ദുഃഖവും അപമാനഭീതിയും ലങ്കേശനില് ക്രോധം ആളിക്കത്തിക്കാനുള്ള വിറകായി. ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി രാവണന് ഇന്ദ്രജിത്തിനെ ഹനുമാനെ നേരിടാനയച്ചു.
അവശ്യമേവ ബോദ്ധവ്യംതാമൃശ്ച വിജയോരണേ..’
അധ്യാത്മരാമായണത്തില്‍ തെല്ലു വ്യത്യാസമുണ്ട്, ഇല്ലേ? മുത്തശ്ശി ആരാഞ്ഞു. ‘ എന്റെ പുത്രനെ വധിച്ച ശത്രു ഇവിടെയിരിക്കുന്നുവോ, അവിടേയ്ക്ക് ഞാനിതാ പോവുന്നു. എന്നല്ലേ രാവണന് ഇന്ദ്രജിത്തിനോടുപറയുന്നത്?
‘അതെ’ – മുത്തശ്ശന് ചൊല്ലി പുത്ര ഗഛാമ്യഹം എത്രയത്രാളസ്തേ പുത്രഹാരിപുഃ- ഞാനിതാ പോവുന്നു എന്നു പറഞ്ഞ്, നീ പോകാത്തപക്ഷം എന്നു സൂചിപ്പിക്കുകയാണ്. ആ സൂചന മനസ്സിലാക്കിയ ഇന്ദ്രജിത്ത് പറഞ്ഞതെന്താണ്? കിളിപ്പാട്ടുകാരാ, ചൊല്ലൂ. കേള്‍ക്കട്ടെ- വരുണ്‍ ചൊല്ലി
ത്യജ മനസി ജനക! തവശോകം മഹാമതേ! തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ മരണവിരഹിതനവതിന്നില്ല സംശയംമറ്റൊരുത്തന് ബലാലത്ര വന്നീടുമോ?ഭയമവനു മരണകൃതമില്ലെന്നു കാണ്കില് ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവന്‍…മുത്തശ്ശന് കഥ തുര്‍ന്നു… ഇന്ദ്രജിത്ത് യുദ്ധസന്നദ്ധനായി വരുന്നതു കണ്ട ഹനുമാന് മേഘനാദനു സമം ഒരു ഗര്‍ജ്ജനം നടത്തി.
ഇരുവരും എല്ലാവീര്യവും പുറത്തെടുത്തു. സ്വബാണങ്ങള് വിഫലമാവുന്നതുകണ്ട രാവണപുത്രന്‍ അവസാനം വായുപുത്രനെ ബ്രഹ്മാസ്ത്രത്താല്‍ ബന്ധിക്കാമെന്നു തീരുമാനിച്ചു. ബ്രഹ്മാസ്ത്ര ബന്ധനം ഫലിച്ചു. വായുപുത്രന് നിശ്വേഷ്ടനായി ഭൂമിയില്‍ പതിച്ചു.
‘ ഒരായുധവും നിന്നില്‍ ഏല്‍ക്കില്ല എന്നു ബ്രഹ്മാവ് വായുപുത്രന് വരം നല്കിയിട്ടില്ലേ മുത്തശ്ശാ. എന്നിട്ടെന്താ ശ്രീലക്ഷ്മി ആരാഞ്ഞു.
ബ്രഹ്മാസ്ത്രബന്ധനത്തില് കിടന്ന വായുപുത്രന് ബ്രഹ്മാവ് ദര്‍ശനം നല്കി പറഞ്ഞു. എന്റെ അസ്ത്രം കുറച്ചു നേരം മാത്രമേ നിന്നെ ബന്ധിക്കയുള്ളു. മുത്തശ്ശന് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു.
ഹനുമാനെ രാവണസന്നിധിയിലെത്തിക്കാന് അതുവഴിയൊരുക്കി, അല്ലേ? മുത്തശ്ശി തിരക്കി.
‘പിന്നില്ലേ? മുത്തശ്ശന് തുടര്‍ന്നു. രാക്ഷസന്മാര് എന്നെ രാവണസന്നിധിയിലേയ്ക്കു കൊണ്ടുപോവുകയല്ലേ? അവര്‍ അവരുടെ ജയം ഘോഷിക്കട്ടെ. എന്റെ ജയം ഞാന്‍ രാവണസന്നിധിയില്‍ ഘോഷിച്ചുകൊള്ളാം എന്നു ഹനുമാന് മനസ്സില്‍ കരുതി. ബ്രഹ്മാസ്ത്രബന്ധനത്തില് കഴിയുന്ന, മലപോലുള്ള ഈ വാനരനെ എങ്ങനെയാണ് ചക്രവര്ത്തിയൂടെ സന്നിധിയിലെത്തിക്കുക? രാക്ഷസന്മാര് ചിന്തിച്ചു. ചുമന്നുകൊണ്ടുപോവാനാവില്ല. ചണക്കയറുകൊണ്ടു വരിഞ്ഞ്, അവിടേയ്ക്കു കെട്ടിവലിച്ചാലോ? അതുമാത്രമേ വഴിയുള്ളൂ. രാക്ഷസന്മാര് വായുപുത്രനെ ചണക്കയറുകൊണ്ടും മരത്തോല് കൊണ്ടും കെട്ടിവക്കക്കെട്ട് വന്നപ്പോള്‍ അസ്ത്രക്കെട്ട് അഴിഞ്ഞുപോയി.
സ ബദ്ധസ്തേന വല്ക്കേനവിമുക്തോളസ്ത്രേണ വീര്യവാന്‍ അസ്ത്രബന്ധഃ സ ചാന്യം ഹിന ബന്ധമനുവര്ത്തതേ
ഇന്ദ്രജിത്തിനു അപകടം മനസ്സിലായി. തന്റെ വലിയയത്നം വിഫലമായല്ലോ. രാക്ഷസന്മാര്ക്കുണ്ടോ മന്ത്രശക്തിയെക്കുറിച്ച് അറിവ്. ബ്രഹ്മാസ്ത്രം വിഫലമായാല്‍പ്പിന്നെ മറ്റൊരസ്ത്രവും ഫലിക്കയില്ല എന്നതും ഇന്ദ്രജിത്തിനെ ക്ഷീണിപ്പിച്ചു. പക്ഷെ, ഹനുമാന് താന്‍ ബ്രഹ്മാസ്ത്രബന്ധനത്തില്ത്തന്നെയെന്ന മട്ടിലാണ് കിടന്നത്. രാക്ഷസന്മാരുടെ എല്ലാ പീഡനങ്ങളും വായുപുത്രന് സഹിച്ചു. ഒരു വലിയകാര്യം നേടിയമട്ടില് രാക്ഷസന്മാര് ഹനുമാനെ രാവണനു കാഴ്ചവെച്ചു.
ജന്മഭൂമി:
No comments:
Post a Comment