Tuesday, September 20, 2016

മനുഷ്യനും ഈശ്വരനും
ബ്രഹ്മം എന്ന ചൈതന്യത്തിന്റെ ഒരു അംശം ഭൂമിയിലെ സര്‍വ ചരാചരങ്ങളിലും ഉണ്ട് .മനുഷ്യനിലെ ദിവ്യത ആണ് ഋഗ്വേദത്തിലെ ഒരു പ്രധാന വിഷയം
പ്രഭാത്രുത്വം സുദാനവോ /ധ ദ്വിതാ 
സാമാന്യ മാതുര്‍ഗര്‍ഭേ ഭരാ മഹേ
ഋഗ്വേദം
ഈ ചൈതന്യം മാതാവിന്റെ ഗര്‍ഭത്തില്‍ വച്ച് തന്നെ മനുഷ്യനില്‍ പ്രവേശിക്കുന്നു ,നിറയുന്നു .മനുഷ്യനും ഈശ്വരനും ആയുള്ള ബന്ധം ഗര്‍ഭത്തില്‍ വച്ച് തുടങ്ങുന്നു .
അഹം രാഷ്ട്രീ സംഗമനീ വസുനാം
ചികിതുഷീ പ്രഥമാ യജ്നിയാനാം
താം മാ ദേവാ വൃദധു:പുരുത്രാ ഭൂരി സ്താത്രാം
ഭൂര്‍യ്യാ വേഷയന്തീം -ഋ-X-125
'ഞാന്‍ രാജ്യങ്ങളുടെ അധിപന്‍ ,ധന ദാതാവ് ,സര്‍വജ്ഞന്‍,സര്‍വ ശക്തയും ,സര്‍വ ശ്രേഷ്ഠന്‍ ആയ പൂജാര്‍ഹന്‍ ആകുന്നു .ഞാന്‍ വിവിധ രൂപ ഭാവങ്ങള്‍ സ്വീകരിച്ചു എല്ലാ പ്രാണികളിലും വസിക്കുന്നു .ദേവന്മാര്‍ എന്നെ അനേകം സ്ഥാനങ്ങളില്‍ പ്രതിഷ്ടിചിരിക്കുന്നു ."
നമ്മില്‍ ഉള്ള ഈ ഈശ്ശ്വര ചൈതന്യത്തിനു പ്രപഞ്ച ചൈതന്യവും ആയുള്ള ഐക്യo ആണ് മനുഷ്യന്റെ ലക്‌ഷ്യം .ഇപ്രകാരം മനുഷ്യനും ദൈവവും ഒന്ന് തന്നെ .എന്നാല്‍ സൂര്യന്റെ പ്രതിബിംബം അനേകം ജലാശയങ്ങളില്‍ കാണുന്നപോലെ ,ഈശ്വരന്റെ പ്രതിബിംബങ്ങള്‍ ആയ മനുഷ്യര്‍ അനേകം ആയി അനുഭവ പെടുന്നു .നമ്മുടെ ദിവ്യം ആയ പരമാത്മ സ്വരൂപം അറിയണം എങ്കില്‍ പ്രതിബിംബം അറിഞ്ഞു അത് ഇല്ലാത്തത് ആണ് എന്ന് മനസ്സില്‍ ആകണം .എന്നാല്‍ ജീവ ആത്മാ -പരമാത്മാ ഐക്യം പ്രാപിക്കുക സാധാരണ കാര്‍ക്ക് എളുപ്പം അല്ല ,രാജയോഗ -കര്‍മ യോഗങ്ങള്‍ ക്ലിഷ്ടവും പ്രയാസവും ഉള്ളത് ആണ് .നിര്‍ഗുണ ഉപാസന എളുപ്പം അല്ല .
അതിനാല്‍ ആചാര്യന്മാര്‍ നിര്‍ഗുണ ഉപാസന ക്ക് പകരം ലളിതം ആയ സഗുണ ഉപാസന രൂപ പെടുത്തി .
ഇഷ്ട ദേവ ആരാധന ,ക്ഷേത്ര ആരാധന ,വിഗ്രഹ ആരാധന അങ്ങളെ ആണ് ഉണ്ടായതു .എന്നാലും ആത്യന്തിക ലക്‌ഷ്യം ആത്മ സാക്ഷാത്കാരം തന്നെ .
സഗുണ ഉപാസന താഴത്തെ ചവുട്ട് പടി ആണ് .അതില്‍ തന്നെ നില്കരുത് .കാലക്രമേണ അതില്‍ നിന്ന് നിര്‍ഗുണ ഉപാസനയിലേക്ക് എത്തി ചേരണം .എന്നും ഒന്നാം ക്ലാസ്സില്‍ ഇരുന്നാല്‍ പോരാ പടിപടി ആയി ഉയര്‍ന്ന ക്ലാസ്സില്‍ എത്തി ചേരണം .അത് ആണ് ഉപാസനകളുടെ ലക്‌ഷ്യം. gowindan namboodiri