Sunday, March 18, 2018

053 സൌന്ദര്യ ലഹരി 
വിഭക്തത്രൈവര്‍ണ്ണ്യം വ്യതികരിതലീലാഞ്ജനതയാ
വിഭാതി ത്വന്നേത്ര ത്രിതയ മിദമീശാനദയിതേ

പുനസ് സ്രഷ്ടും ദേവാന്‍ ദ്രുഹിണ ഹരിരുദ്രാനു പരതാന്‍ 
രജസ്സത്വം ബിഭ്രത്തമ ഇതി ഗുണാനാം ത്രയമിവ 

അല്ലയോ ദേവീ, പരമേശ്വരപ്രിയേ, അവിടുത്തെ മൂന്നു കണ്ണുകളും വിലാസാഞ്ജനം എഴുതി നല്ല തെളിച്ചത്തോടെ വ്യതിരിക്തമായി വെളുപ്പ്‌, ചുവപ്പ്, കറുപ്പ് (കടും നീല) എന്നീ മൂന്നു വര്‍ണ്ണങ്ങളില്‍ കാണപ്പെടുന്നു. ആ കണ്ണുകള്‍ മഹാപ്രളയത്തില്‍ അവിടുത്തെ സത്തയില്‍ ലയിച്ച സൃഷ്ടിസ്ഥിതിസംഹാരകരായ ബ്രഹ്മാവിനെയും വിഷ്ണുവിനെയും രുദ്രനേയും പുന:സൃഷ്ടിയ്ക്കായി സജ്ജരാക്കാന്‍ രജസ്സ്, സത്വം, തമസ്സ്, എന്നീ ഗുണങ്ങളെ ധരിച്ചിരിക്കുന്നതുപോലെ പ്രശോഭിക്കുന്നു..

sukumar canda

No comments: