Wednesday, July 24, 2019

ശ്രീമദ് ഭാഗവതം 220*
വിനാനുവാദം ന ച തന്മനീക്ഷിതം
സമ്യഗ്യതസ്ത്യക്തമുപാദദത് പുമാൻ.
സാധാരണ കുഞ്ഞുങ്ങൾ ജനിക്കുമ്പോ എങ്ങനെയാ നമ്മൾ എന്തു പറയും? നല്ല അഴകുള്ള കുഞ്ഞ് . നോക്കൂ സുന്ദരമായ കണ്ണുകൾ.ഹാ കുഞ്ഞ് ചിരിക്കണു. കുഞ്ഞിനെ കണ്ടാൽ നമ്മൾ എന്തു ചെയ്യും? അതിനെ എടുത്ത് ലാളിച്ച് മുത്തശ്ശി പോലെ ണ്ട്. അപ്പായെ ഉറിച്ച് വെച്ചിരിക്കണ പോലെ ണ്ടല്ലോ. എന്നൊക്കെ പറഞ്ഞു ലാളിക്കും.
ഇവിടെ വസുദേവർ എങ്ങനെയാണ്?
ഈ ആത്മാ,. ഉള്ളിലിരിക്കുന്ന വസ്തു ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കണു. ദേവകിയുടെ കാര്യമോ? സാധാരണ ഒരു അമ്മ എങ്ങന്യാ പെരുമാറാ? നമുക്ക് അതറിയാം. ഇവിടെ ദേവകി എഴുന്നേറ്റു നിന്നു ഭഗവാനെ കണ്ടിട്ട് ഭക്തിയോടെ സ്തുതിച്ചു .
രൂപം യത് തത് പ്രാഹു: അവ്യക്തമാദ്യം
ബ്രഹ്മ ജ്യോതി: നിർഗ്ഗുണം നിർവ്വികാരം
സത്താമാത്രം നിർവ്വിശേഷം നിരീഹം
സ ത്വം സാക്ഷാദ് വിഷ്ണു:അദ്ധ്യാത്മദീപ:
കുറച്ച് നിമിഷത്തേക്ക് ഒരു സാക്ഷാത്ക്കാരം. വസുദേവർക്കും ദേവകിക്കും ഭഗവാൻ സാക്ഷാത്ക്കാരത്തിന്റെ ഒരു glimpse കൊടുത്തു. അത് കഴിഞ്ഞ് ഭഗവാൻ പറഞ്ഞു.
കഴിഞ്ഞു പോയ രണ്ടു ജന്മങ്ങളിൽ നിങ്ങൾ രണ്ടു പേരും എനിക്ക് അച്ഛനും അമ്മയും ആയിരുന്നു. പൃശ്നി ഗർഭനായി ഞാൻ നിങ്ങൾക്ക് ജനിച്ചു. വാമനനായി ജനിച്ചു. ഇപ്പൊ ഇതാ കൃഷ്ണനായി പിറന്നിരിക്കുന്നു. പുത്രഭാഗ്യം മാത്രം മുഖ്യമായിട്ട് വെച്ചിരുന്നതിനാൽ നിങ്ങൾക്ക് വീണ്ടും ജന്മമെടുക്കേണ്ടി വന്നു.
ഈ ജന്മത്തിൽ,
യുവാം മാം പുത്രഭാവേന ബ്രഹ്മ ഭാവേന ചാസകൃത്
ചിന്തയന്തൗ കൃതസ്നേഹൗ യാസ്യേഥേ മദ്ഗതിം പരാം
പുത്രൻ എന്ന് മാത്രം ധരിച്ചാൽ പാശം വന്നു പോകും. *ബ്രഹ്മം എന്ന് ധരിച്ചാൽ എന്നോട് പ്രിയം വരില്ല്യ.അതുകൊണ്ട് പുത്രനായിട്ട്* *ധരിച്ച് പ്രിയത്തോടെ നോക്കുമ്പോഴും ബ്രഹ്മം ആയിട്ട് ഉള്ളിൽ അറിഞ്ഞാൽ ആ പ്രിയമേ ഭക്തി ആയിട്ട് തീരും.* വ്യവഹാരത്തിൽ ഇത് കൊണ്ട് വരണം. നമ്മളുടെ പ്രിയത്തിന് വേലിക്കെട്ടില്ലെങ്കിൽ അതിന് ഭക്തി എന്ന് പേര്. *അനന്തമായ പ്രിയമാണ് ഭക്തി.* *വിശ്വത്തിലുള്ള* *സകലതിനോടും ഉള്ള പ്രിയമാണ് ഭക്തി* .
വിശ്വമേ ഭഗവദ്സ്വരൂപം ആണ്. ഭക്തിയിൽ നമ്മളുടെ അമ്മ, അച്ഛൻ, മക്കൾ, പേരക്കുട്ടികൾ മുത്തശ്ശൻ, മുത്തശ്ശി ഇവരോടൊക്കയുള്ള പ്രിയവും ഭക്തിയാണ്. പക്ഷേ ഇവളോട് ഒരു പ്രത്യേക പ്രിയം അവനോട് ഒരു ഇത് അങ്ങനെ ആയാൽ അത് വിഭക്തി.
അപ്പോ ഭഗവാൻ പറയുന്നതെന്താ? നിങ്ങൾ എന്നെ പുത്രനെന്ന് തന്നെ നിനച്ചു കൊള്ളുക. അങ്ങനെ ഭാവിക്കുമ്പോ ഒരു പ്രിയം എളുപ്പത്തിൽ ണ്ടാവും.
പക്ഷേ എങ്ങനെ?
ബ്രഹ്മഭാവേന.
പ്രിയം ഇരിക്കുന്ന വസ്തുവിൽ ഭഗവാനെ ദർശിക്കാ. അങനെ കാണാൻ എന്ത് വേണം?
ഒരു മരുന്ന് ഒരു നേരം കഴിച്ചാൽ ഫലിക്കില്ല്യ കുറേ പ്രാവശ്യം കഴിക്കണം. അതേ മാതിരി ആവർത്തിച്ച് ആവർത്തിച്ച് ഏത് വസ്തുവിൽ പ്രിയം ണ്ടോ ആ വസ്തുവിനെ കീറി മുറിച്ച് കാണണം. Xray vision. അത് ഉള്ളിലിരിക്കുന്ന വസ്തു വിനോടാണ് പ്രിയം എന്നറിയണം. പ്രിയം ശുദ്ധം. *ആ വസ്തുവിനോടുള്ള ആസക്തി,* *വിശേഷണം അതിനോടുള്ള selfish motive* *എടുത്ത് മാറ്റിയാൽ അങ്ങനെയുള്ള പ്രിയം തന്നെ* *ഭക്തി ആണ്.*
ശ്രീനൊച്ചൂർജി
*തുടരും. .*

No comments: