Tuesday, March 13, 2018

പന്ത്രണ്ടാം അനുവാകവും രണ്ടാം അധ്യായവുമായ ബ്രഹ്മാനന്ദവല്ലിയിലെ ആദ്യ ശാന്തിമന്ത്രവും 'ഗാനോ ചിത്രശം വരുണ' എന്ന ശാന്തിമന്ത്രമാണ.് ശിക്ഷാവല്ലിയിലെ ഒന്നാം അനുവാകമായി പറഞ്ഞ ഈ മന്ത്രവും ബ്രഹ്മാനന്ദവല്ലിയിലെ ആദ്യ ശാന്തിമന്ത്രവും ഇതുപോലെതന്നെയാണ്; പ്രാര്‍ത്ഥനയുടെ രൂപത്തിലുമാണ്. എന്നാല്‍ 12-ാം അനുവാകത്തിലുള്ള ഈ മന്ത്രത്തിന്റെ അവസാന ഭാഗത്ത് കുറച്ച് വ്യത്യാസമുണ്ട്. ഇവിടെ ദേവന്മാരോട് നന്ദി പ്രകടിപ്പിക്കുന്ന തരത്തിലാണ് ഈ മന്ത്രം.
ത്വാമേവ പ്രത്യക്ഷം ബ്രഹ്മാവാദിഷം 
ഋതമവാദിഷം
സത്യമഹാദിഷം തന്‍മാമവീത് തദ് 
വക്താരമാവീത്. ആവീന്‍മാന
ആവിദ്‌വധ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അവാദിഷം, ആവീത് എന്നീ വാക്കുകളാണ് നേരത്തെ പറഞ്ഞ മന്ത്രത്തില്‍ നിന്ന് ഇവിടെ വ്യത്യസ്തമായി ഉപയോഗിച്ചിട്ടുള്ളത്. അവാദിഷം എന്നാല്‍ 'രക്ഷിച്ചു' എന്നുമാണ്. മിത്രന്‍, വരുണന്‍, അര്യമാവ്, ഇന്ദ്രന്‍, ബൃഹസ്പതി, വിഷ്ണു തുടങ്ങിയവര്‍ സ്വസ്തിയെ തരട്ടെ. പ്രത്യക്ഷ ബ്രഹ്മമായ വായുവിന് നമസ്‌കാരം അങ്ങയെ പ്രത്യക്ഷ ബ്രഹ്മമായി ഞാന്‍ പറഞ്ഞു. ഋമായും സത്യമായും പറഞ്ഞു. ബ്രഹ്മസ്വരൂപനായ വായു എന്നെ രക്ഷിച്ചു. അത് ആചാര്യനേയും രക്ഷിച്ചു. എന്നേയും ആചാര്യനേയും രക്ഷിച്ചു. താപത്രയങ്ങളില്‍നിന്ന് ശാന്തിയുണ്ടാകട്ടെ.
തന്റെ പഠനത്തെയും ഉപാസനയെയും വേണ്ടവിധത്തില്‍ തുണച്ച ദേവന്‍മാര്‍ക്ക് നന്ദി പറയുകയാണിവിടെ. ദേവന്മാരുടെ അനുഗ്രഹം ഇല്ലെങ്കില്‍ ഇതൊന്നും നന്നാകുമായിരുന്നില്ല. അതിനാല്‍ നന്ദി പറയേണ്ടത് അത്യാവശ്യംതന്നെ.
രണ്ടാം അധ്യായമായ ബ്രഹ്മാനന്ദവല്ലിയുടെ രണ്ടാമത്തെ ശാന്തിമന്ത്രം 'സഹനാവവന്തു..'എന്നതാണ്. ഈ അധ്യായത്തിലെ വിഷയമായ ബ്രഹ്മത്തെ പ്രാര്‍ത്ഥിക്കുന്നതിനാണ് ഈ മന്ത്രം. പഠിക്കലും പഠിപ്പിക്കലും വളരെ നന്നായി നടക്കാനും നേടിയ വിദ്യയുടെ അടിസ്ഥാനത്തില്‍ തേജസ്സുള്ളവരായിത്തീരാനും പരസ്പര വിദ്വേഷമില്ലാതിരിക്കാനും അനുഗ്രഹമുണ്ടാകണമെന്ന് ബ്രഹ്മത്തോട് പ്രാര്‍ത്ഥിക്കുന്നു.
