Tuesday, July 30, 2019

ശ്രീമദ് ഭാഗവതം 227* 
ഭഗവാന്റെ സ്പർശദീക്ഷ പൂതനയ്ക്ക് !! ഭഗവാൻ ഇവളുടെ സ്തനത്തിൽ വായ കൊണ്ട് സ്പർശിച്ചപ്പോൾ,

സാ മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 
നിഷ്പീഡ്യമാനാഖിലജീവമർമ്മണി 

മുഞ്ച മുഞ്ച, വിടൂ വിടൂ, മതി മതി എന്ന് ബാഹ്യാർത്ഥം തോന്നും. പക്ഷേ ഭഗവദ് സ്പർശം ഏൽക്കുന്നതോടു കൂടെ 

മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 

അലം ഇതി പ്രഭാഷിണീ 
ഭഗവാനേ മതി മതി.... എനിക്കീ ലോകജീവിതം മതി... ലോകത്തില് അനുഭവിച്ചതൊക്കെ മതി. മുഞ്ച മുഞ്ച,
എന്നെ വിമുക്തയാക്കൂ ...വിമുക്തയാക്കൂ..
 
അലം, മുഞ്ച 
ആര് ഈ രണ്ടു വാക്കുകൾ പറയുന്നുവോ അവർ വിമുക്തരാകും. 

ലോകത്തിലുള്ളതൊക്കെ മതി, ഇനി എനിക്ക് ഭഗവാനെ വേണം എന്ന് ആർക്ക്  പറയാൻ,  ഏത് അവസ്ഥയിൽ നമുക്ക് സാധ്യമാകുന്നുവോ ആ അവസ്ഥയിൽ ഭഗവാൻ നമ്മളെ സ്വീകരിക്കും എന്നാണ്. 

മുഞ്ച മുഞ്ച അലം ഇതി പ്രഭാഷിണീ 
എവിടെ ഒക്കെ ഈ അഹങ്കാരം ഒളിഞ്ഞു കിടക്കണണ്ടോ, വാസനകൾ ഒളിഞ്ഞു കിടക്കണുണ്ടോ, അത് മുഴുവൻ വലിച്ചെടുത്തു ഭഗവാൻ. അവൾ കണ്ണ് പുറത്തേക്ക് തള്ളി. ഭീമാകാരമായിട്ട് അവിടെ വീണു🥴🤥😲

പൂതന പൂതന എന്ന് വിളിച്ചു ഗോപന്മാരൊക്കെ ഓടിക്കൊണ്ട് വന്നു. കണ്ണനെ ഒരു പർവ്വതത്തിൽ നിന്നും ഒരു നീലരത്നം എന്നവണ്ണം എടുത്തു. ഗോപികകൾ ഓരോരുത്തരും കൈമാറി കൈമാറി കണ്ണനെ എടുത്തു. ഒരു പുഷ്പത്തിൽ നിന്ന് മറ്റൊരു  പുഷ്പത്തിലേക്ക് പോകുന്ന കരിവണ്ട് പോലെ കണ്ണൻ ഓരോരുത്തരുടെ കൈയ്യിലായി മാറി മാറി പോയി. 

പാവം കുട്ടി. എങ്ങനെയോ രക്ഷ പെട്ടു ഈ ഭൂതത്തിൽ നിന്ന്. ഈ ഭൂതത്തിനെ ഇപ്പൊ തന്നെ വെട്ടി അഗ്നിയിലിടണം😡🔥. പൂതനയെ തീയിലിട്ടപ്പോ ഒരു സുഗന്ധം വരാണ്. ഭഗവാന്റെ അംഗസ്പർശം കൊണ്ട് അവളുടെ ശരീരം പോലും  പവിത്രമായിതീർന്നിരിക്കുന്നു.  കുട്ടിക്ക്  രക്ഷ ചെയ്യണം, പാവം പേടിച്ചു പോയണ്ട് എന്ന് പറഞ്ഞ് ഗോമൂത്രം കൊണ്ട് സ്നാപനം ചെയ്ത്,

കേശവാ നാരായണ മാധവാ ഗോവിന്ദാ വിഷ്ണു മധുസൂദനാ ത്രിവിക്രമാ വാമനാ ശ്രീധരാ ഹൃഷികേശാ പത്മനാഭാ ദാമോദരാ🙏

ദ്വാദശനാമം കൊണ്ട് രക്ഷ ചെയ്തു ജപിച്ചു അത്രേ. *ഭഗവാന്റെ നാമം ഭഗവാന് തന്നെ രക്ഷ* ആണെന്നാണ്. അങ്ങനെ പൂതനാമോക്ഷം!🙏
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi prasad 

No comments: