Wednesday, November 01, 2017

നമ്മുടെ വൃത്തികള്‍ മൂന്നെണ്ണം. ശാന്തം, ഘോരം, മൂഢം. ശാന്തവൃത്തി സാത്വികവും ഘോരവൃത്തി രാജസികവും മൂഢവൃത്തി താമസികവുമാകുന്നു. ഘോരവൃത്തിയും മൂഢവൃത്തിയുമേറുമ്പോള്‍ ദംഭം, സര്‍പ്പം, അഭിമാനം, കോപം, പാരുഷ്യം, അജ്ഞാനം എന്നീ ആറ് ആസുരീഗുണങ്ങളും സടകുടഞ്ഞെഴുന്നേല്‍ക്കും. വ്യക്തി, മഹാശനം എന്ന രോഗത്തിനടിപ്പെടും. രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
എത്ര സമ്പാദിച്ചാലും തൃപ്തിയില്ല.എത്ര അനുഭവിച്ചാലും അതൃപ്തി.എത്ര ഭക്ഷിച്ചാലും അസംതൃപ്തി.രോഗനിദാനം ചുവടെ:കിട്ടുന്നതുവരെ കിട്ടുന്നില്ലെന്ന ആവലാതി. കിട്ടിക്കഴിഞ്ഞാല്‍ കിട്ടിയതുപോരാ എന്ന മനോനില.എത്രമേല്‍ കാഴ്ചകള്‍ കണ്ടാലും കണ്ണ് പിന്‍വാങ്ങാതെയിരിക്കുക.ധ്യാനാത്മക ജീവിതത്തെ തടസ്സപ്പെടുത്തുന്നത് ഈ മഹാശന രോഗമാണ്. രോഗമുക്തിക്ക് രണ്ടുവഴികള്‍ വേദസാഹിത്യം വിധിക്കുന്നു. ഒന്ന്: ജ്ഞാനനിഷ്ഠ; രണ്ട്: കര്‍മനിഷ്ഠ. ഏതൊന്നില്‍ ഉറച്ചിരിക്കുന്നുവോ അതാണ് നിഷ്ഠ. ശാന്തവൃത്തിയില്‍ അനുഭവപ്പെടുന്നതാണ് ആനന്ദം. നമ്മളേവരും ആനന്ദസ്വരൂപര്‍ തന്നെ.മഹാശന ബാധയേല്‍ക്കാതിരിക്കാന്‍ ഭക്തന് ഒരൊറ്റമൂലി ഭഗവാന്‍ പറഞ്ഞുതരുന്നു. അതാണ് ഭഗവദ്ഗീതയിലെ ശരണാഗതി. ശരണാഗതി മൂന്നുവിധം.ഒന്ന് : തവൈവാഹംഅന്വയാര്‍ത്ഥം: ഞാന്‍ അങ്ങയുടേതാണ്.ഭാഷ്യം : ഇവിടെ ഭഗവാന്‍ സ്വതന്ത്രനും ഭക്തന്‍ അസ്വതന്ത്രനുമാണ്. ഉദാഹരണം : തള്ളപ്പൂച്ചയും മക്കളും
രണ്ട് : മമൈവ ത്വംഅന്വയം : ത്വം മമ ഇവഅന്വയാര്‍ത്ഥം: അങ്ങ് (നീ) എന്റേതാണ്.
ഭാഷ്യം:ഇവിടെഭക്തന്‍ ഭഗവാനെബന്ധിക്കുന്നു. ഭക്തന്‍ സ്വതന്ത്രന്‍, ഭഗവാന്‍ അസ്വതന്ത്രന്‍ഉദാഹരണം : കുചേല ബ്രാഹ്മണനും ശ്രീകൃഷ്ണനുംമൂന്ന്: ത്വമേവാഹംഅന്വയം : ത്വം അഹം ഇവഅന്വയാര്‍ത്ഥം: അങ്ങ് ഞാനാണ്.ഭാഷ്യം: ഭക്തനും ഭഗവാനും ഒന്നായിത്തീരല്‍. ഇതത്രെ അദ്വൈതം, അവിഭക്ത ഭക്തി.സൂര്‍ദാസ് പ്രാര്‍ത്ഥിച്ചു: ”ഭഗവന്‍! അങ്ങ് ചന്ദനം. ഞാനോ വെള്ളം. അരഞ്ഞരഞ്ഞൊന്നായാലോ? സുഗന്ധം.” ഇതത്രെ യഥാര്‍ത്ഥ ശരണാഗതി. ശരണാഗതിക്ക് എന്നെന്നും ഇഷ്ടവരദാനം നല്‍കുകയാണ് ഭഗവാന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news730605#ixzz4xDiU0yzy

No comments: