Sunday, November 19, 2017

കാലം കടന്നുപോയി. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ഭഗവാന്റെ അംശമായ അനന്തനെയാണ് ഏഴാമത്തെ പുത്രനാവാന്‍ ഗര്‍ഭത്തിലെത്തിച്ചത്. ഭാഗവതത്തില്‍ പറയുന്നു-
സപ്തമോ വൈഷ്ണവം ധാമയമനന്തം പ്രചക്ഷതേ
ഗര്‍ഭോ ബഹുവ ദേവക്യാ ഹര്‍ഷശോകവിവര്‍ധനഃ
കൃഷ്ണഗാഥയില്‍ വിവരിക്കുന്നതെങ്ങനെയാണ്, ചൊല്ലു-
മുത്തശ്ശി ചൊല്ലി-
സപ്തമമാകുന്ന ഗര്‍ഭവുമുണ്ടായി-
ഉത്തമയാകുന്ന ദേവകിയ്‌ക്കോ.
അതിനുള്ള സാഹചര്യമൊരുക്കാന്‍ വിശ്വാത്മാവായ ഭഗവാന്‍, തന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന യാദവന്മാര്‍ക്ക് കംസനില്‍ നിന്നുള്ള ഭയമറിഞ്ഞ്, യോഗമായയോട് ആജ്ഞാപിച്ചിരുന്നു. ഭാഗവതത്തില്‍ അതിങ്ങനെ-
ഗച്ഛദേവീ വ്രജം ഭദ്രേ, ഗോപഗോഭിരലംകൃതം
രോഹിണീ വസുദേവസ്യ ഭാര്യാളസ്‌തേ നന്ദഗോകുലേ
അന്യാശ്ച കംസസംവിഗ്നാ വിവരേഷു വസന്തി ഹി
ദേവക്യാജഠരേ ഗര്‍ഭം ശേഷാഖ്യം ധാമ മാമകം
തത് സംനികൃഷ്യ രോഹിണ്യാ ഉദരേ സന്നിവേശയ
ദേവകിയുടെ ഗര്‍ഭത്തില്‍ അനന്തനെന്നു പേരുള്ള എന്റെ അംശഭൂതമായ ഗര്‍ഭം അവിടെ നിന്നെടുത്ത് രോഹിണിയുടെ ഗര്‍ഭത്തില്‍ സന്നിവേശിപ്പിക്കുക-
അഥാഹമംശഭാഗേന ദേവക്യാ പുത്രതാം ശുഭേ
പ്രാപ്‌സ്യാമി ത്വം യശോദായാം നന്ദവത്‌ന്യാം ഭവിഷ്യസി
ശുഭേ, ഞാന്‍ ദേവകിയുടെ പുത്രനായി പരിപൂര്‍ണ രൂപത്തില്‍ അവതാരമെടുക്കും. നീ നന്ദപത്‌നിയായ യശോദയില്‍ ജനിക്കും…
മുത്തശ്ശി ആരാഞ്ഞു: ‘ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉദിക്കുന്നുണ്ട്. ഒന്നാമത്- ദേവകിയുടെ ഏഴാമത്തെ മകന്‍ അനന്തന്റെ അവതാരമായ ബലരാമന്‍- രോഹിണിയുടെ മകനായല്ലേ അറിയപ്പെടുന്നത്?’
‘അതേല്ലോ. ബലരാമന് രൗഹിണേയന്‍ എന്നു പേരുണ്ടല്ലോ.’
‘അപ്പോള്‍ എങ്ങനെ അദ്ദേഹം ദേവകിയുടെ ഏഴാമത്തെ പുത്രനാവുന്നു?’
‘ബലരാമനു സംകര്‍ഷണന്‍ എന്നൊരു പേരും ഉണ്ട്. ദേവകിയുടെ ഗര്‍ഭത്തില്‍നിന്നു സംകര്‍ഷണത്താല്‍ രോഹിണിയുടെ ഗര്‍ഭപാത്രത്തിലെത്തിയതിനാലാണ് ആ പേരുണ്ടായത്. ആ കഥാസന്ദര്‍ഭം കൃഷ്ണഗാഥയിലില്ലേ? മറന്നുപോയോ? ഓര്‍ത്തെടുക്കൂ.’
‘ശരിയാണ്. ഇപ്പോള്‍ ഓര്‍മയിലെത്തുന്നു. ഭാഗവതത്തിലും ആ കഥാസന്ദര്‍ഭമുണ്ടല്ലൊ- ഭഗവാന്‍ യോഗമായയോടു പറയുന്നതായി പറഞ്ഞില്ലേ? ഗാഥയില്‍ അതിങ്ങനെ-
ലക്ഷ്മീശന്‍ താനന്നു ചിന്തിച്ചു ചൊല്ലിനാന്‍
അക്ഷണം തന്മായ തന്നോടപ്പോള്‍
പാരാതെ പോകേണം ഭൂതലം തന്നില്‍ നീ
കാര്യങ്ങളോരോന്നേ സാധിപ്പാനായ്
ദേവകി തന്നുടെ ഗര്‍ഭകനായിട്ടു
മേവിനീന്നീടുന്നനന്തനെ നീ
ഗോകുലം തന്നില്‍ വസിച്ചു നിന്നീടുന്ന
രോഹിണി തന്നിലങ്ങാക്കവേണം…
‘യോഗമായ നേരെ ഭൂമിയിലെത്തി, പറഞ്ഞ പ്രകാരം ചെയ്തു- ഗര്‍ഭേ പ്രണീതേ ദേവക്യാ രോഹിണിം യോഗനിദ്രയാ- അപ്പോള്‍ ആ ചോദ്യത്തിനുത്തരമായില്ലേ. ഇനിയെന്താ ചോദിക്കാന്‍?’
‘അനന്തന്‍ അംശഭാഗനായി ജനിക്കുമെന്നു പറഞ്ഞില്ലേ? അംശവും പരിപൂര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോ?’
‘ബലരാമനെ അംശാവതാരമായും കൃഷ്ണനെ പരിപൂര്‍ണാവതാരമായും ചിലര്‍ കാണുന്നുണ്ട്. കൃഷ്ണനെ വിഷ്ണുവിന്റെ അംശാവതാരമെന്നു പറഞ്ഞാല്‍, അത് അനാദരവായിപ്പോവുമോ എന്നു ചിലര്‍ ഭയക്കുന്നു. അതില്‍ അര്‍ത്ഥമില്ല. അംശനെന്നു പറയുന്നതും ഒരര്‍ത്ഥത്തില്‍ പൂര്‍ണമാണ്. ഓളം ഒരാകൃതി കൈക്കൊള്ളുമ്പോള്‍ അത് ജലമല്ലാതാവുന്നുണ്ടോ?’
‘സമ്മതിച്ചു. ഒരു സംശയംകൂടിയുണ്ട്. ഗാഥയില്‍ പറയുന്നു’-
ഇഷ്ടമായുണ്ടായ ഗര്‍ഭമോ ചെഞ്ചെമ്മേ
നഷ്ടമായ് പോയിപോല്‍ ദേവകിയ്‌ക്കോ
എന്നൊരു വാര്‍ത്തയുമെങ്ങുമേ പൊങ്ങിതാ-
യന്നുതുടങ്ങിയ നാട്ടിലെങ്ങും.
ആനന്ദദുന്ദുഭി തന്നുടെ ജായയാം
മാനിനിയായുള്ള രോഹിണിയ്‌ക്കോ
സുന്ദരായൊരു നന്ദനനുണ്ടായി
എന്നൊരു വാര്‍ത്തയുമവ്വണമേ
ഛിദ്രിച്ചുപോയൊരു ഗര്‍ഭവും ചിന്തിച്ചു
ദുഃഖിച്ചു മേവിനാള്‍ ദേവകിയും.
ഇവിടെ എവിടെയാണ് ദേവകിയുടെ ഗര്‍ഭം സംകര്‍ഷണം ചെയ്യപ്പെടുന്നത്?
‘ചോദ്യം പ്രസക്തമാണ്. ഗര്‍ഗഭാഗവതത്തിലാണ് ഇതിന് ശരിയായ ഉത്തരം കിട്ടുന്നത്. ഗര്‍ഭം അലസിപ്പോവുന്നത് രോഹിണിയ്ക്കാണ്. അലസി വീണ ആ കുഞ്ഞിന്റെ ജഡം പകരംവച്ച്, ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തിലെ ശിശുവിനെ സംകര്‍ഷണം ചെയ്‌തെടുത്ത് രോഹിണിയുടെ കയ്യിലെത്തിക്കുന്നു.
‘ഒന്നു വിശദമാക്കാമോ?’
‘ആവാം. ദേവകിക്കും രോഹിണിക്കും ഏകദേശം ഒരേ കാലം ഗര്‍ഭമുണ്ടാവുന്നു. ദേവകി തടങ്കലിലാണ്; രോഹിണി കൊട്ടാരത്തിലും. കംസന്റെ ആളുകള്‍ ഉപദ്രവിക്കുമോ എന്ന ഭയം രോഹിണിയ്ക്കുണ്ടായി. അതിനാല്‍, അക്രൂരന്‍ രോഹിണിയെ ഗോകുലത്തില്‍, നന്ദഗോപന്റെ വീട്ടില്‍ കൊണ്ടുന്നൊക്കി. അവിടെ നന്ദന്റെ പത്‌നി യശോദയുണ്ട്. യശോദയുടെ പരിചരണത്തില്‍ രോഹിണി കഴിച്ചുകൂട്ടി. ഒരു ദിവസം, അത്താഴം കഴിഞ്ഞ് എല്ലാവരും ഉറങ്ങാന്‍ കിടന്നനേരം, ഉച്ചത്തിലൊരു നിലവിളികേട്ട് യശോദ ഉണര്‍ന്നു. രോഹിണിയുടെ കിടപ്പറയില്‍നിന്നായിരുന്നു നിലവിളി. യശോദതിരക്കിട്ടു ചെന്നു നോക്കുമ്പോള്‍- രോഹിണി തറയില്‍ വീണ് കിടക്കുന്നു. ഉടുവസ്ത്രം ചോരയില്‍ കുതിര്‍ന്നിട്ടുണ്ട്. നിലത്ത് ചോര തളംകെട്ടുന്നു. യശോദയ്ക്ക് മനസ്സിലായി: രോഹിണിയുടെ ഗര്‍ഭം അലസിപ്പോയി.
‘അപ്പോഴോ?’ മുത്തശ്ശിയില്‍ ഉത്കണ്ഠ നിറഞ്ഞു. ‘അന്നേരം തടങ്കലില്‍ കഴിയുന്ന ദേവകി പ്രസവവേദനയേല്‍ക്കുകയായിരുന്നു. താമസിയാതെ ദേവകി പ്രസവിച്ചു. ആ കുഞ്ഞാണ് ബലരാമന്‍. കുഞ്ഞായ ബലരാമനെ വസുദേവര്‍ നന്ദഗോപനു കൊടുത്തു; പകരം രോഹിണിയുടെ കുഞ്ഞിന്റെ ജഡം കൊണ്ടുപോയി-ദേവകിയുടെ ഗര്‍ഭം അലസിപ്പോയെന്നു കംസനു തെളിവു നല്‍കാന്‍’-
‘അപ്പോള്‍, ഗര്‍ഗഭാഗവതത്തിലെ ബലരാമന്‍ സംകര്‍ഷണനല്ലാ, അല്ലേ?’
‘എന്നു പറയാന്‍ വരട്ടെ. ഏഴാമത്തെ ഗര്‍ഭം ദേവകിയ്ക്ക് മാസം തികഞ്ഞില്ലായിരുന്നുവത്രെ. ആ കാലത്താണ് രോഹിണിയുടെ ഗര്‍ഭം അലസിപ്പോവുന്നത്. ആ കുഞ്ഞിന്റെ ജഡം ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കില്‍, ദേവകിയുടെ കുഞ്ഞിനെ പുറത്തെടുത്തേ തീരൂ. സമര്‍ത്ഥയായ ഒരു സൂതി കര്‍മിണി ദേവകിയുടെ കുഞ്ഞിനെ സംകര്‍ഷണം ചെയ്ത് പുറത്തെടുത്തു എന്നാണ് ഗര്‍ഗഭാഗവതത്തില്‍ കാണുന്നത്’-
‘എന്നുവച്ചാല്‍, യോഗമായ ഇവിടെ സൂതികര്‍മിണിയായി, ..janmabhumi

No comments: