിച്ച് സുഖിപ്പിച്ച് എണ്ണയും കൊണ്ട് ഉഴിഞ്ഞിരിക്കുണൂ ഇതിന്റെ സ്വന്തക്കാര് നിറയെ ഉണ്ട്. ആരാ എന്നു വച്ചാൽ നായ, നരി , കഴുകൻ ഇവയൊക്കെ ഇങ്ങനെ ഇടക്കിടക്ക് വന്ന് എത്തി നോക്കിയിട്ടു പോണു ത്രേ എപ്പളാ ഇയാള് പടം വിടാൻ പോണത് നമുക്ക് നല്ല ആഹാരം തയ്യാറായി കൊണ്ടിരിക്കുണൂ ഇടക്കിടക്ക് നോക്കിയിട്ടു പോണൂ എന്നാണ്. അല്ലാതെ ശരീരം ആഹാരം കഴിക്കാതിരിക്കാൻ വേണ്ടിയിട്ടോ പട്ടിണിക്കിടാൻ വേണ്ടീട്ടോ അല്ല. അതിന്റെ പിടി ഒന്ന് അയഞ്ഞാൽ ഒരു സുഖം കിട്ടും നമുക്ക്. ആന്തരികമായ സുഖം കിട്ടും. അല്ലെങ്കിൽ ശരീരത്തിന്റെ പ്ലെയിൻ വിട്ട് നമ്മള് ഉള്ളിലേക്ക് പോവേ ഇല്ല. ദേഹത്തിന്റെ പ്ലെയിൻ വിട്ട് കുറച്ച് ഉള്ളിലേക്ക് പോകണമെങ്കിൽ ദേഹം ഞാനല്ല എന്ന് അറിയണമെങ്കിൽ ദേഹത്തിന്റെ നശ്വരത അറിയണം . അത് നശിച്ച് പോകും നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അറിയണം . മാത്രമല്ല ശാരീരികമായ സുഖം വളരെ ലിമിറ്റഡ് ആണ്. സുഖം ഉണ്ട് ഇല്യ എന്നല്ല . പക്ഷെ ഒരു ലിമിറ്റിൽ കൂടുതൽ ശരീരത്തിന്റെ തലത്തിൽ സുഖം കിട്ടില്ല എന്നും അറിയണം.അത് എന്നെങ്കിലും ഒരു ദിവസം നശിച്ചുപോകും ശാശ്വതമായി ഈ ശരീരത്തിനെ വച്ചു കൊണ്ട് ആർക്കും  സുഖിക്കാൻ പറ്റില്ല. അതാണ് ബുദ്ധൻ പറഞ്ഞത് , ബുദ്ധനോട് ചോദിച്ചു എന്തിനാ ഈ രാജകൊട്ടാരം ഒക്കെ ഉപേക്ഷിച്ചത് എന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു 
യതി ജന്മ ജരാ മരണം ന ഭവേത്
യതി ച ഇഷ്ട വിയോഗ ഭയം ന ഭവേത്
യതി  സർവ്വ അനിത്യ ഭയം ന ഭവേത്
ഇഹ ജന്മനി കസ്യ രതിർ ന ഭവേത് 
ഈ ശരീരം ജനിക്കാതെയും മരിക്കാതെയും വാർദ്ധക്യം വരാതെയും അത് സദാ സൗഖ്യമായിട്ടും ഇരിക്കുമെങ്കിൽ ഞാൻ സുഖ മായിട്ടു അര മനയിൽ തന്നെ ഇരിക്കുമായിരുന്നു. പക്ഷേ അങ്ങനെ അല്ലല്ലോ കണ്ടത്. നമ്മുടെ ശരീരം മാത്രമല്ല നമുക്ക് ആരുടെയടുത്താണോ ഇഷ്ടം അവരുടെ ശരീരം അതാണ് കൂടുതൽ വേദന .നമ്മുടെ ശരീരം പോയാൽ പോട്ടെ നമ്മള് ഇഷ്ടപ്പെട്ടവര് പോയി, അവര് നമ്മളെ വിട്ടിട്ടു പോയി ആലോചിക്കുമ്പോൾ പേടി. വിട്ടിട്ടു പോകും എന്നാലോചിക്കുമ്പോഴേ പേടി . ഇവിടെ കാണുന്നത് മുഴുവൻ അനിത്യം. അതു കൊണ്ട് എനിക്കിവിടെ രതിയില്ല. ഈ ലോകത്തില്  ഒരു സുഖം തോന്നി ണില്ല. അനാസക്തി വന്നു പോയി. വൈരാഗ്യം ഉണ്ടായിപ്പോയി. വൈരാഗ്യം ഉണ്ടായപ്പോൾ എന്താ ശാശ്വതമായിട്ട് വല്ലതുമുണ്ടോ എന്നന്വേഷിച്ചു. നമ്മള് ഈ കാണുന്നതൊക്കെ അശാശ്വതമാണ് എന്ന് അറിഞ്ഞു. അപ്പൊ പിന്നെ ശാശ്വതമായിട്ട് എന്താ ഉള്ളത്? ഭഗവാൻ ഇപ്പൊ ആ പ്ലെയിനിൽ ആണ്. ആദ്യം ശാശ്വത വസ്തുവിനെ യാണ് ബോധിപ്പിച്ചത്.
( നൊച്ചൂർ ജി )
sunil namboodiri

No comments: