Sunday, March 18, 2018

ശ്രീഭഗവാനുവാച:
കുതസ്ത്വാ കശ്മലമിദം 
വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വര്‍ഗ്യം
അകീര്‍ത്തികരമര്‍ജുന
(അദ്ധ്യായം 2 ശ്ലോകം 2 )
അർത്ഥം :
ശ്രീഭഗവാൻ പറഞ്ഞു:
അർജ്ജുന! = ഹേ അർജ്ജുന!
വിഷമേ = ഈ വിഷമഘട്ടത്തിൽ
അനാര്യജുഷ്ടം = ശ്രേഷ്ഠന്മാർ കൈകൊള്ളാത്തതും
അസ്വർഗ്യം = സ്വർഗ്ഗപ്രാപ്തിക്കു പ്രതികൂലവും
പ്രകീർത്തികരം = അപകീർത്തിയുണ്ടാക്കുന്നതുമായ
ഇദം കശ്മലം = ഈ മൗഢ്യം
ത്വാ കുത: സമുപസ്ഥിതം? = നിനക്ക് എവിടെ നിന്ന് വന്നു ചേർന്നു?
ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗ്ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?

No comments: