Monday, July 22, 2019

Sreedharan Nam: തന്റെ ചിന്താമണ്ഡലത്തിൽ ബാഹ്യ ലോകത്തേക്ക് നോക്കി നടക്കുന്ന മനുഷ്യന്  പലപ്പോഴും അവന്റെ ഉള്ളിൽ നടക്കുന്ന ശക്തിമണ്ഡല വിന്യാസങ്ങളുടെ ഗുണ ദോഷങ്ങളെ അറിയാൻ സാധിക്കുന്നില്ല.തന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഊർജ്ജമണ്ഡലങ്ങൾ നെഗറ്റിവോ പോസിറ്റിവോ എന്നെല്ലാം വിമർശനാത്മകമായി പരിശോധിച്ച് തിരിച്ചറിഞ്ഞു ഇടക്കിടക്ക് ശുദ്ധീകരിക്കുവാൻ സാധകന്  കഴിയുമ്പോഴാണ് അവൻ ബാഹ്യലോകത്തും വിജയിയായി വരുന്നത്.ഇങ്ങനെ സ്വയം വിലയിരുത്താനുള്ള മനുഷ്യനുമാത്രമുള്ള കഴിവാണ് ശിവബോധം എന്നതുകൊണ്ട് സാധനകളിൽ അർത്ഥമാക്കുന്നത്.അത് എല്ലാറ്റിനും അതീതമായി നിലനിൽക്കേണ്ടതാണ്,അവർക്കുമാത്രമേ തങ്ങൾക്കു വരുന്ന പ്രശ്നങ്ങളെ സ്വയം പരിഹരിക്കുവാൻ സാധിക്കുകയുള്ളു.ആദ്യംതന്നെ "സതതം ശിവതാ സമാവേശ " എന്നതുകൊണ്ട് പരശുരാമ കല്പസൂത്രം അർത്ഥമാക്കുന്നതും ഇതുതന്നെ.അവർക്കേ ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും വിജയിക്കാൻ സാധിക്കു.പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ നമ്മുടെ മനസ്സിലെ ആശയങ്ങളാണ് പലപ്പോഴും നെഗറ്റിവ് മണ്ഡലരൂപങ്ങളെ ആകർഷിക്കുവാൻ കാരണം . ഉദാഹരണം എന്റെയുള്ളിൽ ജീവിതം എന്നാൽ ഇന്ന പ്രകാരമായിരിക്കണമെന്ന ആശയമുണ്ടെങ്കിൽ അപ്രകാരം ജീവിക്കാൻ സാധിക്കാതെവരുമ്പോൾ ഞാൻ എന്നെന്നേക്കുമായി ദുഖിതനാവുകയാണ്.എന്നിലെ ശക്തി എനിക്കെതിരായി പ്രവർത്തിക്കുവാൻ തുടങ്ങുകയാണ്.അത് പല ബാധാമണ്ഡലങ്ങളെ ആകർഷിക്കുവാൻ തുടങ്ങുന്നു.അത് എവിടെയാണ് തിരിയുന്നതെന്ന് കണ്ടെത്തനാണ് പൂർവ്വികർ ജ്യോതിഷത്തെ ഉപയോഗിച്ചത്.എന്നാൽ എന്നിലെ ആ തടസമുണ്ടാക്കുന്ന മണ്ഡലം നീക്കം ചെയ്യുവാനും  ഉള്ള സത്യത്തിനെ  സ്വീകരിക്കുവാനുള്ള ശിവബോധമുണരുമ്പോൾ എന്നിലെ ശക്തി ഗുണകരമായി തിരിയാൻതുടങ്ങുന്നു.കാര്യങ്ങൾ താനേ എനിക്കനുകൂലമായി മാറാൻ തുടങ്ങുന്നു.ജീവൻ ഊർധ്വഗതിയിൽ പ്രയാണം ആരംഭിക്കുന്നു. നാഗങ്ങളെ വിട്ട് പക്ഷിരാജനായ ഗരുഡനിലേക്കുള്ള പ്രയാണം തുടങ്ങുന്നു.

ലോകത്തിലെ എല്ലാ ധ്യാന പദ്ധതികളുടെയും ഉദ്ദേശ്യം ഒന്നേയുള്ളു.സാധകന്റെ പോസിറ്റിവായ പരിവർത്തനം .അതിനുതകുന്നതല്ലെങ്കിൽ എത്രവലിയ പദ്ധതികളിലും പ്രയോജനം ഇല്ലെന്നത് സത്യമാണ്.പല മതങ്ങളിലും ധ്യാനമാർഗ്ഗങ്ങളിലും ഗുരുക്കന്മാരിലും സമ്പ്രദായ ഭേദങ്ങളിലും ഗ്രന്ഥങ്ങളിലും അകപ്പെട്ടുപോകുന്ന സാധകൻ ഇവക്കെല്ലാം അതീതമായി ലോകനിലവാരത്തിൽ സമൂലമായി  ചിന്തിക്കുമ്പോഴേ എല്ലാ ദ്വയ്ത ചിന്തകളിൽനിന്നും അതിലൂടെയുള്ള പ്രതിസന്ധികളിൽനിന്നും  മോചിതനാകുകയും  സ്വയം സത്ചിദാനന്ദ സ്വരൂപനായ ശിവമായി പൂർണ്ണതയെ പുൽകുകയും ചെയ്യുന്നുള്ളു. PLs like and share the page for others.
SREE Sreedharan Namboothiri.N.
© Thapovan Spiritual Research & Meditation center
(തപോവൻ ആത്മീയ ധ്യാന കേന്ദ്രം )
09544431919
[22/07, 09:08] Sandeep Tapovan: കൃത്യമായ മൗനത്തിലാണ് എല്ലാം വന്നു ലയിച്ചു ഏകീഭാവം ഉണ്ടാകുന്നതു; 
കണ്ണുകൾ അടച്ചു വെറുതെയിരിക്കുക; 
ആദ്യം 'ഞാൻ ' എന്ന അഹങ്കാരം ഉല്പന്നമാകും;
അതിനകത്തേക്കു പ്രാതിയോഗികമായ അനേകം അഹങ്കാരങ്ങൾ എന്നോട് അടരാടാൻ 'നീ' ആയും ഉല്പന്നമാകും;
ആദ്യം ഒരെണ്ണം ഉല്പന്നമാകും; അതുമായി ഏറ്റുമുട്ടി  ഒന്നുകിൽ അതിനെ തോൽപ്പിക്കുകയോ 
അല്ലെങ്കിൽ അതിനാൽ തോൽപ്പിക്കപ്പെട്ടു നിശബ്ദമാവുകയോ ചെയ്തു അൽപ്പനേരം കഴിഞ്ഞാൽ 
അടുത്തതു  കയറി  വരും;
ധ്യാനിക്കാൻ ഇരുന്നാൽ ഈ തുടർച്ചയേ  ഉണ്ടാവുകയുള്ളൂ.....(ശരിയായ അറിവിൽ മൗനം വന്നില്ലെങ്കിൽ....)
ധ്യാനാത്മകത മൗനിക്ക്‌  മാത്രമേ ഉണ്ടാകൂ; 
 ഈ ജന്മത്തിലും ഇതിനു മുൻപുള്ള ജന്മങ്ങളിലും എത്രയായിരം ജീവസ്സുകളെ 
പരിചയപ്പെട്ടിട്ടുണ്ടോ അവയൊക്കെ പ്രാതിയോഗിക സ്വഭാവത്തിൽ 
ഓരോ ഘട്ടം വരുമ്പോഴും , നിങ്ങളോടു എതിരിടാൻ നിങ്ങൾ സൃഷ്ടിച്ചു വെച്ചവയാണെന്നു മറക്കരുത്; 
ഇവയെ പുറത്തിറക്കി വിടാനാണ് ഏതു മനുഷ്യനും വിഷമിക്കുന്നത്; 
ഇവയെല്ലാമാണ് നിങ്ങളുടെ മൗനഘനമായ ആനന്ദത്തെ കാർന്നു തിന്നുന്നത്; 
ഇവയൊന്നും നിങ്ങള്ക്ക് വെളിയിലല്ല; അവയെല്ലാം നിങ്ങളിലാണ്;
അതിനകത്തു നിന്ന് പുറത്തു കടക്കണമെങ്കിൽ ശീലങ്ങളെല്ലാം മാറണം; 
ഓരോ പരിചയത്തിലും മൗനത്തിലുള്ള മനസ്സ് മാത്രമേ ഉണ്ടാകാവൂ;
കടപ്പാട് : സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്:
[22/07, 09:11] Sandeep Tapovan: അന്തക്കരണശുദ്ധി എന്ന് പറഞ്ഞാല്‍, ധര്‍മ്മവിരുദ്ധങ്ങളായ ഒന്നിന്‍റെയും ലാഞ്ചന വീഴരുത്. ...സ്വധര്‍മ്മം ആണ് അന്തക്കരണം ശുദ്ധമാകാന്‍ ഉള്ള ഏറ്റവും നല്ല വഴി.

