സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവതീയുവാക്കള്‍ക്കായി വര്‍ഷംതോറും സ്വാമി വിവേകാനന്ദന്‍റെ നാമധേയത്തിലുള്ള പുരസ്കാരങ്ങള്‍ നല്‍കിവരുന്നു.
സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരം രമ്യ ഹരികുമാറിന്. തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2017ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരത്തിന് മാതൃഭൂമി ഓണ്‍ലൈനിലെ സീനിയര്‍ കണ്ടന്റ് റൈറ്റര്‍ രമ്യാ ഹരികുമാര്‍ അര്‍ഹയായി. അച്ചടി മാധ്യമത്തിലെ വനിതാ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. .
ഈ യുവപ്രതിഭാ അവാര്‍ഡിന് വലിയ ഒരു പ്രത്യേകതയുണ്ട്. അത് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ യുവതീയുവാക്കളെ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍റെ പേരിലുള്ളതാണ് എന്നതാണ്. കര്‍മ്മരാഹിത്യത്തില്‍നിന്നു കര്‍മോത്സുകതയിലേക്കുയരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതസന്ദേശം. ലക്ഷ്യത്തിലെത്തും വരെ വിശ്രമം വേണ്ട എന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ഈ സന്ദേശം ഉള്‍ക്കൊണ്ട് പുതിയ കാലത്തെയും പുതിയ ലോകത്തെയും സൃഷ്ടിക്കേണ്ടവരാണ് യുവാക്കള്‍. ഈ സന്ദേശമാണ് വിവേകാനന്ദ യുവപ്രതിഭാ അവാര്‍ഡ് അത് ഏറ്റുവാങ്ങുന്നവര്‍ക്കും അവരിലൂടെ യുവസമൂഹത്തിനാകെത്തന്നെയും നല്‍കുന്നത്.
എന്തായിരിക്കണം ലക്ഷ്യം? നാടിന്‍റെ ഉല്‍ക്കര്‍ഷം, ജനമനസ്സുകളുടെ ഒരുമ- ഇതൊക്കെയായിരിക്കണം ലക്ഷ്യം. ഇതു സാധ്യമാക്കണമെങ്കിലോ; ഭിന്നതകളും വൈരുദ്ധ്യങ്ങളുമുണ്ടെങ്കില്‍ അതുപോലും മറന്ന് മനസ്സുകൊണ്ട് ഒന്നിക്കണം. അതു ചെയ്യുന്നതിനുപകരം ഇല്ലാത്ത വൈരുധ്യങ്ങള്‍പോലും കുത്തിപ്പൊക്കി ഭിന്നതയുണ്ടാക്കാനും വിദ്വേഷം പടര്‍ത്താനും അങ്ങനെ സമൂഹത്തെ കലുഷമാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനും വര്‍ഗീയ ഛിദ്രശക്തികള്‍ ശ്രമിക്കുന്നു. ഇതിനെതിരായി ജാഗ്രത പാലിക്കുകയും ജനങ്ങളെ ചേരിതിരിച്ച് അകറ്റുന്ന വര്‍ഗീയ വിധ്വംസക ശക്തികളെ ചെറുക്കുകയും ചെയ്യുക എന്നതാണ് ഈ കാലത്തിന്‍റെ ആവശ്യം. ഈ ആവശ്യത്തിനൊത്ത് യുവാക്കള്‍ ഉണരണം.
സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അര്‍ഹരായവരെ കണ്ടെത്തി അവാര്‍ഡ് നല്‍കുമ്പോള്‍, അതില്‍ ചെയ്ത കാര്യങ്ങള്‍ക്കുള്ള അംഗീകാരം മാത്രമല്ല ഇനി ചെയ്യേണ്ടതു സംബന്ധിച്ച അഭ്യര്‍ത്ഥന കൂടിയുണ്ട്. നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കണമെന്നതാണ് ആ അഭ്യര്‍ത്ഥന.
വിവേകാനന്ദ യുവ പ്രതിഭാ അവാര്‍ഡ്. വിവേകാനന്ദന്‍റെ ജډദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്. യുവത്വത്തിന്‍റെ ശക്തിയിലും സര്‍ഗ്ഗാത്മകതയിലും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ധീരതയുടെയും സാഹസികതയുടെയും വഴിയേ യുവത്വം സഞ്ചരിക്കണമെന്ന് വിവേകാനന്ദന്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്‍റെ സാഫല്യത്തിനുവേണ്ടിയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടത്.
അതല്ലെങ്കില്‍ ജാതി-വര്‍ഗീയ വിദ്വേഷം പടര്‍ത്തി തമ്മില്‍ തമ്മില്‍ പൊരുതി നശിക്കാന്‍ പോരുംവിധം വഴിതിരിച്ചുവിടുന്നു. ഇവിടെയാണ് സാഹസികരാകുവാനുള്ള വിവേകാനന്ദ സൂക്തത്തിനു പ്രസക്തി വര്‍ധിക്കുന്നത്.
‘ഓരോ ജീവിയിലും ഈശ്വരനുണ്ട്. ആ ഈശ്വരനെ കാണാന്‍ കഴിയാത്ത നിങ്ങള്‍ ഈശ്വരനെ എവിടെയാണു തേടുന്നത്’ എന്ന് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ചോദിച്ചു. മഹാകവി ഉള്ളൂര്‍ ഒരു കവിതയില്‍ ഇതേ ആശയം പകര്‍ന്നുവെച്ചിട്ടുണ്ട്.
‘അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോന് അരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം?’ എന്ന്. സഹജീവികളെ സ്നേഹിക്കാത്തവര്‍ ഈശ്വരനെ തേടിയിറങ്ങിയിട്ടെന്തു കാര്യം എന്നു സാരം. ഈശ്വരന്‍റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന കാലത്ത് വിവേകാനന്ദ സൂക്തത്തിന് എങ്ങനെ പ്രസക്തി വര്‍ദ്ധിക്കാതിരിക്കും. സ്വാമി വിവേകാനന്ദന്‍റെ സ്നേഹസന്ദേശം കൂടുതല്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
വിവിധ മതങ്ങള്‍ പഠിച്ചാല്‍ അതിന്‍റെയെല്ലാം സത്ത ഒന്നാണ് എന്നു കാണാനാവും എന്നു പഠിപ്പിച്ച വിവേകാനന്ദന്‍റെ പൈതൃകം വര്‍ഗീയ വിധ്വംസക ശക്തികള്‍ക്ക് അവകാശപ്പെട്ടതല്ല, മറിച്ച് സാമൂഹ്യ പുരോഗതിയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.
ചിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പറ്റിയും സര്‍വ്വമത ചിന്തകള്‍ക്ക് അംഗീകാരം നല്‍കിയ തന്‍റെ നാടിനെപ്പറ്റിയും വിവേകാനന്ദന്‍ വിശദീകരിച്ചു. മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ രൂക്ഷമായി എതിര്‍ത്തു. സങ്കുചിതമായ ദേശീയബോധത്തെ വിമര്‍ശിച്ചു.
എല്ലാ മതത്തിലുംപെട്ടവരും ഒരു മതത്തിലും പെടാത്തവരും ഒരുമിച്ച് നടത്തിയ മഹാസമരമാണത്. ഇന്ത്യന്‍ ദേശീയത എന്നത് നാനാത്വത്തിലെ ഏകത്വമാണ്. നാനാത്വം എന്നത് ജാതി, മത, ഭാഷാ, സാംസ്കാരിക മൂല്യങ്ങളുടെ വൈവിധ്യമാണ്.
വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ നമ്മളൊന്ന് എന്ന് ചിന്തിക്കാന്‍ നമുക്ക് കഴിയണം. ആ ചിന്തയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കഴിയണം. ആ പോരാട്ടത്തില്‍ മുമ്പില്‍ നില്‍ക്കേണ്ടവര്‍ യുവാക്കളാണ്.
വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഉണ്ടാക്കുന്ന ഏകത്വം വേണ്ട. ദേശീയതയുടെ കുത്തകാവകാശമെടുത്ത മട്ടില്‍ ഏകശിലാ രൂപത്തിലുള്ള മതാധിഷ്ഠിത സംസ്കാരം ഉണ്ടാക്കാന്‍ ചിലര്‍ രംഗത്തുണ്ട്.
No comments:
Post a Comment