Monday, August 05, 2019

രാമായണം, ഇതൊക്കെ നിങ്ങള്‍ക്കറിയുമോ?*♦


🌹🌹🌹🌹🌹🌹


*വാല്‍മീകി മഹര്‍ഷി രചിച്ച ഇതിഹാസമായ രാമായണത്തില്‍ നിന്ന് രാമനെയും, ലക്ഷ്മണനെയും, രാവണനെയും സീതയെയും കുറിച്ചെല്ലാം മനസിലാക്കാം. മനസിലാക്കിയ കാര്യങ്ങള്‍ ശരിയുമാണ്*.

*എന്നിരുന്നാലും വാല്‍മീകി രാമായണത്തില്‍ പറഞ്ഞിരിക്കുന്ന ചില കൗതുകകരമായ കാര്യങ്ങള്‍ പലര്‍ക്കും അറിവുള്ളതല്ല*.
*ശ്രീരാമന്‍, സീത, രാവണന്‍, ലക്ഷ്മണന്‍ എന്നിവരെ സംബന്ധിച്ച് ആര്‍ക്കും തന്നെ അറിയാനിടയില്ലാത്ത ചില കാര്യങ്ങളറിയാന്‍ ചുവടെ കൊടുക്കുന്നു* 


*രാമായണം രചിച്ചത് വാല്‍മീകി മഹര്‍ഷിയാണ്. ഈ ഇതിഹാസത്തില്‍ 24000 ശ്ലോകങ്ങളും, 500 ഉപകാണ്ഡങ്ങളും, ഉത്തരങ്ങളോടൊപ്പം 7 കാണ്ഡങ്ങളും ഉണ്ട്. ദശരഥ രാജാവ് ശ്രീരാമന്‍റെ ജനനത്തിനായി യാഗം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം 60 വയസ്സാണ്*.

*ശ്രീ രാമചരിതമാനസില്‍ സീതയുടെ സ്വയംവര സമയത്ത് പരശുരാമന്‍ വന്നു എന്ന് പറയുന്നു. പക്ഷേ രാമായണം അനുസരിച്ച് രാമന്‍ സീതയെ വിവാഹം ചെയ്ത് അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പരശുരാമന്‍ എത്തിയത്*

*ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോള്‍‌ 27 വയസ്സാണ് പ്രായം*

*ശ്രീരാമനോട് നാടുവിട്ടു പോകാനായി ആവശ്യപ്പെട്ടതറിഞ്ഞ ലക്ഷ്മണന്‍ കോപാകുലനാവുകയും തന്‍റെ സ്വന്തം പിതാവിനോട് യുദ്ധം ചെയ്ത് കിരീടം സ്വന്തമാക്കാന്‍ ശ്രീരാമനോട് ആവശ്യപ്പെടുകയും ചെയ്തു*.

*തന്‍റെ പിതാവായ ദശരഥ മഹാരാജാവിന്‍റെ മരണം ഭരതന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചിരുന്നു. സ്വപ്നത്തില്‍ പിതാവ് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നത് ഭരതന്‍ കണ്ടു*.

*രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയപ്പോള്‍ പക്ഷികളുടെ രാജാവായ ജടായു സീതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമായി. എന്നാല്‍ രാമായണം അനുസരിച്ച് ജടായുവല്ല അദ്ദേഹത്തിന്‍റെ പിതാവായ അരുണനാണ് സീതയെ രക്ഷിക്കാന്‍ പോയത്*.

*രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖയുടെ ഭര്‍ത്താവായിരുന്നു വിദ്യുത്ജിന്‍. കാലകേയ രാജാവിന്‍റെ സൈന്യത്തിലെ സേനാപതിയായിരുന്നു അദ്ദേഹം. ലോകം കീഴടക്കാനിറങ്ങിയപ്പോള്‍ രാവണന്‍ കാലകേയനുമായും യുദ്ധം ചെയ്തു. ഈ യുദ്ധത്തില്‍ വിദ്യുത്ജിന്‍ കൊല്ലപ്പെട്ടു. കോപാകുലയായ ശൂര്‍പ്പണഖ രാവണനെ ശപിച്ചു*.

*രാവണന്‍ ഒരിക്കല്‍ ശിവഭഗവാനെ കാണാനായി കൈലാസ പര്‍വ്വതത്തിലെത്തി. കൈലാസത്തില്‍ വെച്ച് രാവണന്‍ നന്തിയെ പരിഹസിക്കുകയും നന്തി രാവണനെ ശപിക്കുകയും ചെയ്തു. ഒരു കുരങ്ങന്‍ രാവണന്‍റെ നാശത്തിന് കാരണമാകുമെന്നായിരുന്നു നന്തിയുടെ ശാപം*

*രാമായണം അനുസരിച്ച് ശിവനെ പ്രീതിപ്പെടുത്താനായി രാവണന്‍ കൈലാസ പര്‍വ്വതം ഉയര്‍ത്തിയപ്പോള്‍ പാര്‍വ്വതീദേവി ഭയപ്പെടുകയും ഒരു സ്ത്രീ കാരണം രാവണന്‍ വധിക്കപ്പെടുമെന്ന് ശപിക്കുകയും ചെയ്തു*.


