Saturday, September 24, 2016

ദുർഗ്ഗാസൂക്തം (പഞ്ചർഗ്ഗാമന്ത്രം):
-----------------------------------------------
1) ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
സ ന: പർഷദതി ദുർഗ്ഗാണി 
വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:
2) താമഗ്നിവർണ്ണാം തപസാ ജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജൂഷ്ടാം
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ:
3) അഗ്നേ ത്വം പാരയാ നവ്യോ അസ്മാൻ സ്വസ്തിഭിരതി ദുർഗ്ഗാണി വിശ്വാ
പൂശ്ച പൃഥ്വി ബഹുലാ ന
ഉര്വ്വീ ഭവാ തോകായ തനയായ ശം യോ:
4) വിശ്വാനീ നോ ദുർഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപർഷി
അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തനൂനാം

5) പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്
സ ന: പർഷദതി ദുർഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി;
ഇത് ദുർഗ്ഗാസൂക്തമെന്നും പഞ്ചദുർഗ്ഗാ മന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുർഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുർഗ്ഗാസൂക്തത്തിൽ അഞ്ച് മന്ത്രങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ് മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീർഘായുസ്സ് എന്നിവയ്ക്ക് ത്രിഷ്ടുപ്പ് മന്ത്രം അത്യുത്തമം ആകുന്നു.
ഭഗവതിസേവയിൽ വലിയ വിളക്കിലെ അഞ്ച് തിരികളും കത്തിക്കുന്നത് ദുർഗ്ഗാസൂക്തത്തിലെ ഓരോ മന്ത്രവും ജപിച്ചുകൊണ്ടായിരിക്കും.
ദുർഗ്ഗാദേവിയ്ക്ക് അഭിഷേകസമയത്തും ദുർഗ്ഗാസൂക്തം ജപിക്കുന്നു. സകലവിധ കാര്യസാദ്ധ്യത്തിനും ദുർഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി അത്യുത്തമം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
രാത്രിയിൽ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയിൽ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കിൽ അഞ്ച് മന്ത്രങ്ങൾ പൂർണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.
ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കും.