അജ്ഞാനമേവാസ്യ ഹി മൂലകാരണം
തദ്ധാനമേവാത്ര വിധൗ വിധീയതേ
വിദൈ്യവ തന്നാശവിധൗ പടീയസീ
ന കര്‍മ്മ തജ്ജം സവിരോധമീരിതം. (7)
ഈ സംസാരം ഉണ്ടാകാനുള്ള മൂലകാരണം അജ്ഞാനം തന്നെയാണ്. അതിനെ നശിപ്പിക്കണമെന്നാണ് ഈ വിധിയില്‍ (ജ്ഞാനകാണ്ഡത്തില്‍) വിധിച്ചിരിക്കുന്നത്. ആ അജ്ഞാനത്തെ നശിപ്പിക്കാനുള്ള കഴിവ് കര്‍മ്മത്തിനില്ല. വിദ്യയ്ക്ക് (ജ്ഞാനത്തിന് )മാത്രമേ ആ കഴിവുള്ളു. കര്‍മ്മം അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നു. അത് ജ്ഞാനത്തിന് വിരുദ്ധവുമാണ്. വിദ്യയുണ്ടാകുമ്പോള്‍ അജ്ഞാനം നശിക്കുന്നു.
കുറിപ്പ്- യാഗകര്‍മ്മങ്ങളോ പൂജാകര്‍മ്മങ്ങളോ എന്തുമാകട്ടെ കര്‍മ്മം കൊണ്ട് ജ്ഞാനം ഉദിക്കുകയില്ല. കര്‍മ്മം ഫലം തരുന്നു. അങ്ങനെ സമ്പാദിക്കുന്ന പാപപുണ്യങ്ങള്‍ക്കനുസരിച്ച് ജനനവും അനുഭവങ്ങളും ഉണ്ടാകുന്നു. മോക്ഷം ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് കര്‍മ്മം ജ്ഞാനത്തിനു വിരുദ്ധമാണെന്നു പറഞ്ഞത്.
നാജ്ഞാനഹാനിര്‍ന്ന ച രാഗസംക്ഷയോ
ഭവേല്‍ തതഃ കര്‍മ്മ സദോഷമുത്ഭവേല്‍
തതഃ പുനഃ സംസൃതിരപ്യവാരിതാ തസ്മാല്‍
ബുധോ ജ്ഞാനവിചാരവാന്‍ ഭവേല്‍. (8)
അജ്ഞാനം നശിക്കാതിരിക്കുകയും രാഗം ക്ഷയിക്കാതിതിരിക്കുകയും ചെയ്താല്‍ ദോഷകര്‍മ്മങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോള്‍ വീണ്ടും സംസാരം ഉണ്ടായേമതിയാകൂ. അതുകൊണ്ട് ബുദ്ധിമാന്മാര്‍ ജ്ഞാനമുണ്ടാകാനുള്ള വഴിയെന്തെന്ന് അന്വേഷിക്കാന്‍ തുടങ്ങുന്നു.
janmabhumi
No comments:
Post a Comment