വിരോചനൻ ബലിയോടായി തുടർന്നു പറഞ്ഞു: മകനേ മൂന്നു ലോകങ്ങളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മണ്ഡലമുണ്ട്. അതിൽ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണു ഭഗവാൻ തുടങ്ങിയ ദേവന്മാരോ ഇല്ല. “അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സർവ്വശക്തനും സർവ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്.. ശാന്തമായി കർമ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു.” 'മഹാരാജാവായ' അദ്ദേഹത്തിന്റെആജ്ഞയ്ക്കനുസരിച്ച് മന്ത്രിയാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാൾക്ക് ഒന്നും അറിയുകയുമില്ല.
അജ്ഞനും ജഢനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവൻ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയിൽ പ്രശാന്തനായി കഴിയുന്നു.
ബലി ചോദിച്ചു: അച്ഛാ, ശാരീരികവും മാനസീകവുമായ പീഢകൾ ഒന്നുമേൽക്കാത്ത ആ മണ്ഡലം ഏതാണ്? ആരൊക്കെയാണീ മന്ത്രിയും രാജാവും? ഇക്കഥ വിചിത്രമായിരിക്കുന്നു, ഞാനിതുവരെ കേട്ടിട്ടുമില്ലിത്. ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തന്നാലും.vipin kumar