എന്റെ അവതാരങ്ങളും പ്രവര്‍ത്തികളും വിഭൂതികളും പ്രകൃഷ്ടമാണ്; ലൗകികരീതി അനുസരിച്ചല്ല. എന്റെ പ്രഭാവം- ഉത്പത്തി- ജീവന്മാരെപ്പോലെ കര്‍മ്മ ഫലം നിമിത്തം സംഭവിക്കുന്നതല്ല. എന്റെ വിവിധ തരത്തിലുളള വിഭൂതികളും ഗുണങ്ങളും, ശക്തികളും, ഇന്ദ്രന്‍, ചന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ക്കോ ഭൃഗു തുടങ്ങിയ മഹര്‍ഷിമാര്‍ക്കോ, യഥാര്‍ത്ഥമായി അറിയാനുളള കഴിവ് ഇല്ല. അവര്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കതീതമായ ജ്ഞാനം ഉളളവരാണ്. എങ്കിലും യഥാരൂപം അറിയാന്‍ കഴിയില്ല.
കാരണം ഞാനാണ്- ഈ കൃഷ്ണനാണ് ദേവന്മാരുടേയും മഹര്‍ഷിമാരുടേയും ഉല്‍പത്തിസ്ഥാനം. ഞാനാണ് അവര്‍ക്ക് ജ്ഞാനവും പ്രഭാവും നല്‍കിയിട്ടുളളത്. ഞാനാണ് എല്ലാവരുടേയും എല്ലാത്തിന്റെയും ആദി. കാരണം ഞാന്‍ കൊടുത്ത പരിമിതമായ ജ്ഞാനം മാത്രമേ അവര്‍ക്കുളളൂ. ഞാന്‍ ഉപദേശിച്ചു കൊടുത്താല്‍ മാത്രമേ എന്റെ സ്വരൂപവും പ്രഭാവവും അറിയാന്‍ കഴിയുളളൂ. അതുകൊണ്ട് അര്‍ജുനാ ഞാന്‍ ഉപദേശിച്ചു തന്നാല്‍ മാത്രമേ നിനക്ക് വേണ്ടതുപോലെ ഉള്‍ക്കൊളളാന്‍ കഴിയൂ. ബ്രഹ്മാദി ദേവന്മാര്‍ക്കും ഭൃഗു മുതലായ മഹര്‍ഷിമാര്‍ക്കും പൂര്‍ണമായും യഥാര്‍ത്ഥമായും ഉളള ഭഗവത്തത്ത്വ വിജ്ഞാനം ഇല്ല എന്ന് മനുഷ്യരായ നമ്മളും മനസ്സിലാക്കണം. അവ്യക്തമായ ബ്രഹ്മമാണ് പരമമായ തത്വം എന്ന് ശാസ്ത്രങ്ങള്‍ ഗവേഷണം ചെയ്തു കണ്ടെത്തുന്നവര്‍ ഗീതയിലെ ഈ ശ്ലോകം കണ്ടില്ലെന്ന് നടിക്കുകയാണോ? ഭഗവാനാണ് പരമമായ തത്വം എന്നും. ഭഗവാന്റെ ഓരോ അവയവങ്ങളില്‍ നിന്നുമാണ് ദേവന്മാര്‍ ആദ്യമായ് ഉണ്ടായതെന്ന് പുരുഷസൂക്തം പ്രഖ്യാപിക്കുന്നു.
1- ” ചന്ദ്രമാ മനസോ ജാത:
ചക്ഷോ: സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാണാത് വായുരജായത”
2- ” നഭ്യാ ആസീദന്തരീക്ഷം
ശീര്‍ഷ്‌ണോദ്യൗസ്സമവര്‍ത്തത
പദ്ഭ്യാം ഭൂമിര്‍ ദിശ: ശ്രോതാ
തഥാലോകാമകല്പയന്‍
(=പരമതത്വമായ ഭഗവാന്റെ മനസ്സില്‍ ചന്ദ്രദേവനും, കണ്ണില്‍ നിന്ന് സൂര്യനും, മുഖത്തില്‍ നിന്ന് ഇന്ദ്രനും അഗ്നിയും, നാഭിയില്‍ നിന്ന് അന്തരീക്ഷലോകവും ഉണ്ടായി. ശിരസ്സില്‍ നിന്ന് സര്‍വ്വ ലോകവും, കാലുകളില്‍ നിന്ന് ഭൂമിയും ചെവികളില്‍ നിന്ന് ദിക്കുകളും ഉണ്ടായി). പരമതത്വം അവ്യക്തമായ ബ്രഹ്മമല്ലെന്നും സച്ചിദാനന്ദമായ രൂപവും കൈകാലുകളുളള ഭഗവാനാണെന്ന് പുരുഷസൂക്തം വ്യക്തമാക്കുന്നു.
1- ” ചന്ദ്രമാ മനസോ ജാത:
ചക്ഷോ: സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാണാത് വായുരജായത”
2- ” നഭ്യാ ആസീദന്തരീക്ഷം
ശീര്‍ഷ്‌ണോദ്യൗസ്സമവര്‍ത്തത
പദ്ഭ്യാം ഭൂമിര്‍ ദിശ: ശ്രോതാ
തഥാലോകാമകല്പയന്‍
(=പരമതത്വമായ ഭഗവാന്റെ മനസ്സില്‍ ചന്ദ്രദേവനും, കണ്ണില്‍ നിന്ന് സൂര്യനും, മുഖത്തില്‍ നിന്ന് ഇന്ദ്രനും അഗ്നിയും, നാഭിയില്‍ നിന്ന് അന്തരീക്ഷലോകവും ഉണ്ടായി. ശിരസ്സില്‍ നിന്ന് സര്‍വ്വ ലോകവും, കാലുകളില്‍ നിന്ന് ഭൂമിയും ചെവികളില്‍ നിന്ന് ദിക്കുകളും ഉണ്ടായി). പരമതത്വം അവ്യക്തമായ ബ്രഹ്മമല്ലെന്നും സച്ചിദാനന്ദമായ രൂപവും കൈകാലുകളുളള ഭഗവാനാണെന്ന് പുരുഷസൂക്തം വ്യക്തമാക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news682790#ixzz4osuIrf36
No comments:
Post a Comment