*രാമനും രാവണനും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രദേവന്‍ തന്‍റെ മാന്ത്രിക വാഹനം അയച്ച് കൊടുക്കുകയും അതിലിരുന്ന് ശ്രീരാമന്‍ രാവണനെ വധിക്കുകയും ചെയ്തു*.

*രാവണന്‍ ഒരു പണ്ഡിതനും വേദങ്ങള്‍‌ പഠിച്ച ആളുമായിരുന്നു. ഒരു മികച്ച വീണ വായനക്കാരനായിരുന്നതിനാലാണ് തന്‍റെ പതാകയില്‍ രാവണന്‍ വീണയുടെ ചിത്രം നല്കിയത്*.

*സീതാദേവിയെ മാതാവായ ഭൂമിദേവി തിരികെ വിളിച്ചപ്പോള്‍ സരയൂ നദിയില്‍ ജലസമാധി ചെയ്താണ് ശ്രീരാമന്‍ ഇഹലോകവാസം വെടിഞ്ഞത് എന്നാണ് വിശ്വസിക്കപ്പെടുന്നത്*.

*തന്‍റെ സഹോദരനെയും, ഭാര്യയെയും സംരക്ഷിക്കുന്നതിനായി രാജ്യമുപേക്ഷിച്ച് താമസിച്ച 14 വര്‍ഷം ലക്ഷ്മണന്‍ ഉറങ്ങിയില്ല എന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ലക്ഷ്മണനെ ഗുദകേശ് എന്ന് വിളിക്കുന്നു. അവരുടെ നാടുകടത്തിയ ആദ്യ ദിവസം വനത്തില്‍ വെച്ച് സീതാദേവിയും ശ്രീരാമനും ഉറക്കത്തിലായ സമയത്ത് നിദ്രാദേവി പ്രത്യക്ഷപ്പെടുകയും 14 വര്‍ഷത്തേക്ക് തനിക്ക് ഉറക്കം നല്കരുതെന്ന് ലക്ഷ്മണന്‍ ആവശ്യപ്പെടുകയും ചെയ്തു*.

*മറ്റാരെങ്കിലും ഉറക്കം ഏറ്റെടുക്കാമെങ്കില്‍ വരം നല്കാമെന്ന് നിദ്രാദേവി പറഞ്ഞു. ലക്ഷ്മണന്‍റെ ആവശ്യപ്രകാരം നിദ്രാദേവി അദ്ദേഹത്തിന്‍റെ ഭാര്യയായ ഊര്‍മ്മിളയെ സന്ദര്‍ശിച്ചു. സീതയുടെ സഹോദരിയായിരുന്നു ഊര്‍മ്മിള. ഊര്‍മ്മിള അത് സമ്മതിക്കുകയും 14 വര്‍ഷത്തെ ഭര്‍ത്താവിന്‍റെ ഉറക്കം ഏറ്റെടുക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ഊര്‍മ്മിള കഥയില്‍ അധികം ഭാഗത്ത് പ്രത്യക്ഷപ്പെടാത്തത്. എന്നാല്‍ രാവണന്‍റെ മകനായ മേഘനാദനെ വധിക്കാന്‍ കാരണമായത് ഊര്‍മ്മിളയാണ്. പതിനാല് വര്‍ഷം ഉറങ്ങാതിരുന്ന ഒരാള്‍ക്കേ മേഘനാദനെ വധിക്കാനാകുമായിരുന്നുള്ളൂ*.

*രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന രാക്ഷസ ചക്രവർത്തി ആയിരുന്നു. രാമായണത്തിലെപ്രധാന നായകൻ രാവണനാണ്*.

♦ *പൂർവ്വജന്മം*♦

*ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ ഭഗവാൻ മഹാവിഷ്ണുവിന്റെദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം കുംഭനും നികുംഭനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു*. 

*രാവണനെ വിശേഷപ്പെട്ട സന്യാസിയുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെയില്ല. ഇതിൽ നിന്നും അറിയാവുന്നത് ദേവപക്ഷത്തിനു വേണ്ടി വാദിച്ചവർ രാവണനെ കുറ്റവാളിയുടെയും തിന്മയുടെയും പക്ഷത്തു നിർത്തി എന്നാണ്*.

 *ശൂർപ്പണഖയുടെ ചെവിയും മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്.രാമനിൽ നിന്ന് ഒരു ക്ഷമാപണം കൂടിയും ഉണ്ടായില്ല. വീഭീഷണൻ എന്ന സഹോദരനെ രാവണനിൽ നിന്നും അകറ്റിക്കൊണ്ടാണ് യുദ്ധത്തിൽ അദ്ദേഹത്തെ തോല്പിച്ചതും. പിതാവ് ബ്രാഹ്മണനായിട്ടും മാതാവ് കാട്ടാള സ്ത്രീയായതിനാൽ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. ഇന്ന് തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ഏകപക്ഷീയത കൊണ്ടു മാത്രമാണ് എന്ന് വ്യക്തമാണ്*.

♦ *ഉത്ഭവം*♦


*രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ"  (പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" (പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു*.

*വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യരാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ*. *കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു*. *കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു*.
*രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു* - 

*പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്*. *മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്*.
*രാവണന്റെ സഹോദരർ വിഭീഷണനുംകുംഭകർണ്ണനും ആയിരുന്നു*. 

*തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയുംബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്*
*രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു*. *വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു*.

♦ *ലങ്കയുടെ രാജാവ്*♦

*രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്*.

*രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല*.

♦ *ബ്രഹ്മതപസ്യ*♦

*വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു*.

*രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ സൂക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,വിഷ്ണുവിന്റെ മനുഷ്യജന്മമാണ് (രാമൻ) രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു*


♦ *രാവണന്റെ പത്തു തലകൾ*♦


*ഏറ്റവും വലിയ നായകനായി പത്തു തലയും ഇരുപതു കൈകളുമുള്ള രാവണന്റെ രൂപം ഓരോ ഭാരതീയനും ഭാരതീയ പുരാണപണ്ഡിതന്മാർക്കും സുപരിചിതമാണ്‌*. 

*അതേസമയം അദ്ദേഹം ഇപ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം വളരെ കുറച്ചുപേർക്കേ അറിവുള്ളൂ. ഭാരതത്തിന്റെ പരമ്പരാഗത വിജ്ഞാനം വികാരങ്ങളെ നിയന്ത്രിക്കുകയും പരമോന്നതമായി മേധാശക്തിയെ മാത്രം എടുത്തുകാട്ടുകയും ചെയ്യുന്നതിന്‌ പ്രാധാന്യം നല്കുന്നു. കോപം, അഹങ്കാരം, അസൂയ, സന്തോഷം, ദുഃഖം, ഭീതി, സ്വാർഥത, ആസക്തി, അഭിലാഷം എന്നീ അടിസ്ഥാനവികാരങ്ങൾ ത്യജിക്കാൻ മഹാബലി ചക്രവർത്തി രാവണനെ ഉപദേശിക്കുന്നു. മേധാശക്തിയെ മാത്രമാണ്‌ ആദരിക്കേണ്ടത്‌. അഹത്തെ അതിജീവിക്കേണ്ടതിന്റെ ആവശ്യം ജംബുദ്വീപത്തിലെ ആത്മീയഗുരുക്കന്മാർ സദാ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌*. 

*ആത്മോത്കർഷത്തിന്‌ ഈ വികാരങ്ങൾ ദോഷഹേതുകമായി അവർ പരിഗണിക്കുകയും ചെയ്തു.പത്തുമുഖങ്ങൾ തന്നെ ഒരു പൂർണമനുഷ്യനാക്കുന്നു എന്നതിനാൽ, മഹാബലിയോടുള്ള മറുപടിയായി രാവണൻ അവ സ്വന്തമായുള്ളതിനെ ന്യായീകരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. പുരാണം രാവണനെ ദശമുഖനായി ചിത്രീകരിക്കുന്നു. അതേസമയം രാവണന്റെ ഇരുപതു കൈകൾ ബാഹുവീര്യത്തെയും അധികാരത്തെയും സൂചിപ്പിക്കുന്നു*. 

*പരിശുദ്ധിയുടെ ബാഹ്യാഡംബരമില്ലാത്ത, സാമൂഹികവും മതപരവുമായ തോതുകളാൽ നിയന്ത്രിക്കപ്പെട്ടിട്ടി്ലാത്ത, പരിപൂർണനായ മനുഷ്യന്റെ ബീജരുപമായാണ്‌ രാവണൻ സ്വയം കാണുന്നത്‌. ഏതൊരു മനുഷ്യനെയുംപോലെ നന്മനിറഞ്ഞവനോ തിന്മനിറഞ്ഞവനോ ആണ്‌. മനുഷ്യനെ സൃഷ്ടിച്ച പ്രകൃതി ഉദ്ദേശിച്ചതുപോലെതന്നെ. ഏകമാനമുള്ള രാമനെ നിയന്ത്രിച്ചതുപോലെ അനേകമാനമുള്ള രാവണനെ നിയന്ത്രിക്കാൻ സമൂഹത്തിനു ശേഷിയില്ല. അതുകൊണ്ട്‌ രാമനെ ഈശ്വരനായി കാണാൻ കഴിഞ്ഞേക്കും. പക്ഷേ, രാവണൻ കൂടുതൽ സമ്പൂർണനായ മനുഷ്യനാണ്‌. ജീവിതത്തെ അശ്ലേഷിച്ച്‌ അധീനമാക്കാനും രുചിയോടെ നുകരാനും വ്യഗ്രനായ ഒരു മനുഷ്യനെ,ആസക്തികൾക്കുമേൽ നിയ്ന്തണമില്ലാത്ത മനുഷ്യനെ സൂചിപ്പിക്കാനാണ്‌ നമ്മുടെ മഹാകാവ്യങ്ങൾ രാവണന്റെ പത്തു ശിരസ്സുകളെ ഉപയോഗിച്ചിട്ടുളളത്‌*.



🙏 *കാരിക്കോട്ടമ്മ*🙏

No comments: