ദ്വൈത മനോഭാവം കൈവെടിയണം.
ഉന്നതാദർശങ്ങൾ പുലർത്തുവിൻ !സ്വയം ഉയരുവാൻ പരിശ്രമിക്കുവിൻ ! ഈശ്വരനായിരിക്കട്ടെ നിങ്ങളുടെ സമുന്നത ലക്ഷ്യം.
വിഘ്നങ്ങളും എതിർപ്പുകളും എന്തായാലും ഹൃദയം തളരാൻ അനുവദിക്കരുത്. നിങ്ങളിലുള്ള മൃഗത്തെ പുറം തള്ളുക.
മാനവ ഗുണങ്ങളിൽ ഉറച്ചു നിൽക്കുക.ഈശ്വരനെ നേടുവാൻ ധൈര്യപൂർവ്വം മുന്നേറുക.
ചാഞ്ചല്യം ഉപേക്ഷിക്കണം. ഇന്ന് ഭക്തിയുടെ നേർക്കു പായുന്നു. നാളെ ഇന്ദ്രിയസുഖങ്ങളെ അനുധാവനം ചെയ്യുന്നു. അടുത്ത ദിവസം വീണ്ടും ഭക്തിയിലേക്ക് ചാടുന്നു. ഇതു ശരിയല്ല.
എല്ലാ കാര്യങ്ങളും വിജയിച്ചതായി തോന്നുമ്പോൾ നിങ്ങൾ ഭക്തിയുടെ കൂടെ എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങളിൽ നൈരാശ്യം നിറയുന്നു.
അച്ചടക്കം വേണമെന്ന് നിർബ്ബന്ധിതമാകുമ്പോൾ നിങ്ങൾ ഏറ്റവും മുന്നിൽ കാണപ്പെടുന്നു. ഈ ദ്വൈത മനോഭാവം കൈവെടിയണം.
വർഷങ്ങളോളം നീണ്ടു നിൽക്കുന്ന സന്യാസം, സർവ്വ സംഗപരിത്യാഗം ,ജപം, തപം എന്നിവയിലൂടെ സാധകന്മാർ ദർശിക്കാൻ കഠിനയത്നം ചെയ്യുന്ന ദിവ്യത്വം ഇവിടെയിപ്പോൾ നിങ്ങളുടെ കൺമുമ്പിലുണ്ട്.
നിങ്ങൾക്ക് ഉപലബ്ധമായിരിക്കുന്ന ഭാഗ്യം കണ്ടെത്തുവിൻ !
ഇന്നോളം നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള സകല തെറ്റുകൾക്കും ഞാൻ മാപ്പു നൽകുന്നു .!
മംഗളകരമായ ചിന്തകൾ പുലർത്തുവിൻ !
മംഗളകരമായ വാക്കുകൾ പറയു വിൻ !
മംഗളകരമായ പ്രവൃത്തികൾ ചെയ്യുവിൻ !
ഇതിന്റെയൊക്കെ ഫലമായി മംഗള ഭാവത്തിന്റെ, സാക്ഷാൽ ശിവന്റെ സ്വരൂപം നേടുവിൽ !
No comments:
Post a Comment