ശിവാനന്ദലഹരി.
ബാണത്വംവൃഷഭത്വമര്ധവപുഷാ.
ഭാര്യാത്വമാര്യാപതേ
ഘോണിത്വംസഖിതാമൃദങ്ഗവഹതാ-
ചേത്യാദിരൂപം ദധൌ
ത്വത്പാദേ നയനാര്പണം ച കൃതവാന്
ത്വദ്ദേഹഭാഗോഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവഹി ന
ചേത്കോവാതദാന്യോധികഃ
ചേത്യാദിരൂപം ദധൌ
ത്വത്പാദേ നയനാര്പണം ച കൃതവാന്
ത്വദ്ദേഹഭാഗോഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവഹി ന
ചേത്കോവാതദാന്യോധികഃ
അല്ലയോആര്യാപതേ(പാര്‍വതീപതേ), അങ്ങയുടെദേഹത്തിന്റെഒരു ഭാഗമായഹരി(മഹാവിഷ്ണു) ബാണത്വം(ശരം എന്ന അവസ്ഥ), വൃഷഭത്വം(കാള എന്ന അവസ്ഥ) പാതിശരീരത്താല് ഭാര്യാത്വം(ഭാര്യയുടെഅവസ്ഥ) ഘോണിത്വം(വരാഹം എന്ന അവസ്ഥ) സഖിതാവസ്ഥ(സഖിയെന്ന അവസ്ഥ) മൃദംഗമെടുക്കുന്നവന്റെഅവസ്ഥഎന്നിങ്ങനെയുള്ളരൂപങ്ങള് ധരിച്ചു. മാത്രമല്ലതന്റെ നേത്രങ്ങള്‍ ചൂഴ്ന്നെടുത്ത്അങ്ങയുടെ പാദങ്ങളില്അര്പ്പിക്കുകയുംചെയ്തു. അതിനാല്‍ ഭഗവാന് വിഷ്ണുതന്നെയാണല്ലോ പൂജ്യരായവരില്‍ പൂജ്യതമനായത്.
അല്ലെങ്കില്മറ്റാരാണുഅദ്ദേഹത്തേക്കാള്ഉല്കൃഷ്ടനായിട്ടുള്ളത്?
ഈ ശ്ലോകത്തില്ശിവനു സഹായകമായിവര്ത്തിക്കുന്നവനും ശിവന്റെ അര്ദ്ധഭാഗവുമായ മഹാവിഷ്ണുവിന്റെശ്രേഷ്ഠതയെക്കുറിച്ചു പറയുന്നു. ശങ്കരനാരായണസ്വരൂപമാര്ന്ന ശിവന്റെ അര്‍ദ്ധഭാഗം വിഷ്ണുവാണ്. ത്രിപുരവധവേളയില്ശിവന്റെവില്ലില്തൊടുക്കുന്ന ബാണമായിവിഷ്ണുമാറുകയും ബാണമെയ്ത് ശിവന് ത്രിപുരന്മാരെ വധിക്കുകയുംചെയ്തു.
ഈ ശ്ലോകത്തില്ശിവനു സഹായകമായിവര്ത്തിക്കുന്നവനും ശിവന്റെ അര്ദ്ധഭാഗവുമായ മഹാവിഷ്ണുവിന്റെശ്രേഷ്ഠതയെക്കുറിച്ചു പറയുന്നു. ശങ്കരനാരായണസ്വരൂപമാര്ന്ന ശിവന്റെ അര്‍ദ്ധഭാഗം വിഷ്ണുവാണ്. ത്രിപുരവധവേളയില്ശിവന്റെവില്ലില്തൊടുക്കുന്ന ബാണമായിവിഷ്ണുമാറുകയും ബാണമെയ്ത് ശിവന് ത്രിപുരന്മാരെ വധിക്കുകയുംചെയ്തു.
വാഹനമായവൃഷഭമായിചമഞ്ഞതുംവിഷ്ണുതന്നെ. മോഹിനീ രൂപം ധരിക്കുകയാല്ശിവ ഭാര്യാത്വവുംവിഷ്ണുവിനു സിദ്ധിച്ചു. വരാഹരൂപം ധരിച്ച്ശിവലിംഗമൂലംതേടിയതിനാല്ശിവന്റെസുഹൃത്ത് എന്ന പദവിയുംലഭിച്ചു. പ്രദോഷവേളയില്‍ ശിവന് നൃത്തമാടുമ്പോള്‍ മൃദംഗംവായിക്കുന്നതുംവിഷ്ണുവാണ്.
ആയിരംതാമരപ്പൂക്കള്കൊണ്ടുശിവപൂജ ചെയ്യാന്‍ ഒരുങ്ങിയപ്പോള്ഒരു പുഷ്പം കുറവുവരികയാല്തന്റെതാമരനേത്രങ്ങള് തന്നെ ചൂഴ്ന്നെടുത്തുവിഷ്ണുശിവപാദത്തില്സമര്പ്പിച്ചു. ഇങ്ങനെയെല്ലാംഹരനെ ആശ്രയിച്ചിരിക്കുന്ന ഹരിയല്ലാതെഉത്കൃഷ്ടനായമറ്റൊരു ഭക്തനുമില്ലഎന്നുശങ്കരാചാര്യസ്വാമികള് പറയുന്നു.
ജനനമൃതിയുതാനാം സേവയാദേവതാനാം
ന ഭവതിസുഖലേശഃസംശയോ നാസ്തി
തത്ര
അജനിമമൃതരൂപംസാംബമീശം ഭജന്തേ
യഇഹ പരമസൌഖ്യംതേഹി ധന്യാലഭന്തേ
ന ഭവതിസുഖലേശഃസംശയോ നാസ്തി
തത്ര
അജനിമമൃതരൂപംസാംബമീശം ഭജന്തേ
യഇഹ പരമസൌഖ്യംതേഹി ധന്യാലഭന്തേ
ജനനമരണങ്ങളുള്ളവരായദേവതമാരുടെസേവകൊണ്ട് അല്പം പോലുംസുഖം ഭവിക്കുന്നില്ല. അതില്‍ ഒരുസംശയവുമില്ല. ആര് ജനനമില്ലാത്തവനായുംഅമൃതസ്വരൂപനായും (മരണമില്ലാത്ത സ്വരൂപത്തോടുകൂടിയവനായും),സാംബനായും (ഉമാസമേതനായും) ഇരിക്കുന്ന ഈശനെ (ഈശ്വരനെ) ഭജിക്കുന്നുവോ ധന്യരായഅവര്ക്ക് ഈ ലോകത്തില്‍ പരമസൗഖ്യംലഭിക്കുന്നു.
ശിവതവ പരിചര്യാസന്നിധാനായഗൌര്യാ
ഭവമമഗുണധുര്യാം ബുദ്ധികന്യാം പ്രദാസ്യേ
സകലഭുവനബന്ധോസച്ചിദാനന്ദസിന്ധോ
സദയഹൃദയഗേഹേസര്വദാസംവസത്വം
ഭവമമഗുണധുര്യാം ബുദ്ധികന്യാം പ്രദാസ്യേ
സകലഭുവനബന്ധോസച്ചിദാനന്ദസിന്ധോ
സദയഹൃദയഗേഹേസര്വദാസംവസത്വം
അല്ലയോ ഭവനായശിവഭഗവാനേ, ഗൗരീ(പാര്‍വതീ) ദേവിയുടെ പരിചരണത്തിനായിഎന്റെഗുണവതിയായ ബുദ്ധികന്യകയെ ഞാന്‍ അങ്ങേയ്ക്കുദാനമായി നല്‍കാം. അല്ലയോസര്വലോകബന്ധുവും, സച്ചിദാനന്ദസിന്ധുവും(സച്ചിദാനന്ദസമുദ്രവും) ദയാലുവുമായ ഭഗവാനേ അവിടുന്ന്എല്ലായ്പ്പോഴുംഎന്റെഹൃദയമാകുന്ന ഗൃഹത്തില്വസിച്ചാലും.
No comments:
Post a Comment