Wednesday, September 14, 2016

പാലട മാഹാത്മ്യം ആവാം :
മലയാളിയുടെ സ്വന്തം പാലട. കാലം മാറി കടയില്‍ നിന്ന് വാങ്ങി കുടിക്കുന്ന മട്ടിപ്പുള്ള ഒരു സാധനം അല്ല . അസ്സല്‍ പാരമ്പര്യരീതിയില്‍ ഉണ്ടാക്കിയ പാലട.
ആദ്യം അട ഉണ്ടാക്കണം .. വാഴയിലകള്‍ വാട്ടി വെക്കുക. നല്ല ഉണക്കലരി( 1/4 kg ) നന്നായി പൊടിച്ചു വെള്ളത്തില്‍ മിശ്രിതം ആക്കി വെക്കുക. ഇലകളില്‍ അല്പം നല്ല നെയ്യ്‌ സ്വല്പം പുരട്ടി അതില്‍ അരി മാവ് തേക്കുക. ശേഷം അവ ചുരുട്ടി കെട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുക . നന്നായി വെന്ത ശേഷം അവ തണുത്ത വെള്ളത്തില്‍ ഇട്ടു അട എടുത്തു കഴുകി വെക്കുക
നാല് ലിറ്റര്‍ പാല്‍ ഉരുളിയില്‍ നന്നായി തിളപ്പിക്കുക .. ഇളക്കി കൊണ്ടിരിക്കണം .. അതിലേക്കു അടകള്‍ ഇട്ടു തിളയ്ക്കുക ഒരു കിലോ പഞ്ചസാര അതില്‍ ചേര്‍ത്തു ഇളക്കുക .. മണിക്കൂറുകള്‍ എടുക്കും .. നന്നായി ഇളക്കി കൊണ്ടിരിക്കണം .. നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം .
മധുരമുള്ളതൊന്നും ദൈവത്തിനു നിവേദിക്കാതെ കഴിക്കരുത് എന്ന് സ്മൃതികള്‍ പറയുന്നു .. ദൈവത്തിനു നേദിച്ചു കുട്ടികള്‍ , അശരണര്‍ ഇവര്‍ക്ക് കൂടെ കൊടുക്കണം ..
ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാക്കണോ ... ഓര്‍ഡര്‍ ചെയ്‌താല്‍ പോരെന്നു ചിലര്‍ ചോദിക്കും .
ത്യജിച്ചു കൊണ്ട് തന്നെ ഭുജിക്കണം ...അല്ലെങ്കില്‍ അത് മൂലമുള്ള അസുഖങ്ങള്‍ വരുമെന്ന് ശാസ്ത്രം .
എന്തായാലും ഉത്സവം ഇതും ആവട്ടെ അല്പം വീട്ടിലുള്ളവര്‍ എല്ലാം കൂടി ഉത്സാഹിച്ചാല്‍ ഇതൊക്കെ ഉണ്ടാക്കുന്നതെ ഉള്ളൂ ... മായം ഇല്ലാത്ത , മട്ടിപ്പ്‌ ഇല്ലാത്ത , ഭക്ഷണം ഉണ്ടാക്കാം. ഭാവി തലമുറയും കണ്ടു പഠിക്കട്ടെJK. namboodiri