Wednesday, March 04, 2020

ബ്രാഹ്മണൻ പറഞ്ഞു:
ഭവാൻ മോക്ഷത്തെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിൽ സ്വന്തം പുത്രഭാര്യാദികളെക്കുറിച്ചുള്ള ചിന്ത വിട്ടേക്കൂ . രണ്ടുംകൂടി ശരിപ്പെടുകയില്ല .

ഞാൻ വിട്ടൊഴിഞ്ഞാൽ പിന്നെ എന്റെ ഭാര്യയുടെ കഥയെന്താകും ? എന്റെ മോനെ പിന്നെ ആരു നോക്കും ?  ഇങ്ങനെയുള്ള കുടുംബസ്നേഹം വർദ്ധിച്ചാൽ പിന്നെ അവന്ന് മോക്ഷമെവിടെ ?

ഒരു ജീവി ജനിക്കുന്നത് തന്നെയാണ് . ജനിക്കുമ്പോൾ ഭൂമിയിൽ സംഘടിച്ചിട്ടല്ല എത്തുന്നത് . ഓരോ ജീവിയും വളരുന്നത് ഒറ്റയ്ക്കാണ് . സുഖം വന്നുകയറുന്നതും , ദുഖം വന്നുകയറുന്നതും ഒറ്റയ്ക്കുതന്നെയാണ് ( അവർ കൂട്ടുകാരുണ്ടോ എന്ന് അന്വേഷിക്കാറില്ല . ) മരണവും ഒറ്റയ്ക്കുതന്നെ യാണ് . ഓരോരുത്തനും മരിക്കുന്നത് അവരവരുടെ ഒറ്റയ്ക്കുള്ള മരണമാണ് .

ഊണും ഉടുപ്പും എന്നിവയെല്ലാം അച്ഛനമ്മമാരോ , താനോ സമ്പാദിച്ചതുകൊണ്ടു നടക്കുന്നു . എല്ലാം സ്വന്തം പ്രവൃത്തികൊണ്ടനുഭവിക്കുന്നു . #അന്യജന്മഫലം കൊണ്ടല്ലാതെ ഒന്നുമില്ല . ധാതാവ് ഇരകല്പിച്ച എല്ലാ ജീവികളും , ഭൂമിയിൽ ലോകത്തിൽ ചുറ്റുന്ന എല്ലാം #സ്വന്തം_കർമ്മത്തിന്റെ_രക്ഷയിൽത്തന്നെയാണ് , കർമ്മഫലംതന്നെയാണ് .

മനുഷ്യൻ ഒരു മണ്ണാങ്കട്ടയാണ് . ഒരുപിടി കളിമണ്ണ് അങ്ങനെയുള്ള മനുഷ്യൻ എന്തിനീ മട്ടിൽ പരതന്തനായി , അസ്വതന്ത്രനായി , മറ്റുള്ളവരുടെ ചൊല്പടിക്കു വശംവദനായി എല്ലായ്പ്പോഴും നില്ക്കുന്നു ? എന്തിന് ? എന്ത് ശാശ്വതമായ ഗുണമാണ് അതുകൊണ്ടു കിട്ടാൻ പോകുന്നത് ? ദൃഢാത്മാവായ മനുഷ്യൻ എന്തു വിശേഷബുദ്ധിയെ ആശ്രയിച്ചാണ് തൻറ ദായാദികളെ ഇങ്ങനെ പോറ്റി രക്ഷിക്കുന്നത് ?

നീ നോക്കിനില്ക്കെ മരണം വന്നു പിടികൂടി അവരെ കൊണ്ടുപോകുന്നു . നിനക്കു കഴിയുന്ന യത്നം ചെയ്താലും , മൃത്യുവിന്റെ പിടിയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുവാൻ കഴിയുമോ ? ഈ ഒറ്റ ഉദാഹരണത്തിൽനിന്ന് നീ നിന്റെ കഴിവിനെപ്പറ്റി അറിയേണ്ടതാണ്. ചിന്തിക്കേണ്ടതാണ് .

നിന്റെ ഭാര്യാസന്താനങ്ങളുടെ ജീവിതകാലം മുഴുവൻ , നീ അവരെ തീറ്റിപ്പോറ്റുന്ന പരിപാടി നടക്കുന്നതിന്നിടയ്ക്ക് വെച്ച് മൃത്യു നിന്നെയും കൊണ്ടുനടക്കും . നീ അങ്ങനെ അവരെ വിട്ടുപിരിയേണ്ടതായും വന്നുകൂടും . നിന്റെ പരിപാടി പൂർണ്ണമാക്കുവാൻ യമൻ സമ്മതിക്കയില്ല . നിന്റെ പ്രിയപ്പെട്ട ഭാര്യയും മക്കളുമുണ്ടല്ലോ ? അവരെയാണ് ചിലപ്പോൾ ആദ്യം മൃതൃ കൊണ്ടുപോവുക . അവരെത്തുന്ന സ്ഥലത്ത് അവരുടെ ക്ഷേമമെന്ത് എന്ന് നി അറിയുന്നുണ്ടോ ? അവർ സുഖിക്കുന്നുണ്ടോ ? ദുഖിക്കുന്നുണ്ടോ എന്നു വല്ലതും നീ അറിയുന്നുണ്ടോ .

നീ ചത്താലും , നീ ജീവിച്ചാലും അതു വലിയ ഒരു പ്രശ്നമൊന്നുമല്ല . നിന്റെ ആളുകളൊക്കെ നിന്നെ വിട്ടുപോകും . അതുകൊണ്ട് #സ്വന്തം_കർമ്മം , ചെയ്യേണ്ട കർമ്മം , എന്താണെന്ന് ശരിക്കു മനസ്സിലാക്കി #ആത്മഹിതമറിഞ്ഞ് അതു ചെയ്യണം . ചെയ്തേ പറ്റു .

നിന്റെ മരിച്ചുപോയ ബന്ധുജനങ്ങൾ , സ്വർഗ്ഗത്തിലോ , നരകത്തിലോ എവിടെയാണെന്ന് നീ അറിയുകയില്ല . അവരുടെ പോരായ്മകൾ വല്ലതുമുണ്ടെങ്കിൽ അതു നികത്തിക്കൊടുക്കുവാൻ നിനക്കു കഴിയുകയില്ല . ഇതിൽനിന്നു നീ നിൻറ കഥയും ഗ്രഹിക്കണം . നീ മരിച്ചുപോയാൽ നിൻ ഭാര്യയും മക്കളും യാതൊരു സഹായവും നിനക്കുവേണ്ടി ചെയ്യുവാൻ കഴിയുന്നവരാകയില്ല എന്നതാണ് #പരമാർത്ഥതത്ത്വം , അതു നീ അറിയണം .

അതുകൊണ്ട്  "എന്റെ #ധനം,  എന്റെ #ഭാര്യ , എന്റെ #മക്കൾ  " എന്നുള്ള ആസക്തി ഒന്നു കുറച്ചേ പറ്റു . അതുകൊണ്ട് നീ എന്തുചെയ്യണം ? സ്വന്തം ആത്മാവിനും രക്ഷ നോക്കണം . അല്ലാത്തപക്ഷം പ്രതിഫലമി ല്ലാത്ത കഷ്ടപ്പാടുമാത്രംതാങ്ങി ഇഹത്തിലും പരത്തിലും കുഴങ്ങും .

അതുകൊണ്ട് ഈ തത്ത്വം ഗ്രഹിച്ച് ഈ ലോകത്തിലുള്ളവർ നമുക്കു ബന്ധപ്പെട്ടവരല്ലെന്ന് അറിയുക .

ആര് ആർക്ക് ആര് ? ആരും ആർക്കും ആരുമല്ല, നീ നിന്റെ മോക്ഷകാര്യത്തിൽ ശ്രദ്ധിക്കുക .

വൈരാഗ്യമോക്ഷവിഷയങ്ങൾ
വ്യാസമഹാഭാരതം

No comments: