Wednesday, July 24, 2019

ദക്ഷിണാമൂർത്തി സ്തോത്രം-62
ഞാനെന്ന പ്രകാശത്തിന് മുന്നിലൂടെ അനേക പദാർത്ഥങ്ങൾ വന്നും പോയും ഇരിക്കുന്നു. ബാല്യം ,കൗമാരം, യൗവ്വനം എന്നീ അവസ്ഥകൾ വന്ന് പോകുന്നു. ജാഗ്രത് സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളൊക്കെ വന്ന് പോകുന്നു. ആരോഗ്യം, വ്യാധി മുതലായ അവസ്ഥകൾ വന്നു പോകുന്നു. സുഖം ദുഃഖം മുതലായിട്ടുള്ള വികാരങ്ങളൊക്കെ വന്ന് പോകുന്നു. ഇതിനൊക്കെ ഈ വിളക്ക് , ഉദിക്കയും പിൻപൊലികയുമില്ലിത് കണ്ടു പോയിടേണം. നാരായണ ഗുരു സ്വാമികൾ ആത്മോപദേശ ശതകത്തിൽ പറയുകയാണ് ആ പൊൻ വിളക്ക് ഉദിക്കുകയോ പൊലിയുകയോ ചെയ്യാതെ ജ്വലിച്ചു കൊണ്ടിരിക്കുന്നു എന്ന്. ഉദിക്കുകയും പൊലിയുകയും ചെയ്യാത്ത ദീപമാണ് നമ്മളൊക്കെ.
അജ്ഞാനം കൊണ്ട് നമ്മളിരുട്ടാണെന്ന് ധരിച്ച് ഇനി വെളിച്ചം വരണമെന്ന് ആഗ്രഹിച്ചാൽ വെളിച്ചം വരികയേ ഇല്ല. കാരണം ഇരുട്ടിന് വെളിച്ചത്തിനെ കാണാൻ സാധിക്കുകയില്ല. വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുട്ടിന് നിൽക്കാനേ സാധിക്കുകയില്ല. രാത്രിയിൽ സൂര്യനെ കാണാനൊക്കുമോ അഥവാ സൂര്യന് രാത്രിയെ കാണാനൊക്കുമോ. നമ്മളിരുട്ടല്ല, ഇനി ഇരുട്ടാണെങ്കിൽ എന്നും ഇരുട്ടായിരിക്കും. ഇന്ന് സൂര്യനാണെങ്കിൽ എന്നും സൂര്യനായിരിക്കും. ഇന്ന് നമ്മുടെ സ്വരൂപം വെളിച്ചമാണെങ്കിൽ എന്നും വെളിച്ചമാണ്. വെളിച്ചമേയുള്ളു, ജ്യോതിസ്സേയുള്ളു ഒരു സംശയവും വേണ്ട.
ജ്യോതിശാമവിധത് ജ്യോതിഹി തമഹ പരമ്യുച്ഛതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സർവ്വസ്യ വിഷ്ടതേ.
ഇതാണ് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത്. ഭഗവാൻ പറഞ്ഞാലും സ്വീകരിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും. ഭഗവാനത് പറയാം ഞാനാ സ്ഥിതിയിൽ എത്തിയിട്ടില്ലല്ലോ. ഭഗവാൻ പറയുമ്പോൾ അതങ്ങനെ തന്നെ എടുക്കാതെ ഒരു വിധി അല്ലെങ്കിൽ judgement പറയുന്ന ഈ ഞാൻ ആരാണ്? എവിടെ നിന്ന് പൊങ്ങുന്നു ഈ ഞാൻ. ഇത് ശ്രദ്ധിച്ചാൽ മനസ്സിലാകും ആ ഞാൻ കപടമാണെന്ന്, കള്ളമാണെന്ന്. സത്ഗുരുവോ ഭഗവാനോ പോലും പറയുന്നത് സ്വീകരിക്കാൻ നമ്മളെ അനുവദിക്കാതെ തടസ്സം സൃഷ്ടിക്കുന്ന ഈ അഹങ്കാര രൂപത്തിലുള്ള ഞാൻ, അത് എവിടെ ഉദിച്ചുവോ ആ മൂലത്തിലടങ്ങിയാൽ പ്രകാശമേ നമ്മുടെ നിജ സ്വരൂപമായി തീരും. പ്രകാശോമേ നിജം രൂപം എന്നാണ്. ഇതിനെ കുറിച്ചാണ് ആചാര്യ സ്വാമികൾ കഴിഞ്ഞ ശ്ലോകത്തിൽ പറഞ്ഞത് .
ബാല്യാദിഷ്വപി ജാഗ്രദാദിഷു തഥാ സര്വാസ്വവസ്ഥാസ്വപി
വ്യാവൃത്താ സ്വനുവര്തമാന മഹമിത്യംതഃ സ്ഫുരംതം സദാ |
സ്വാത്മാനം പ്രകടീകരോതി ഭജതാം യോ മുദ്രയാ ഭദ്രയാ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 7 ||
അവസ്ഥകൾ വരികയും പോവുകയും ചെയ്യും എന്ന് പറയുമ്പോൾ യോഗസാധനകൾ ചെയ്തിട്ട് വരുന്ന അവസ്ഥയും വരികയും പോവുകയും ചെയ്യും ഒന്നും നിത്യമായി നിൽക്കില്ല.
Nochurji
malini dipu

No comments: