തന്നെ ഗർഭത്തിൽ ചുമന്ന് പ്രസവിച്ച് സകല സൗഭാഗ്യങ്ങളും ഒരുക്കിത്തന്ന് തന്നെ വളർത്തി വലുതാക്കിയ അമ്മയ്ക്കു കൊടുക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഉപഹാരം ആ ആമ്മയ്ക്ക് ആത്മസ്വരൂപത്തെ പരിചയപ്പെടുത്തി എന്നെന്നേയ്ക്കുമായി ജനനമരണചക്രത്തിൽ നിന്നും മുക്തി നൽകുക എന്നതാണ്.
ആചാര്യസ്വാമികൾ ഇതു ചെയ്തു, രമണമഹർഷി സ്വന്തം അമ്മയ്ക്ക് ഇതു ചെയ്തു, ഭഗവാൻ കൃഷ്ണനും രാമനും കപിലഭഗവാനും ഇതു ചെയ്തു, അങ്ങനെ ഓട്ടനവധി മഹാത്മാക്കൾ ഇതു ചെയ്തു, അങ്ങനെ അമ്മമാരും അച്ഛന്മാരും കരകയറുകയും ചെയ്തു.
മകൻ മകനാകുന്നത് സ്വന്തം മാതാപിതാക്കളെ മുക്തിപദത്തിലെത്തിക്കുമ്പോൾ മാത്രമാണ്. ജീവിച്ചിരിക്കെ മാതാപിതാക്കൾ മുക്തരായി ഭവിക്കണം. മാതാപിതാക്കൾ ധന്യധന്യരായിത്തീരുന്നത് ഇതിലൂടെ മാത്രമാണ്.
Sudha Bharath
No comments:
Post a Comment