Monday, July 22, 2019

ശ്രീമദ് ഭാഗവതം 219* 
ശംഖചക്രഗദാപാണിയായി ഭഗവാൻ വസുദേവർക്ക് ദർശനം കൊടുത്തു. വസുദേവർക്ക് സുന്ദരമായ ദർശനം!!

തമത്ഭുതം ബാലകം അംബുജേക്ഷണം 
ചതുർഭുജം ശംഖഗദാര്യുദായുധം 
ശ്രീവത്സലക്ഷ്മം ഗളശോഭികൗസ്തുഭം

ശംഖ് ചക്രം ഗദാ കൗസ്തുഭം ശ്രീവത്സം സർവ്വത്തോട് കൂടിയും വൈകുണ്ഠത്തിലിരിക്കുന്ന അതേ ഭാവത്തിൽ ദർശനം. 

തമത്ഭുതം ബാല കം 
'കം' എന്നാൽ പരമാത്മാവ് 
കുഞ്ഞായിട്ട് വന്നു പിറന്ന പരമാത്മവസ്തു. 

അംബുജേക്ഷണം 
താമരക്കണ്ണുകൾ 
 കണ്ണുകൾ താമരദളം പോലെ ഇരിക്കുന്നു. 
താമരയിലയിൽ ജലകണങ്ങൾ വീണാൽ ഒട്ടാതെ നില്ക്കും. താമര ചെളിയിലാണ് വളരുന്നതെങ്കിലും താമരയെ അതൊന്നും ബാധിക്കില്ല്യ. ജലം വീണാലും അതില് ഒട്ടില്യ. ഭഗവാൻ പറയുന്നത് ലോകത്തിൽ ഇരിക്കുമ്പോൾ ഇതുപോലെ ആവണമെന്നാണ്. 

പത്മപത്രമിവാംഭസാം 
കണ്ണന്റെ കണ്ണ് കണ്ടാൽ ആ കണ്ണിന് ഒരു നിസംഗഭാവം ആണത്രേ. അത്യധികം പ്രിയം, ആകർഷണം, പ്രേമം എല്ലാം ഉണ്ട് ഈ നിസംഗനോട്ടത്തിന്. 

തമത്ഭുതം ബാലകം അംബുജേക്ഷണം 
ചതുർഭുജം 
നാല് കൈകൾ ഭഗവാന്. ശംഖ് ചക്രം ഗദാ പത്മങ്ങൾ ധരിച്ച നാല് കൈകൾ.  

ഭഗവാൻ ഹൃദയത്തിൽ ആവിർഭവിക്കുമ്പോൾ
മനസ്സ് ,ബുദ്ധി, അഹങ്കാരം, ചിത്തം  ഇത് നാലും അടങ്ങും.

ചതുർഭുജം ശംഖഗദാര്യുദായുധം 
ശ്രീവത്സ ലക്ഷ്മീം ഗളശോഭികൗസ്തുഭം
പീതാംബരം സാന്ദ്രപയോദസൗഭഗം 

വസുദേവർക്ക് ഇതെല്ലാം ദർശിക്കാൻ കഴിഞ്ഞു.
 
ദൃഷ്ടിമകരന്ദരസം ഭവന്തം 
കണ്ണിന് തേൻ പോലെ ഇരിക്കണു കൃഷ്ണൻ. 
കണ്ണിന് മധുരമായിരിക്കുന്നു.
 
അധരം മധുരം വദനം മധുരം 
മഥുരാധിപതേ  അഖിലം മധുരം 
ഭഗവദ് അനുഭവം ഏർപ്പെടുമ്പോൾ സർവ്വവും മധുരമായിരിക്കും. 

ദൃഷ്ടിമകരന്ദരസം ഭവന്തം 
ദൃഷ്ടിക്ക് തേനായിരിക്കുന്നു എന്നാൽ സർവ്വേന്ദ്രിയങ്ങൾക്കും ഭഗവദ് അനുഭവം ഏർപ്പെട്ട വസുദേവർ ഭഗവാനെ സ്തുതിച്ചു. 

ഹേ പ്രഭു, അങ്ങ് എല്ലാവരുടെ ഹൃദയത്തിലും പ്രകാശിക്കുന്ന സാക്ഷീപുരുഷൻ. ആ സാക്ഷിപുരുഷനായ ആത്മാവിന് ആണ് ഈ പ്രപഞ്ചാനുഭവം ണ്ടാകുന്നത്. ആത്മാവില്ലാതെ പ്രപഞ്ചം ണ്ട് എന്ന് ആർക്ക് പറയാൻ കഴിയും? ആത്മാവിനാണ് പ്രപഞ്ചാനുഭവം ണ്ടാവണത്. 

യ ആത്മനോ ദൃശ്യഗുണേഷു സന്നിതി 
വ്യവസ്യതേ സ്വവ്യതിരേകതോഽബുധ:

തന്നെ വിലക്കിനിർത്തി ഈ ദൃശ്യഗുണപ്രപഞ്ചം ഇരിക്കണു എന്ന് ആര് പറയുന്നുവോ അവൻ മഠയൻ. ഇങ്ങനെ ഭഗവാനെ ദർശിച്ച് വസുദേവർക്ക് ആത്മാനുഭവം ഏർപ്പെട്ടു.  
ശ്രീനൊച്ചൂർജി 
 *തുടരും. .*
വസുദേവനന്ദനാ വായോ 
ചെന്താമരക്കണ്ണാ വായോ 
നാരായണാ ഹരി നാരായണാ 
ശ്രീ വാസുദേവാ മുരാരേ 🙏
Lakshmi prasad 

No comments: