Saturday, July 27, 2019

കേരളത്തിലെ കാലടിയില്‍ 1200 വര്‍ഷം മുമ്പ് ജനിച്ച ശ്രീശങ്കരന്‍ സാക്ഷാല്‍ ശിവന്റെ തിരുവവതാരമായിട്ട് അറിയപ്പെടുന്നു.  ഈ മഹാപുരുഷന്‍ രചിച്ച 272 ഗ്രന്ഥങ്ങളില്‍ ദശോപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, വിഷ്ണുസഹസ്രനാമം, സനതസുജാതീയം, ലളിതാത്രിശതി എന്നീ ഗ്രന്ഥങ്ങളുടെ ഭാഷ്യങ്ങളും, വിവേകചൂഡാമണി, പ്രബോധസുധാകരം, അപരോക്ഷാനുഭൂതി, ശതശ്ലോകി, ദശശ്ലോകി, സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം, വാക്യസുധ, പഞ്ചീകരണം, പ്രപഞ്ചസാരതന്ത്രം, ആത്മബോധം മുതലായ ഗ്രന്ഥങ്ങളും മോഹമുദ്ഗരം, മനീഷാപഞ്ചകം, ആനന്ദലഹരി മുതലായ സ്‌തോത്രങ്ങളും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ശിഷ്യാഗ്രഗണ്യരായ പദ്മപാദര്‍, മണ്ഡനമിശ്രന്‍, ഹസ്താമലകന്‍, ത്രോടകന്‍ എന്നിവര്‍ പുരി, ശൃംഗേരി, ദ്വാരക, ജ്യോതിര്‍മഠം എന്നീ ശ്രീശങ്കരപീഠാധിപതി കളായിരുന്നുകൊണ്ട് ധര്‍മ്മപ്രചാരം ചെയ്തു. പഞ്ചപാദിക, ആത്മാനാത്മവിവേകം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ശ്രീപദ്മപാദരും, ആപസ്തംബീയ മണ്ഡനകാരിക, ഭാവനാവിവേകം, വാര്‍ത്തികങ്ങള്‍ മുതലായ ഗ്രന്ഥങ്ങള്‍ മണ്ഡനമിശ്രന്‍ എന്ന ശ്രീ സുരേശ്വരാചാര്യനും രചിച്ചിട്ടുണ്ട്. കൂടാതെ ബദരീനാഥം, ദ്വാരക, പുരി, ശൃംഗേരി, കാഞ്ചി എന്നീ ശങ്കരമഠങ്ങളിലൂടെ 'ദശനാമി സന്ന്യാസി' പരമ്പരയും ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ശ്രീ ശങ്കരാചാര്യര്‍ രൂപവത്കരിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നു.

ഹിന്ദുധര്‍മ്മപരിചയം

No comments: