ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
സംഖ്യ യോഗം എന്ന രണ്ടാമദ്ധ്യായം ഗീതാ ശാസ്ത്രത്തിന്റെ സംക്ഷിപ്ത രൂപമെന്ന് പറയാം. ശ്രീകൃഷ്ണനെ പ്രാപിക്കുന്ന അർജ്ജുനന്റെ അവസ്ഥയെ വിവരിക്കുന്നു ആദ്യത്തെ 10 ശ്ലോകങ്ങൾ. 11മുതൽ 46 വരെയുള്ള ശ്ലോകങ്ങൾ സംഖ്യ സിദ്ധാന്ത സംഗ്രഹമായി കണക്കാക്കാം. 47 മുതൽ 60 വരെയുള്ള ശ്ലോകങ്ങളിൽ കർമ്മയോഗവും 61 മുതൽ 70 വരെയുള്ള ശ്ലോകങ്ങളിൽ ഭക്തിയോഗവും 71 ഉം 72 ഉം ശ്ലോകങ്ങളിൽ സന്യാസയോഗവും. സംഗ്രഹിച്ചിരിക്കുന്നു.( ഇവിടെ പറയപ്പെട്ട യോഗങ്ങളെയാണ് ഗീത 3 മുതൽ 18 വരെയുള്ള അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിക്കുന്നത്. അതിനാൽ രണ്ടാമത്തെ അദ്ധ്യായത്തെ സംക്ഷിപ്ത ഗീതയായി കരുതാം.
പരമപദപ്രാപ്തിക്ക് വേദങ്ങൾ നിർദ്ദേശിക്കുന്ന കർമ്മം, ഉപാസന, ജ്ഞാനം എന്നിവ ഗീത സമ്പൂർണ്ണമായി വിശകലനം ചെയ്യുന്നുണ്ട്. വിഹിത കർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ച് അന്ത:കരണം ശുദ്ധമാക്കുക. തുടർന്ന് ഉപാസനാമാർഗ്ഗം അവലംബിച്ച് മനോബുദ്ധികൾക്ക് വേണ്ട സൂക്ഷ്മതയും ഏകാഗ്രതയും സമ്പാദിക്കുക. അങ്ങനെ ശുദ്ധവും സൂക്ഷ്മവും എകാഗ്രവുമായ ബുദ്ധിയെ ജ്ഞാനമാർഗ്ഗത്തിൽ വിനിയോഗിച്ച് ധ്യാനത്തിലൂടെ ആത്മസാക്ഷാത്ക്കാരം നേടുക. ഇതാണ് ക്രമം. vasanthi gopi