Wednesday, September 28, 2016

നാമജപവും ക്ഷേത്രഭജനവും
******************************** 
മനുഷ്യന്‍ ആത്മ മനഃ ശരീരസ്വരൂപമാണ് . അതില്‍ ആത്മ മനസ്സുകൾ അദൃശ്യങ്ങളും ശരീരം ദൃശ്യവുമാണ് . ശരീരം -പൃഥ്വിവി ജലം അഗ്നി വായു ആകാശം എന്നീ പഞ്ചഭൂതങ്ങളെക്കൊണ്ട് നിർമ്മിതവും ആത്മവും മനസ്സും ശക്തിമയവുമാണ് . 
വിദ്യുച്ഛക്തി അദൃശ്യമാണെങ്കിലും കമ്പികളിൽ കൂടി പ്രവഹിച്ച് വിളക്കിലെ 
പ്രകാശമായും യന്ത്രങ്ങളുടെ ചലനമായും പ്രകടമാകുന്നതുപോലെ 
മനഃശക്തിയും ആത്മശക്തിയും വിവിധ
ശാരീരിക മാനസിക ബൗദ്ധീക പ്രക്രിയകളിലൂടെ പ്രകടമാകുന്നു . വിദ്യുച്ഛക്തി ഇല്ലെങ്കില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഇല്ലാത്തതുപോലെ ആത്മമനസ്സുകളില്ലെങ്കിൽ ശരീരത്തിന്റെ
പ്രവർത്തനവും നിലച്ചുപോകും . അതായത് ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആത്മ മനഃശക്തികളാണ് . മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരികപ്രവർത്തനങ്ങളെക്കാൾ എത്രയോ മഹത്വമേറിയതാണ് അവയെ നിയന്ത്രിക്കുന്ന ആത്മ മനഃശക്തികൾ . അതുകൊണ്ട് തന്റെ കഴിവുകളുടെ സമ്പൂർണ വികാസം ആഗ്രഹിക്കുന്ന മനുഷ്യന്‍ ശാരീരുക പ്രവര്‍ത്തന ശേഷിയെ മെരുക്കി വളർത്തിയെടുക്കുന്നതുപോലെ മാനസിക ആത്മീക ശക്തികളേയും നിയന്ത്രിച്ച് വികസിപ്പിച്ചടുക്കുവാൻ ശ്രമിക്കേണ്ടതുണ്ട് . കർമ്മയോഗം രാജയോഗം ജ്ഞാനയോഗം എന്നിവ ആത്മിയശക്തികളെ വികസ്സിപ്പിക്കാനുള്ള പ്രക്രിയകളാണ് . പക്ഷേ ആ മനസ്സുകളേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകി ശരീരികാവശ്യങ്ങൾക്ക് കീഴടങ്ങി കഴിയുന്ന ഇന്നത്തെ ആളുകള്‍ക്ക് രാജയോഗജ്ഞാനയോഗാദികൾ അപ്രാപ്യമാണ് ജ്ഞാനയോഗം അപ്രാപ്യമായവർക്ക ആത്മസാക്ഷാത്കാരത്തിനും തദ് ദ്വാരാ മോക്ഷപ്രാപ്തിക്കും സഹായിക്കുന്ന ഉപായങ്ങളാണ് നാമസ്തോത്രജപം ദേവാലയഭജനം തുടങ്ങിയവ മന്ത്രസിദ്ധികൊണ്ട് ജ്ഞാനി പരമപദം പ്രാപികുന്നതുപോലെയാണ് ഗ്രഹസ്ഥൻ പൂജാവിധികൊണ്ട് ജീവൻമുക്തനാകുന്നത് . ഈശ്വരന്റെ സ്വഗുണരൂപത്തിന്റെ ഉപാസനക്രമത്തിലെ ഭാഗമാണ് നാമസ്മരണം . യോഗസാധനയിലൂടെ നടത്തുന്ന സുഗുണോപാസനയുടെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണ് . പക്ഷെ നാമസ്മരണം
സരളവും സ്ത്രീപുരുഷപണ്ഡിതപാമര ബാലവൃദ്ധഭേദമന്യേ സർവജനസുലഭമാണ് നാമസ്മരണക്ക് ഉതകുന്നവയാണ് സ്തോത്രങ്ങളും നാമാവലികളും സഗുണമൂർത്തിയായ ഈശ്വരനെ വിവിധ ദേവീദേവതാരുപങ്ങളിലാണ് ഭക്തജനങ്ങൾ ആരാധിക്കുന്നത് ഏതുരൂപത്തിൽ ആരാധിച്ചാലും പാർഥനയുടെ ഫലമാ�യി ഒരു ദിവ്യ ചൈതന്യം ഭക്തന്റെ ചുറ്റും പ്രസരിച്ചു തുടങ്ങുകയും ആ ദിവ്യചൈതന്യം ഭക്തന് അഭിഷ്ടസിദ്ധി നൽകുകയും ചെയുന്നു. മാത്രമല്ല ഭക്തനെ ആപത്തുകളിൽ നിന്ന്‌ രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയും ചെയുന്നു . ആരാധനയും അർച്ചനയും അനുസരിച്ച ചൈതന്യം വർദ്ധിക്കുകയും ചൈതന്യം വർദ്ധിക്കുന്നതനുസരിച്ച് ഭക്തന്റെ സിദ്ധി വർദ്ധിക്കുകയും ചെയുന്നു .rajeev kunnekkat