Saturday, July 20, 2019



ശ്രീമദ് ഭാഗവതം 217* 

ഭഗവാനപി വിശ്വാത്മാ ഭക്താനാം അഭയങ്കര:
ആവിവേശാം അംശഭാഗേന മന ആനകദുന്ദുഭേ:
സ ബിഭ്രത് പൗരുഷം ധാമ ഭ്രാജമാനോ യഥാ രവി:
ദുരാസദോ അതിദുർദ്ധർഷോ ഭൂതാനാം സംബഭൂവ:
തതോ ജഗന്മംഗള അച്യുതാംശം സമാഹിതം ശൂരസുതേന ദേവീ 
ദധാര സർവ്വാത്മകമാം അത്മഭൂതം കാഷ്ഠാ യഥാഽഽനന്ദകരം മനസ്ത:

ഭഗവാന്റെ അവതാരത്തിനുള്ള ഏർപ്പാടുകളാണ്.   ഒരു കുടത്തിനകത്ത് വിളക്ക് വെച്ച് കുടത്തിൽ അനേകം ദ്വാരങ്ങൾ ഉണ്ടെങ്കിൽ ആ ദ്വാരങ്ങളിലൂടെയൊക്കെ ഈ വിളക്കിന്റെ പ്രകാശം വീശുന്നത് പോലെ  ഭഗവാനാകുന്ന വിളക്ക്  വസുദേവരുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. മനസ്സിലേക്ക് പ്രവേശിച്ചു. ആ പ്രകാശം ഏറ്റ് വസുദേവർ തേജസ്വി ആയിട്ട് മാറി. ആ ജയിലിലെ ദ്വാരപാലകന്മാർ പോലും ഉള്ളിലേക്ക് നോക്കാൻ ഭയപ്പെട്ടുപോയി അത്രേ. ഉജ്ജ്വലമായ ആ തേജസ്സിൽ അവര് അങ്ങനെ മാറി നിന്നു പോയി! 

ആ സമയം ദേവകി  വളരെ ഭക്തിയോടുകൂടെ വസുദേവരെ സമീപിച്ചു🙏. വസുദേവർ പ്രിയത്തോടുകൂടെ ദേവകിയെ ഒന്നു നോക്കി. ജ്ഞാനികളുടെ കടാക്ഷത്താൽ പക്വമായ ഒരു ജീവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം (ചിത്ശക്തി) പ്രവഹിക്കുന്നത് പോലെ, വസുദേവരിൽ നിന്നും ദേവകിയുടെ ഹൃദയത്തിലേക്ക്, ഗർഭത്തിലേക്ക് ഭഗവാന്റെ തേജസ്സ് പ്രവഹിച്ചു.💘

തതോ ജഗന്മംഗള അച്യുതാംശം സമാഹിതം ശൂരസുതേന ദേവീ 

ചക്ഷുർദീക്ഷ! ആ ദർശനത്തിൽ തന്നെ ആ പ്രേമഭാവത്തോടെയുള്ള ആ വീക്ഷണത്തിൽ തന്നെ  (അനുഭൂതിമാന്റെ അനുഭൂതി ആ പ്രേമഭാവത്തിനെ വാഹനമായി വെച്ച് കൊണ്ട് കാണുന്ന ആളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് പോലെ) വസുദേവരുടെ ഹൃദയത്തിലുള്ള കൃഷ്ണതേജസ്സ് ദേവകിയുടെ ഗർഭത്തിലേക്ക്  പ്രവേശിച്ചു. 💫💥✨

കാഷ്ഠാ യഥാഽഽനന്ദകരം മനസ്ത:

ആകാശത്തിൽ ചന്ദ്രൻ എന്ന വണ്ണം🌛🌜🌝 കൃഷ്ണചന്ദ്രൻ ദേവകിയുടെ ഗർഭത്തിൽ സ്പർശിച്ചു. 

ദേവകിയുടെ തേജസ്സ് കണ്ട് കംസനും ആശ്ചര്യപ്പെട്ടു!!

ഇവളുടെ ഉള്ളിൽ ഹരി പ്രവേശിച്ചിരിക്കണു! കംസൻ ആരാണ്? മഹാത്മാ. എത്രയോ കാലമായി ധ്യാനം ആണിപ്പോൾ!! കൃഷ്ണധ്യാനം ആണ്. ഭയം കൊണ്ട് ധ്യാനിച്ച് ധ്യാനിച്ച്,
 
ആസീന: സംവിശംൻ തിഷ്ഠൻ ഭൂജ്ഞാന: പര്യടൻ മഹീം 
ചിന്തയാനോ ഹൃഷീകേശമപശ്യത് തന്മയം ജഗത്. 

ഇരിക്കുമ്പഴും നടക്കുമ്പോഴും ഉണ്ണുമ്പോഴും ഒക്കെ ചിന്തയാനോ ഹൃഷീകേശം. ഭഗവാനെ ധ്യാനിച്ചു കൊണ്ട് അനുസന്ധാനം ചെയ്തു കൊണ്ടേ ഇരിക്കാണ് കംസൻ. ഈ സമയം ദേവതകളൊക്കെ ആകാശത്തില് വന്നു ഭഗവാനെ സ്തുതിച്ചു🙏

സത്യവ്രതം സത്യപരം ത്രിസത്യം 
സത്യസ്യ യോനിം നിഹിതം ച സത്യേ 
സത്യസ്യ സത്യം ഋതസത്യനേത്രം 
സത്യാത്മകം ത്വാം ശരണം പ്രപന്നാ:

ഹേ പ്രഭോ! എപ്പോ ധർമ്മത്തിന് ഗ്ലാനി ണ്ടാകുന്നുവോ അധർമ്മം കൂടുന്നുവോ അപ്പോഴൊക്കെ ഞാൻ അവതരിക്കും എന്ന് പറഞ്ഞ ആ വ്രതത്തിനെ പരിപാലനം ചെയ്യാനായിട്ടാണ് അവിടുന്ന് വന്നിരിക്കുന്നത്. 

സത്യവ്രതം സത്യപരം
സത്യം കൊണ്ട് അറിയപ്പെടേണ്ട വസ്തു ആണ് അവിടുന്ന്.  പ്രാതിഭാസികം, വ്യാവഹാരികം, പാരമാർത്ഥികം എന്ന മൂന്ന് സത്യത്തിനും ആധാരമായിട്ടുള്ളത് കൊണ്ട്,  
ത്രിസത്യം  സത്യസ്യ യോനിം

 *സത്യസ്യ സത്യം ഋതസത്യനേത്രം* 
പ്രപഞ്ചാകാരത്തിൽ അതായത്  താത്കാലികമായി ധർമ്മനിഷ്ഠക്കനുസരിച്ച് നില്ക്കുന്ന ഒരു പ്രപഞ്ചവും അകമേക്ക് സദാ മാറാതെ നില്ക്കുന്ന ശാശ്വത വസ്തുവും ഭഗവാന്റെ രണ്ടു കണ്ണുകൾ ആണത്രേ(ഋതം, സത്യം). 

ഋതസത്യനേത്രം 
സത്യാത്മകം ത്വാം ശരണം പ്രപന്നാ:
അങ്ങനെയുള്ള അവിടുത്തേയ്ക്ക് ശരണാഗതി ചെയ്യുന്നു എന്ന് പറഞ്ഞ് ദേവതകളൊക്കെ ഭഗവാനെ സ്തുതിച്ചു. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*l
Lakshmi prasad 

No comments: