Wednesday, July 24, 2019

പഞ്ചദശാക്ഷരീ മന്ത്രം .
കാ എ ഈ  ലാ ഹ്രീം ഹാ സാ കാ ഹാ  ലാ ഹ്രീം സാ കാ ലാ ഹ്രീം 
15 അക്ഷരമുള്ളതിനാൽ ഇതിനെ പഞ്ചദശാക്ഷരീ മന്ത്രം
 എന്നു പറയുന്നു.. മന്ത്രനിബന്ധമാക്കിയതുപോലെ തന്നെ ശ്രീവിദ്യയെ യന്ത്രനിബന്ധം അല്ലെങ്കിൽ ചക്രനിബന്ധവും ആക്കിയിട്ടുണ്ട്..
ഈ ശരീരം ഉള്ളപ്പോൾ തന്നെ രക്ഷനേടുന്നതിന് വേണ്ടിയാണ് നാം അമ്മയെ ആശ്രയിക്കുന്നത് എന്നര്ഥം.
. "അഹം ദേവീ ന ചാന്യോസ്മി ബ്രഹ്മൈവാഹം ന ശോകഭാക് " 
എന്ന് അറിയുന്നവനാണു ശ്രീവിദ്യാ ഉപാസകൻ.. അങ്ങിനെയാണ് എങ്കിൽ ആര് ആരെയാണ് രക്ഷിക്കുന്നത് എന്നത് സംശയം തോന്നാം..അപ്പോൾ പറയുന്നു, മുക്തി എന്നത് നേടി എടുക്കാനുള്ളതല്ല അത് നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ് എന്നുള്ള ബോധം..തപസ്സ് എന്നത് ഗുഹയിലോ കാട്ടിലോ പോയി ഇരിക്കലല്ല.. ഞാൻ എവിടെ നിന്നു വന്നു എന്നറിഞ്ഞ് ശുദ്ധമായ ആ ശ്രോതസ്സിനെ തപസ്വികൾ അറിയുകയാണ് ചെയ്യുന്നത്.. തപസ്സ് എന്നത് ആ മൂലത്തിൽ അടങ്ങലാണ്..ദേവീ ഉപാസനയും അതുതന്നെയാണ്.. ശ്രീമാതാ എന്നുതുടങ്ങി ശിവശക്ത്യൈക്യരൂപിണി എന്ന് അവസാനിക്കുന്ന സഹസ്രനാമത്തിലൂടെ അമ്മയിലൂടെ അച്ഛനെ അറിയുവാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്.. ശിവയിലൂടെ ശിവസായൂജ്യം.. നാദം ബിന്ദു കല ഇവയിൽ ബിന്ദുസ്ഥാനത്തിരിക്കുന്ന ഞാൻ എന്ന ഭാവത്തെ നശിപ്പിച്ച് ശിവസായൂജ്യം നേടാനുള്ള മാര്ഗം ആണ് ഇത്.. ഉറങ്ങുന്നതിനും, എണീക്കുന്നതിനും, സ്മൃതിയ്കം ബുദ്ധിയ്കും എല്ലാത്തിനും കാരണഭൂതമായിരിക്കുന്ന ദേവി തന്നെയാണ് നാം എന്ന് അറിയുക..നാം കാണുന്ന പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപം ആണ്.. എങ്ങിനെയാണ് നാദരൂപിണിയായ ദേവി നാം ആകുന്നത് ? നാം കാണുന്ന ഈ പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപമാകുന്നത് എങ്ങിനെയാണ് ? 
ഇടി ഇടി മുടി മുടി കാകടമുണ്ഡി സ്വാഹാ -
 ഇതി ലക്ഷസുവര്‍ണപ്രദാ പഞ്ചദശാക്ഷരീ  
”Kamya kamakalarupa Kadamba Kusuma Priya"-  

No comments: