ബാലാർക്കായുതസല്പ്രഭാം കരതലേ ലോലാമാലാകുലാം
മാലാം സന്ദധതീം മനോഹരതനും മന്ദസ്മിതോദ്യന്മുഖീം
മന്ദം മന്ദമുപേയുഷിം വരയിതും ശംഭും ജഗന്മോഹിനീം
വന്ദേ ദേവമുനീന്ദ്രവന്ദിതപദാമിഷ്ടാർത്ഥദാം പാർവ്വതീം.
മാലാം സന്ദധതീം മനോഹരതനും മന്ദസ്മിതോദ്യന്മുഖീം
മന്ദം മന്ദമുപേയുഷിം വരയിതും ശംഭും ജഗന്മോഹിനീം
വന്ദേ ദേവമുനീന്ദ്രവന്ദിതപദാമിഷ്ടാർത്ഥദാം പാർവ്വതീം.
ഓം ഹ്രീം ഉമായൈ നമഃ
അനേകായിരം ബാലാദിത്യന്മാരുടെ തേജസ്സുള്ളവളും വണ്ടിൻ നിര വന്നു പറ്റിക്കൂടുന്ന പുഷ്പമാലയെ തൃക്കൈയിൽ ധരിച്ചവളും , ലാവണ്യപൂർണ്ണമായ ശരീരവിശേഷത്തോട് കൂടിയവളും, മന്ദസ്മിതം പൊടിഞ്ഞുവിളങ്ങുന്ന മുഖശോഭകലർന്നവളും, പരമശിവനെ വരിക്കുവാനായി മെല്ലെ മെല്ലെ നടചെല്ലുന്നവളും , വിശ്വമോഹിനിയും ദേവന്മാരാലും മഹർഷീന്ദ്രന്മാരാലും വന്ദിക്കപ്പെടുന്ന പാദപാത്മങ്ങളോടു കൂടിയവളും, ഇഷ്ടാർത്ഥങ്ങളെ തരുന്നവളും ആയ ശ്രീ പാർവ്വതീ ദേവിയെ ഞാൻ വന്ദിക്കുന്നു. ...