അന്നൊരു നാളിൽ യശോദ തന്റെ..... ചാരത്തണഞ്ഞങ്ങു ചൊല്ലി കൃഷ്ണൻ..... അമ്മേ! യശോദേ! ഞാൻ പൊയ്ക്കൊള്ളട്ടെ..... കൂട്ടുകാരൊത്തു കളിയ്ക്കുവാനായ്?..... അമ്മ പറഞ്ഞെന്റെ കണ്ണനുണ്ണീ... തെല്ലും കുസൃതി നീ കാട്ടിടല്ലേ..... ഇല്ലമ്മേ ബാലകരെല്ലാമെന്നെ..... ചെല്ലുവാനായി വിളിച്ചിടുന്നു........ ദൂരെയെവിടെയും പോയിടല്ലേ...... ഗോകുലം തന്നിൽ കളിച്ചിടേണം.....സമ്മതം കിട്ടിയ നേരം കൃഷ്ണൻ..... സമ്മോദമോടങ്ങു യാത്രയായി........ ഓരോരോ ലീലകൾകാട്ടുകയും...... ബാലനെപ്പോലെ ചിണുങ്ങുകയും..... മായാവിക്കണ്ണന്റെ ലീലകാൺകെ..... മാനസേ മോഹം കലർന്നിടുന്നൂ...... മണ്ണു കുഴച്ചു കളിയ്ക്കും നേരം...... തെല്ലതിൽ നിന്നുണ്ണി വായിലാക്കി.... കൂടെക്കളിച്ചോരു ഗോപനപ്പോൾ..... ഓടിയറി യിച്ചെശോദയോടായ്..... അമ്മേ! കുസൃതിയാംകണ്ണനിപ്പോൾ..... മണ്ണുള്ളിൽ വാരിക്കഴിച്ചിടുന്നു...... എന്നതു കേട്ടൊരെ ശോദ വേഗം.... കണ്ണനെത്തല്ലുവാൻ പീലിയുമായ്..... ഓടിയടുത്തേയ്ക്കു വന്ന കാൺകെ..... പേടി കലർന്നു വിറച്ചു നിന്നൂ..... കണ്ണാ നീ മണ്ണെല്ലാം തിന്നുവല്ലേ?.... കള്ളം പറഞ്ഞീടിൽ തല്ലുകൊള്ളും..... ഇല്ലമ്മേ ഞാൻ മണ്ണുതിന്നതില്ല.... കള്ളമീബാലകൻ ചൊല്ലിടുന്നൂ.... വായ തുറന്നു നീ കാട്ടുകെങ്കിൽ.... ഭാവം പകർന്നമ്മ നിന്ന നേരം.... വായ തുറന്നവൻ കാട്ടിടുന്നു..... ബോധം മറഞ്ഞമ്മ നിന്നിടുന്നൂ...... വായ്ക്കുള്ളിലെന്താണു കണ്ടതെന്നോ..... വാക്കുകളില്ലൊന്നും ചൊല്ലിടാനായ്..... ഇന്ദ്ര നുമുണ്ടതിൽ ചന്ദ്രനുണ്ടു്... പന്ത്രണ്ടാദിത്യൻമാരൊക്കെയുണ്ട്.... ഭൂമിയുമുണ്ടതിൽ സ്വർഗ്ഗമുണ്ട്..... ദേവന്മാർ മാനവരൊക്കെയുണ്ട്.... ഈരേഴു ലോകങ്ങളെല്ലാമുണ്ട്... ഈശനും ബ്രഹ്മനും വായിലുണ്ട്.... തംബുരു നാരദരെല്ലാമുണ്ട്.... കിം പുരുഷന്മാരും വായിലുണ്ട്... നാഗങ്ങളെല്ലാമാവായിലുണ്ട്....നാദങ്ങളൊക്കെയും വായിലുണ്ടു്....യക്ഷന്മാരെല്ലാമാവായിലുണ്ട് ദക്ഷൻ, കുബേരനും വായിലുണ്ട്... അമ്പാടി ക്കണ്ണനാ വായിലുണ്ട്..... അമ്മ യശോദയും വായിലുണ്ട്....പേടിച്ചു നിൽക്കുന്ന കണ്ണനുണ്ട്.... തല്ലുവാൻ നിൽക്കുമെശോദയുണ്ട്.... വായും തുറന്നങ്ങുനിൽക്കും കണ്ണൻ.... മായയോ? കണ്ണന്റെ വായിലുണ്ട്...... കണ്ണന്റെ വായ്ക്കുള്ളിൽ കണ്ണനുണ്ണി..... വായും തുറന്നങ്ങുനിൽപ്പു കാണാം..... വായിലെ കണ്ണന്റെ വായിലപ്പോൾ.... ഈ വിധം തന്നെ തെളിഞ്ഞു കാണാം....ഓരോരോ വായിലുമന്തമില്ലാതീവിധം മായികക്കാഴ്ച കാണാം.... യാതൊന്നു യാതൊന്നതുള്ളതുണ്ടോ....ആയ വയെല്ലാമാവായിലുണ്ട്..... യാതൊന്നതില്ലാത്തതായിയുണ്ടോ?!! ആയവ പോലുമാവായിലുണ്ട്!!! കാഴ്ചകൾ കണ്ടു ഭ്രമിച്ചെശോദ..... കാൽത്താരിൽ വീണു നമിയ്ക്കുവാനായ്.... അമ്മയെ വേഗം പുണർന്നു കണ്ണൻ.... സമ്മോദമോടെ പറഞ്ഞു കണ്ണൻ..... അമ്മേ!വിമോഹം വെടിഞ്ഞിടേണം.... നിൻ മുൻപിൽ ഞാനുണ്ണിക്കണ്ണനല്ലേ..... ആർക്കുമേ കാണാൻ കഴിഞ്ഞിടാത്ത..... മോക്ഷദമാകുമെൻ വിശ്വരൂപം..... തായേ! ഞാൻ കാണിച്ചതെന്തിനെന്നാൽ.... മോദം കലർന്നമ്മ കേട്ടിടേണേ...... അത്യന്ത ദുർലഭമാം സുകൃതം.... ചേർത്തു ഞാനമ്മയ്ക്കു കാഴ്ചവച്ചൂ...... കണ്ണാലൊരുത്തർക്കും കാണുവാനായ് കണ്ണന്റെയീ രൂപം സാധ്യമല്ല..... കാണുവാനൊന്നു കഴിഞ്ഞുവെന്നാൽ..... ചേരുന്നു മോക്ഷദം വിഷ്ണുപാദം...... എന്മനം കണ്ണാ നിറഞ്ഞു മോനേ.... പുത്രനായ് നിന്നെ ലഭിച്ച മൂലം..... മായയാലെന്നെ വലച്ചിടല്ലേ...... ബാലനായ് ചേർന്നെന്നരികിൽ നിൽക്കു.... ഒന്നും ഭവിയ്ക്കാത്ത പോലെ കണ്ണൻ......വെണ്ണയ്ക്കായ് കൊഞ്ചിയടുത്തു നിന്നു......
vaikkam ramachndran
vaikkam ramachndran
No comments:
Post a Comment