Friday, September 16, 2016

അന്തഃകരണം സംശയാവസ്ഥയിലുള്ളപ്പോൾ മനസ്സ് എന്നും നിശ്ചയാവസ്ഥയിലുള്ളപ്പോൾ ബുദ്ധി എന്നും ഗർവാവസ്ഥയിലുള്ളപ്പോൾ അഹങ്കാരം എന്നും സ്മരണാവസ്ഥയിലുള്ളപ്പോൾ ചിത്തം എന്നും പറയപ്പെടുന്നു. 
വിശകലനം ചെയ്തു നോക്കിയാൽ ഈ അവസ്ഥകളുടെ ഉദ്ഭവം ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം എന്ന ക്രമത്തിലാണെന്നു കാണാം. സൃഷ്ടിക്രമം ഇങ്ങനെയാണെങ്കിലും ലൌകികാനുഭവമനുസരിച്ചുള്ള ക്രമം ചിത്തം, മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിങ്ങനെയാണ്.
സത്വഗുണം ഉയർന്നു നിൽക്കുന്ന ഒരവസ്ഥയാണ് ബുദ്ധിയുടേത്.
അഹങ്കാരവൃത്തിയിൽ അന്തഃകരണം തമോഗുണപ്രധാനമാണ്;
അന്തഃകരണം രജോഗുണപ്രധാനമായിരിക്കുന്ന സ്ഥിതിയാണ് മനസ്സിന്റേത്.
അന്തഃകരണത്തിന്റെ നാലാമതൊരു വൃത്തിവിശേഷമായി ചിത്തത്തെ പരിഗണിക്കുന്നു. പൂർവകാലീനാനുഭവങ്ങളെയോ പ്രത്യക്ഷത്തിലുള്ള അറിവിനെയോ സ്മരിക്കുന്നതാണ് അതിന്റെ സ്വഭാവം.
ബുദ്ധി ആദ്യം ഒരിക്കൽ നിശ്ചയിക്കുന്നു എന്നും അതിനുശേഷമുള്ള സ്മരണവും ചിന്തനവും ചിത്തദ്വാരാ നിർവഹിക്കപ്പെടുന്നു..jyothirgamaya