”അഥാതോ ബ്രഹ്മജിജ്ഞാസാ” എന്ന സൂത്രത്തിന്റെ ഭാഷ്യത്തില്‍ ഭഗവാന്‍ ഇങ്ങനെ പറയുന്നു; ”ഒരു പാത്രത്തില്‍നിന്നു മറ്റൊന്നിലേയ്ക്കൊഴിക്കുന്ന എണ്ണ ഇടമുറിയാതെ ധാരയായൊഴുകുന്നതുപോലെ (ധ്യാനിക്കപ്പെടുന്ന വസ്തുവിനെപ്പറ്റി) നിന്തരസ്മരണമാകുന്നു ധ്യാനം.” ഈ സ്മരണം (ഈശ്വരനെപ്പറ്റി) ഉണ്ടായാല്‍ സര്‍വ്വബന്ധങ്ങളും അറ്റുപോകും. നിരന്തരസ്മരണത്തെ മോക്ഷസാധനമായി ശാസ്ത്രങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഈ സ്മരണം, ദര്‍ശനം എന്ന രൂപത്തില്‍ത്തന്നെയുള്ളതുമാണ്. അതെങ്ങനെയെന്നാല്‍, ”ദൂരസ്ഥനും സമീപസ്ഥനുമായിരിക്കുന്നവനെ ദര്‍ശിക്കുമ്പോള്‍ ഹൃദയത്തിന്റെ കെട്ടുകള്‍ പൊട്ടിപ്പോകുന്നു, സര്‍വ്വസംശയങ്ങളും നീങ്ങിപ്പോകുന്നു, സര്‍വ്വകര്‍മ്മങ്ങളും ക്ഷയിച്ചുപോകുന്നു.” എന്ന വാക്യത്തില്‍ ദര്‍ശനം എന്ന പദത്തിന് സ്മരണം എന്നര്‍ത്ഥം വന്നുചേരുന്നു.
No comments:
Post a Comment