Sunday, September 25, 2016

ഗീതയിലെ 'മാധ്യമ മാർഗം'.............. അനുഭവിചിട്ടില്ലാത്തവർ അതിനെ വിശദീകരിക്കുമ്പോൾ ഏറെ തെറ്റിദ്ധരിപ്പിക്കുന്നു.'ഗീത യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നു' എന്നൊക്കെ വാദിക്കും.പക്ഷെ ഇതിനെ വ്യക്തമായി അനുഭവിക്കാൻ കഴിഞ്ഞാൽ മനോഹരമാണ്.യുദ്ധം ഒഴിവാക്കാൻ ഏറ്റവും ശ്രമിച്ചവനാണ് കൃഷ്ണൻ .അവസാനവട്ട ചർച്ചയിലും അദ്ദേഹം അതിനു ശ്രമിച്ചു. എങ്കിലും ദുര്യോധനൻ പറഞ്ഞു "പാണ്ടവർക്ക് സൂചികുത്താൻ പോലും സ്ഥലം നൽകില്ല ".യുദ്ധം ,അത് അനിവാര്യമെന്ന് വന്നു. പ്രപഞ്ച ശക്തി യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന് കൃഷ്ണൻ തിരിച്ചറിഞ്ഞു.അവിടെ കൃഷ്ണന് പ്രപഞ്ച വ്യക്തിത്വം മാത്രമേ ഉള്ളു.പ്രപഞ്ചത്തിന്റെ തീരുമാനമാ ണ് അദ്ദേഹത്തിന്റെ തീരുമാനം.അസ്തിത്വവും അദ്ദേഹവും രണ്ടല്ല. അസ്തിത്വത്തിനും അദ്ദെഹത്തിനുമിടയിൽ ഒരു "കൃഷ്ണൻ" എന്ന് മുഴച്ചു നില്ക്കുന്ന, "ഞാൻ' യുദ്ധത്തെ, 'അനുകൂലിക്കില്ല" എന്ന കടുംപിടുത്തമുള്ള ഒരു ഈഗോ ,വ്യക്തിത്വം ഇല്ല.ആ കൃഷ്ണൻ എന്ന വ്യക്തിത്വം ആദ്യം ശ്രമിച്ചിരുന്നു.പക്ഷെ അയാളുടെ ഉള്ളിലെ ബോധമാകുന്ന ,പ്രപഞ്ച വ്യക്തിത്വത്തിന്റെതായിരിക്കും അന്തിമ തീരുമാനം.അയാൾ ഒരിക്കലും തന്റെ സ്വന്തം വ്യക്തിത്വത്തെ മാനിച്ചി രുന്നില്ല.അതുകൊണ്ടാണ യാൾക്ക് 'വിഗ്രഹത്തെയല്ല മന്ധരപർവതത്തെയാണ് നാം ആരാധിക്കേണ്ടത്' എന്ന് പറഞ്ഞത്, സുഭദ്രാഹരണം നടത്തിയത്,സ്വന്തം അമ്മാവനെയും മറ്റ് എതിരാളികളെയും കൊന്നത്,യുദ്ധത്തിൽ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്തിട്ടും അഭിമന്യുവിനെ ചതിയിലൂടെ ക്രൂരമായി കൊന്നപ്പോൾ തെർത്തട്ടിൽനിന്നും തെർചക്ര മെടുത്ത് അടിക്കാൻ ഇറങ്ങിയത്, കർണ്ണനെ കൊല്ലാൻ "അശ്വധാമ ഹത " എന്ന് കള്ളം പറഞ്ഞത്.തെറ്റി ധരിക്കരുത്.അവൻ അപ്പോഴൊക്കെ പാലിച്ചത് പ്രപഞ്ചത്തിന്റെ,സൃഷ്ടാവിന്റെ തീരുമാനങ്ങളയിരുന്നു .ആ തീരുമാനങ്ങൾ നമ്മുടെ നിയമങ്ങളോ നീതിയോ മൂല്യങ്ങളോ ആയിരിക്കില്ല.നമ്മുടെ കണ്ണിൽ അവയിൽ പലതും തെറ്റായി തോന്നാം.ഉദാ:- നിങ്ങള്ക്ക് ഇപ്പോഴത്തെ "ഹോർമോണ് സ്പെഷ്യൽ ചിക്കൻ" കഴിച്ചു ക്യാൻസർ വന്നാൽ ആ കോഴിയെ വിറ്റയാളിനെന്തുകൊണ്ട് പാപം അല്ലെങ്കിൽ നാശം വരുന്നില്ല എന്ന് തോന്നാം.ദെയിവം(കൃഷ്ണൻ ) എന്തിനു ഒരുതെറ്റും ചെയ്യാത്ത നിങ്ങളെ ശിക്ഷിച്ചു? പക്ഷെ അറിയുക,ദെയിവത്തിനു ലോകത്തിൽ കോഴിക്കും നിങ്ങൾക്കും പ്രാധാന്യം തുല്യമാണ്.നിങ്ങൾ ഒരാളെ കൊന്നാൽ രക്ഷപെടുന്നത് ലക്ഷക്കണക്കിന് കോഴികളാണ്.ബോധവാൻ മുൻകൂട്ടി ആ സുഖത്തിലെ ബന്ധനം കാണുന്നു.അതില്നിന്നും ഒഴിവാകുന്നു.പക്ഷെ നാം ബോധാവാനാകാതെ ഒരിക്കലും ഈ കർമ്മ ബന്ധങ്ങളുടെ നിയമങ്ങൾ നമുക്കറിയാൻ കഴിയില്ല. അറിയുന്നതുവരെ അവയിൽനിന്നും മോചനമില്ല.അനുനിമിഷം കര്മ്മബന്ധത്തെ അറുത്തുമാറ്റി വർത്തമാനകാലത്തിൽ തുടരാൻ കൃഷ്ണൻ ശ്രദ്ധിക്കുന്നു.അതിന് വ്യക്തിപരമായ ഒരു സെന്റിമെൻസും ,മൂല്യങ്ങളും അവനു തടസമല്ല. നിങ്ങൾ ശ്രദ്ധിച്ചോ.ഇത്രയും വലിയ യുദ്ധം നടന്നിട്ടും ആ 'മനുഷ്യന്റെ' ദേഹത്ത് യുദ്ധം തീരുന്നതുവരെഒരുനുള്ള് മണ്ണ് പോലും എന്തുകൊണ്ട് വീണില്ല ? ഒരു അമ്പുപോലും കൊണ്ടില്ല?.അത് അവന്റെ അമാനുഷിക സിദ്ധിയല്ല .അവന്റെ ബോധമാണ്.അവൻ എന്നും നിന്നത് നടുക്കായിരുന്നു.-100 ലോ +100 ലോ അല്ലായിരുന്നു.കൃത്യം പൂജ്യത്തിൽ.മധ്യമമാർഗത്തിൽ .ഭൂതകാല്ത്തിലോ ഭാവിയിലോ അല്ല ,വർത്തമാനത്തിൽ. അവൻ ബോധോദയം നേടിയ സാധാരണ മനുഷ്യൻ തന്നെയായിരുന്നു.പക്ഷെ എങ്ങനെ അവൻ ഇരുപക്ഷത്തിനും സ്വീകാര്യനായി ?,എങ്ങനെ കര്മ്മ ബന്ധങ്ങളെ ഒഴിവാക്കി ? അതെ ,അവന്റെ1000 കണക്കിന് അക്ഷൌഹിണി പ്പടകളെ ദുര്യോധനനും തന്നെത്തന്നെ യുധിഷ്ടി രനും നൽകി .നമുക്കതിനു കഴിയുമോ?ആലൊചിച്ചു നൊക്കു ? നമ്മുടെ പടയെ നമുക്കെതിരെ യുദ്ധംചെയ്യാൻ ? മൂന്നുപേരും ഹാപ്പി.മൂന്നു പേരുടെയുംബോധത്തിനനുസരിച്ചുള്ള കര്മ്മഫലങ്ങളെ അപ്പോൾത്തന്നെ അവർ മൂവരും സ്വീകരിച്ചു.അവിടെ ഒന്നുകൂടി ആലോചിച്ചു നോക്കു .മൂന്നുപേരും.ശരിയല്ലേ?.അവനെല്ലാം ഒരു 'ഗെയിം',ലീല യായിരുന്നു.ഊർജലൊകങ്ങളെ വച്ചുള്ള വെറും കളി.അവനതിൽ ഒരുപാട് പ്രാധാന്യവും ഇല്ല എന്നാൽ ഗെയിം ജയിക്കാനായി, രസകരമായി കളിക്കാൻ ശ്രമിച്ചിരുന്നു.അതും ഒത്ത നടുക്ക് . സെൻ ബുദ്ധിസം പറ യുന്നതും ഇതുതന്നെയാണ്.കൃഷ്ണൻ അര്ജുനനോട് പറഞ്ഞതും സ്വന്തം അനുഭവത്തിൽ നിന്നായിരുന്നു.'അര്ജുനാ, നിനക്ക് ആനന്ദകരമായി ജീവിക്കെണ്ടതെങ്ങനെയെന്നറിയില്ല .ഇതെല്ലാം ഒരു ഗെയിമാണ്.പ്രപഞ്ച ശക്തിയാണ് നിന്നെ ഇവിടെ ഈ യുദ്ധമുഖത്തിൽ എ ത്തിച്ചിട്ടുള്ളത് .എന്നാൽ നിന്റെ ഈ ഗോയാണ്,വ്യക്തിത്വമാണ് 'എനിക്ക് സൃഷ്ടാവിനെ അനുസരിക്കുവാൻ,പ്രപഞ്ചത്തിന്റെ ഒഴു ക്കിനനുസരിച്ചു നീങ്ങാൻ സാധിക്കുകയില്ല' എന്ന് പറയാൻ തോന്നിപ്പിക്കുന്നത്.നീ അവിടെനിന്നും നിന്നെ തളര്ത്തുന്ന 'ഞാൻ അര്ജുനൻ' എന്ന വ്യക്തിബോധത്തെ നശിപ്പിച്ചു ബോധവാനായി നിന്റെയുള്ളിലെ ബൊധമാകുന്ന 'പ്രപഞ്ചവ്യക്തിത്വം' (ദെയിവം)പറയുന്നത് തിരിച്ചറിഞ്ഞു ചെയ്താലും.' പക്ഷെ ഇത് ബോധപൂർവം ചെയ്തില്ലെങ്കിൽ മനസ്സ്,വ്യക്തിത്വം ബോധമാണെന്നു പറഞ്ഞു നമ്മെ കബളിപ്പിച്ചിട്ടു പറയും 'ഞാൻ ബോധമാണ് പറയുന്നത്, കൊല്ലുക,യുദ്ധം ചെയ്യുക. ' പക്ഷെ അപ്പോൾ അത് തെറ്റിപ്പോകുന്നു.കാരണം അപ്പോഴത് പറഞ്ഞത് നമ്മുടെ വ്യക്തിബോധ മാണ്,പ്രപഞ്ച ബോധമല്ല.അവിടെ കർമബന്ധങ്ങളുടെ തുടക്കമുണ്ടാകും .തീവ്രവാദി കൾക്ക് സംഭവിക്കുന്നതും 'ഞാൻ ഇന്ന മതക്കാരൻ ,ഇന്ന വിശ്വാസി ഇന്നയാളെ കൊല്ലുന്നു' എന്ന വ്യക്തിബോധം .അതിനവർ കനത്ത വിലനല്കാൻ പോകുകയാണ് .ഇതേ അപകടമാണ്.അതെ തെറ്റിധാരണയാണ് വലിയ വലിയ സ്വാമിമാരെന്നു ഭാവിക്കുന്നവര്ക്കും ഗീത പറയുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നത്.ആ ബ്രഹ്മത്തിന്റെ ആനന്ദാനുഭവമില്ലായ്മയാണ് പലരെയും മഹത്തായ ഗീതയെ വിമർശിക്കുവാൻ കാരണ മായിട്ടുള്ളതും .അത് അനുഭവിക്കാൻ വേണ്ടത് ധ്യാനാത്മകമായി പഠിക്കാനുള്ള, ഈ ഗോയില്ലാതെ അന്വേഷിച്ചറിയാനുള്ള ഒരു മനസ്സാണ്.അത് ഗീതയുടെ കുഴപ്പം അല്ലതന്നെ.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-