Wednesday, September 28, 2016

കാടുകളും മലകളും ട്രിപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ..
കുറച്ചു സമയം മുൻപേ ഈരാറ്റുപേട്ട ഇല്ലിക്കകല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു ആലപ്പുഴക്കാരുടെ കാർ മറിഞ്ഞു ....
കഴിഞ്ഞ ആഴ്ച ഇറക്കം ഇറങ്ങുന്നതിനിടെ ഒരു സ്വിഫ്റ്റ് കാർ ബ്രേക്ക് നഷ്ടപ്പെട്ടു ഇടിച്ചു ...അതിനു മുൻപ് ആൾട്ടോ ........ സഞ്ചാരികൾ കൂടുതലായി വരാൻ തുടങ്ങിയതിനു ശേഷം കുറെ അപകടങ്ങൾ ആയി .. ജീവ അപായം സംഭവിക്കാത്തത് കാരണവും വാഹനങ്ങൾക്കു മാത്രമേ കേടുപാടുകൾ സംവിക്കുന്നുള്ളു എന്നത് കാരണവും ഒരു അപകടവും വാർത്ത ആകുന്നില്ല .ഇങ്ങിനെ സംഭവിക്കുന്നതിനു കാരണം
1- വാഹനങ്ങൾ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങി വരുന്നതാണ് കാരണം ...ഇങ്ങനെ ഇറങ്ങി വരുമ്പോൾ കൂടുതൽ സമയം ബ്രേക്ക് അമർത്തി ചവിട്ടി പിടിക്കുന്നത് മൂലം ബ്രേക്ക് സിസ്റ്റം ഓവർ ആയിട്ട് ചൂടായി ബ്രേക്ക് നഷ്ടപ്പെട്ടു താഴ്ചയിലേക്ക് പതിക്കുന്നു
2-വില കൂടിയ വാഹനങ്ങൾക്കു വരെ ഇങ്ങനെ സംഭവിക്കുന്നു ....വില കൂടിയ വാഹനങ്ങൾക്കു ഇങ്ങനെ സംഭവിക്കില്ല എന്നുള്ള ആളുകളുടെ ഓവർ കോൺഫിഡൻസ് ആണ് കാരണം
3-ഇങ്ങനെ സംഭവിക്കാതിരിക്കാൻ തിരികെ ഇറക്കം ഇറങ്ങുമ്പോൾ ടോപ് ഗിയറിലോ തേർഡ് ഗിയറിലോ ഇറങ്ങരുത് ......ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ മാത്രം ഇറങ്ങുക ....അത്യാവശ്യ സമയങ്ങളിൽ മാത്രം ബ്രേക്ക് ചെയ്യുക ....ബ്രേക്ക് ഒരു കാരണവശാലും അമർത്തി പിടിക്കരുത്
4-തിരികെ ഇറക്കം ഇറങ്ങുമ്പോൾ കുറച്ചു ദൂരം ഇറങ്ങിയതിനു ശേഷം നിർബന്ധമായും വണ്ടി തണുപ്പിക്കുക ...
5-നിങ്ങൾ ആ കയറ്റം കയറാൻ ഏതു ഗിയർ ആണോ ഉപയോഗിക്കാൻ സാധ്യത ആ ഗിയറിൽ മാത്രമേ തിരിച്ചു ഇറങ്ങാവൂ ......
ഇനി അങ്ങിനെ ബ്രേക്ക് നഷ്ടപ്പെട്ടു അപകടം ഒന്നും കൂടാതെ നിങ്ങൾ വണ്ടി നിർത്തി എങ്കിൽ അര മണിക്കൂർ വണ്ടിക്കു വിശ്രമം കൊടുത്താൽ ബ്രേക്ക് തനിയെ ശെരിയായിക്കൊള്ളും
ഇല്ലിക്ക കല്ലിന്റെ മാത്രം പ്രത്യേകത ആണ് 13 കിലോമീറ്റെർ ദൂരം കുത്തനെ ഉള്ള ഇറക്കവും ..ചുറ്റും കൊക്കയും .....അത് കൊണ്ടാണ് ഇത്രയും അപകടം സംഭവിക്കുന്നത്
ഹൈ റേഞ്ച് റൂട്ടിൽ യാത്ര ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത ആണിത് ...മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇത് പ്രത്യേകം ശ്രെദ്ധിക്കേണ്ടത്.....
മറ്റു ജില്ലകളിൽ നിന്നുള്ളവർ ഹൈ--റേഞ്ച് മേഖലകളിൽ വണ്ടി ഓടിക്കുമ്പോൾ ഇത് പോലെ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കണം
അതുപോലെ തന്നെ ബൈക്ക് യാത്രക്കാരും ഒരിക്കലും ന്യൂട്രൽ ആക്കി ഇറങ്ങരുത് ...ബൈക്കുകൾക്കും ഇങ്ങനെ സംഭവിക്കാറുണ്ട്
ഇത് ദയവായി ഷെയർ ചെയ്യൂ ...ഒരുപാട് സഞ്ചാരികൾക്കു ഉപകാരപ്പെടും ....
സഞ്ചാരികളുടെ സുരക്ഷയാണ് നമ്മുക്ക് പ്രധാനം ...ashokkumarbhattathiri