സ്വധര്‍മ്മം എന്ന് പറഞ്ഞാല്‍, ഒരു വസ്തുവിന്റെ സാദ്ധ്യത, സാമഗ്രി, ആവശ്യം, സാമര്‍ത്ഥ്യം, ഇവയില്‍ അതിനുള്ള ഉപകരണങ്ങളും, ഏതൊന്നില്‍ സുലഭമായിരിക്കുന്നുവോ അത് നമ്മുടെ സ്വധര്‍മ്മമാണ്.

ഏതൊന്നിലാണോ നമുക്ക് സാമഗ്രികള്‍ ഇല്ലാത്തത്, സാമര്‍ത്ഥ്യം ഇല്ലാത്തത്, കരണങ്ങള്‍ക്ക് പുറത്തു തേടേണ്ടത്, അവ സ്വധര്‍മ്മമല്ല. അവ പരധര്‍മ്മമാണ്;

പരധര്‍മ്മം ചെയ്‌താല്‍ അന്തക്കരണം ദുഷിക്കും; അതിനു പ്രായശ്ചിത്തവുമില്ല. സ്വധര്‍മ്മത്തില്‍ വരുന്ന പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പ്രായശ്ചിത്തം ഉണ്ട്. എതോന്നിലാണോ നമുക്ക് കഴിവ് സമ്പന്നമായിരിക്കുന്നത്, എതോന്നിനുള്ള ഉപകരണമാണോ നമ്മളില്‍ സുലഭമായി വന്നുചേര്‍ന്നിരിക്കുന്നത്, അതൊക്കെ അനായാസം ലഭിക്കും; നമ്മുടെതല്ലെങ്കില്‍ നമുക്ക് ക്ലേശം ഉണ്ടാവും. ഏതൊരു പണി നമ്മള്‍ ക്ലേശിച്ചു ചെയ്യുന്നോ, അദ്ധ്വാനം ഉണ്ടാകുന്നോ ചെയ്തിട്ട് നമുക്ക് മതിയാകാതിരിക്കുന്നോ, അതൊക്കെ പരധര്‍മ്മമാണ് ..

സ്വധര്‍മ്മം വന്നു ചേരുമ്പോള്‍ ഒരാള്‍ ചുറ്റുപാടുകളോട് വളരെ അനുനയപൂര്‍വ്വം പെരുമാറും. ഒരു കലാപവുമുണ്ടാകാതെ അവന്റെ മനസ്സ് ശാന്തമായിരിക്കാന്‍ എല്ലാ വശവും ശ്രദ്ധിച്ചുകൊണ്ടിരിക്കും.

സ്വധര്‍മ്മമല്ല നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, വാക്ക്, മുറുമുറുപ്പ്, പെരുമാറ്റ വിശേഷങ്ങള്‍ , മറ്റുള്ളവരോടുള്ള സംഭാഷണം, ഇതുകൊണ്ടൊക്കെ ഒരു കലാപം ഉണ്ടാക്കി ആ പണിയെ കൊളമാക്കി തന്റെ തെറ്റുകൊണ്ടല്ലെന്നും, സാഹചര്യം കൊണ്ടാണെന്നും സ്ഥാപിക്കും;

സ്വധര്‍മ്മമാണ് ചെയ്യുന്നതെങ്കില്‍, യാതൊരു നിയമങ്ങളും, യാതൊരാളും നിങ്ങള്‍ക്കെതിരായി നീങ്ങില്ല. നീങ്ങുന്നവന്‍ പൊളിയും;

സ്വധര്‍മ്മം ചെയ്തു പോകുന്നൊരു വ്യക്തിക്ക് കോടതിയോ നിയമങ്ങളോ സംഹിതകളോ ഒരു തടസ്സവും ചെയ്യില്ല. എല്ലാം അനുഗുണമായി വരും;

പരധര്‍മ്മം ചെയ്‌താല്‍ ഇതെല്ലാം സൂക്ഷിക്കണം. ഏതു നിമിഷവും നിങ്ങള്‍ വീഴാം. കാരണം ഇത് നിയമമാണ്. ഇതിനെ മറികടക്കാന്‍ ഒരു സിസ്റ്റത്തിനും പറ്റില്ല;

ധര്‍മ്മം എന്ന് പറഞ്ഞാല്‍ ഒറ്റ അര്‍ത്ഥമുള്ള വാക്കല്ല; വേറെ ഒരു ഭാഷയിലും 'ധര്‍മ്മ'ത്തിനു equivalent ആയിട്ടുള്ള ഒരു വാക്കില്ല.
കടപ്പാട് : ഹരിഒാം

No comments: