Saturday, August 03, 2019

ഇല്ലം നിറ",  കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ 07-08-2019 ന്*  ⚜

*കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലം നിറ. പാടത്ത് നിന്ന് വിളഞ്ഞ കതിര്‍ മുറിച്ച് വീടിന്‍റെ പടിക്കല്‍ കൊണ്ട് വരും. ദശപുഷ്പങ്ങളും ചില ഇലകളും വച്ച തൂശനയിലയും വച്ച് വീട്ട് മുറ്റത്തേക്കോ അകത്തെ മച്ചിലേക്കോ കൊണ്ടുപോകും*. 

*ഇതിനു മുമ്പില്‍ കൊളുത്തിയ നിലവിളക്കുമായി ഒരാള്‍ നടക്കും. നിറ നിറ പൊലി പൊലി ഇല്ലം നിറ വല്ലം നിറ പത്തായം നിറ എന്ന് ഉരുവിട്ട് വീട്ടില്‍ എല്ലാവരും പിന്തുടരും. നിലവിളക്കിനെ പ്രദക്ഷിണം വച്ച ശേഷം ജനലിലും വാതിലിലും അരിമാവ് അണിഞ്ഞ് ചാണകം ചേര്‍ത്ത് കതിര് പതിച്ചു വയ്ക്കും*. 

*മേൽശാന്തി പൂജിച്ചശേഷം നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വയ്ക്കുന്നു. തുടർന്ന് ബാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നുത് വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പല്‍സമൃദ്ധിക്കും ആയുരാരോഗ്യത്തിനും വിശേഷമാണെന്നാണ് വിശ്വാസം. കതിര്‍ക്കററ സിരശ്ശിലേന്തി  ക്ഷേത്രത്തിലേക്ക് വരുന്ന ചടങ്ങിനാണ് നിറ എന്നു പറയുന്നത്. നിറ കഴിഞ്ഞാല്‍ പുന്നെല്ലിന്റെ അരി (പുത്തരി) വെച്ച് നിവേദ്യമാണ്. പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി, അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി, നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത്*.


*ചിലര്‍ കതിര്‍ കെട്ടിത്തൂക്കിയിടും. കൃഷിയില്ലാത്തവര്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഇല്ലം നിറ ചടങ്ങില്‍ ലഭിക്കുന്ന കതിരു കൊണ്ടുപോയി വീട്ടിലോ പൂജാമുറിയിലോ വയ്ക്കുകയാണ് പതിവ്*. 

*പുത്തരി* 

*ചിങ്ങമാസം കേരളത്തിന്‍റെ വിളവെടുപ്പ് മാസമാണ്. ആദ്യം കൊയ്ത നെല്ലുകൊണ്ട് ആഹാരം ഉണ്ടാക്കി കഴിക്കുന്ന ചടങ്ങാണ് പുത്തരി*. 

*പുത്തരിച്ചോറ്, പുത്തരി അവല്‍, പുത്തരി പായസം, പുത്തരിയുണ്ട എന്നിങ്ങനെ പുതുനെല്ല് കുത്തിയുണ്ടാക്കി കിട്ടുന്ന അരികൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഈ ചടങ്ങിന് ഉപയോഗിക്കുക*. 

*പുത്തരിയോട് അനുബന്ധിച്ച് വലിയ പുത്തരി സദ്യകള്‍ പണ്ട് നടത്താറുണ്ടായിരുന്നു. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്*.


*കാരിക്കോട്ടമ്മ*

No comments: