*ഭാഗവത വിചാരം*
*യത് തദ്വപുർഭാതി വിഭൂഷണായുധൈഃ*
*യത് തദ്വപുർഭാതി വിഭൂഷണായുധൈഃ*
*അവ്യക്തചിദ് വ്യക്തമധാരയദ്ധരിഃ*
*ബഭൂവ തേനൈവ സ വാമനോ വടുഃ*
*സംപശ്യതോർദ്ദീവ്യഗതിർയഥാ നടഃ*
(8.18.12)
*ബഭൂവ തേനൈവ സ വാമനോ വടുഃ*
*സംപശ്യതോർദ്ദീവ്യഗതിർയഥാ നടഃ*
(8.18.12)
ഭഗവാന്റെ ആ അവതാര രൂപത്തെ മതാപിതാക്കളും മറ്റും നോക്കി നില്ക്കെ തന്നെ ഭഗവാൻ തന്റെ വൈഭവത്താൽ ഒരു വടുവിന്റെ, ബ്രാഹ്മണകുമാരന്റെ, രൂപം സ്വീകരിച്ചു. ഉയരം കുറഞ്ഞ ഭഗവാന്റെ ആ രൂപത്തെ ദർശിച്ച മഹർഷികൾ, പിതാവായ കശ്യപനെ കൊണ്ട് സംസ്ക്കാരകർമ്മങൾ എല്ലാം ഉടൻ ചെയ്യിച്ചു.
ദ്വിജകുമാരന്റെ പ്രധാന സംസ്കാര കർമ്മമായ ഉപനയനകർമ്മം നടത്തി. ഗായത്രി മന്ത്രത്തെ സ്വയം സൂര്യൻ തന്നെ ഉപദേശിച്ചു. ദേവഗുരുവായ ബ്രഹസ്പദി പൂണോൽധാരണം ചെയ്യിച്ചു. പിതാവായ കശ്യപൻ അരയിൽ മുഞ്ഞപ്പുല്ല് കൊണ്ടു ഉണ്ടാക്കിയ കയർ (മേഖല) കെട്ടി.
കൃഷ്ണാർജ്ജിനം (മാൻ തോല്) ഭൂമിദേവിയും, ദണ്ഡം വൃക്ഷാധിപനായ ചന്ദ്രനും, കൗപീനവും വസ്ത്രവും അമ്മ അദിതിയും, ഛത്രം അന്തരീക്ഷ ലോകാഭിമാനി ദേവതയും നല്‍കി.
ബ്രഹ്മചാരിക്ക് എറ്റവും അവശ്യമായ ജലപാത്രത്തെ ബ്രഹ്മാവും, സപ്ത ഋഷികൾ ദർഭയും, ജപമാല സ്വയം സരസ്വതി ദേവിയും നൽകി.
ഭിക്ഷ സ്വീകരിച്ചു ഉപജീവനം നടത്തുന്നത് ബ്രഹ്മചാര്യ ആശ്രമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിനാവശ്യമായ ഭിക്ഷാപാത്രം കുബേരനും, അതിൽ ആദ്യ ഭിക്ഷാദാനം ലോകമാതാവായ അന്നപൂർണ്ണേശ്വരിയും വാമനനു നൽകി.
No comments:
Post a Comment