Saturday, September 24, 2016

ഭഗവദ്‌ ധര്‍മ്മം എന്നാല്‍ അജ്ഞതയില്‍ നിന്നുള്ള മോച നം അഥവ സ്വാതന്ത്ര്യം എന്നാണ്‌ അര്‍ത്ഥം. വേദനയില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നും കൂടി പറയാം. മറ്റൊറു തരത്തില്‍ എല്ലാ ഭൗതീക ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനം എന്നും വിശേഷിപ്പിക്കാം. ഈശ്വരന്റെ മുന്നില്‍ നിരുപാധികം കീഴടങ്ങണം. നിരുപാധികം കീഴടങ്ങുക എന്നുവെച്ചാല്‍ നമ്മുടെ നിസ്സഹായവസ്ഥ നമുക്ക്‌ ബോ ധ്യപ്പെടണം എന്നാണ്‌. അല്ലാത്തിടത്തോളം കാലം ഈശ്വരന്‌ നമ്മെ സഹായിക്കുവാന്‍ കഴിയുകയില്ല. ഏതു പ്രകാരമെന്നു വെച്ചാല്‍ നിസ്സഹായനായിട്ടുള്ള ഒരു രോഗി വൈദ്യന്റെ മുന്നില്‍ ചികിത്സക്കായി കിടന്നു കൊടുക്കുന്നതു പോലെയാണ്‌ ഈ കീഴടങ്ങല്‍. കീഴടങ്ങല്‍ എന്ന വെച്ചാല്‍ ഈശ്വരന്റെ അടിമയാകലല്ല എന്നര്‍ത്ഥം. നിങ്ങളെ അടിസ്ഥാനപരമായി ശല്യപ്പെടുത്തുന്ന മന സ്സിനെ നീക്കി നിര്‍ത്തുകയെന്നര്‍ത്ഥം. ഇത്‌ മാനസ്സീ കമായി ഉണ്ടാകേണ്ട ഒരു പ്രക്രിയയാണ്‌. മറ്റൊന്ന്‌ നിങ്ങള്‍ എന്ത്‌ ആഗ്രഹിക്കുന്നുവോ അത്‌ നങ്ങളുടെ ഹൃദയത്തിന്റെ അടിതട്ടില്‍ നിന്നാകണം. നിങ്ങളുടെ ഒരു ആവശ്യം ഹൃയത്തിന്റെ ആവശ്യമാണോ അതോ മനസ്സിന്റെ ചാപല്യമാണോ എന്ന്‌ ഒരു പ്രാര്‍ത്ഥനക്കു മുമ്പ്‌ നോക്കണം. ഒരു പ്രാര്‍ത്ഥനക്കു മുമ്പ്‌ ഇക്കാര്യം നന്നായി പരിശോധിക്കേണ്ടതുണ്ട്‌. മറ്റുള്ളവരോടുള്ള താരതമ്യം, അ സൂയ, അത്യാഗ്രഹം, ആഢംബരം എന്നിവയോടുള്ള പ്രാര്‍ ത്ഥനക്ക്‌ ദൈവ കൃപ ലഭിക്കുകയില്ല.