ബ്രഹ്മാനന്ദവല്ലി ഒന്നാം അനുവാകം
ഓം ബ്രഹ്മാവിദ്യാപ്‌നോതി പരം. 
തദേഷാദ്യുക്താ
സത്യം ജ്ഞാനമനന്തം 
ബ്രഹ്മയോ വേദ നി ഹിതം
ഗുഹായാം പരമേ വ്യോമന്‍ േ
സാളശ്‌നുതേ സര്‍വ്വാന്‍
കാമാന്‍ സഹ ബ്രഹ്മണാം വിപശ്ചിതേതി.
ബ്രഹ്മത്തെ അറിയുന്നവന്‍ പരമമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. അതിനെപ്പറ്റി ഇങ്ങനെ പറയുന്ന സത്യം, ജ്ഞാനം അനന്തം ബ്രഹ്മ എന്ന്. ബ്രഹ്മം എന്നത് സത്യവും ജ്ഞാനവും അനന്തവുമാകുന്നു. ബുദ്ധിഗുഹയിലെ ആകാശത്തില്‍ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നയാള്‍ ബ്രഹ്മസ്വരൂപത്തില്‍ എല്ലാ ആഗ്രഹങ്ങളേയും ഒന്നിച്ച് അനുഭവിക്കുന്നു എന്ന്.
'ബ്രഹ്മവിദാപ്‌നോതി പരം' എന്നത് ഒരു സൂത്രവാക്യമാണ്. ബ്രഹ്മാനന്ദവല്ലില്‍ പറയുന്ന എല്ലാ കാര്യങ്ങളുടേയും സാരമാണ് ഇത്. ബ്രഹ്മത്തെ അറിയലും പ്രാപിക്കലും ഒന്നുതന്നെയാണ്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായി മാറുമെന്ന് മറ്റ് ശ്രുതിവാക്യങ്ങളുമുണ്ട് പ്രമാണമായി. സാധകന്മാര്‍ക്ക് ആധ്യാത്മിക പാതയില്‍ താല്‍പര്യമുണ്ടാക്കാനും ശ്രവണം, മനനം, നിദിധ്യാസനം എന്നിവ നന്നായി ചെയ്യാന്‍ പ്രേരിപ്പിക്കാനുമാണ് ഈ വിശിഷ്ടമായ ഫലത്തെ ആദ്യമേതന്നെ പറയുന്നത്. ബ്രഹ്മം ഇന്നതാണ് എന്ന് പറയാന്‍ പ്രയാസമാണ്. അതിനാല്‍ ലക്ഷണമെന്ന നിലയ്ക്ക്  'സത്യം ജ്ഞാനം അനന്തം ബ്രഹ്മ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷണത്തേക്കാള്‍ ലക്ഷണാര്‍ത്ഥമായി എടുക്കണം. സത്യവും ജ്ഞാനവും അനന്തവും ബ്രഹ്മസ്വരൂപമാണ് എന്ന് അറിയണം.
എന്നും നിലനില്‍ക്കുന്നതാണ് സത്യം. ചൈതന്യം എന്ന അര്‍ത്ഥത്തിലാണ് ജ്ഞാനം എന്നതിനെ പറഞ്ഞിരിക്കുന്നത്. അറിയുന്നത് എന്ന അര്‍ത്ഥത്തിലല്ല. എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിന് അന്തമില്ല എന്നതിനാല്‍ അനന്തം. കാലം, ദേശം, വസ്തു എന്നിവ കൊണ്ടൊന്നും ബ്രഹ്മത്തിന് അന്തം നിര്‍ണയിക്കാന്‍ കഴിയില്ല. അനന്തമായത് മാത്രമാണ് ആനന്ദമായതും. ഇപ്രകാരം സത്യം ജ്ഞാനം അനന്തം എന്ന് പറഞ്ഞത് സത് ചിത് ആനന്ദമായതിനെത്തന്നെയാണെന്ന് മനസ്സിലാക്കണം. ഈ ബ്രഹ്മത്തെ നമ്മുടെ ബുദ്ധിയുടെ അഥവാ ഹൃദയത്തിന്റെ ആകാശത്തില്‍ തന്നെയാണ് സാക്ഷാത്കരിക്കേണ്ടത്. അങ്ങനെ  ബ്രഹ്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് എല്ലാ ആഗ്രഹങ്ങളും ഒന്നിച്ച് ഒരേസമയം അനുഭവിക്കാനിടയാക്കുന്നു. സര്‍വ്വജ്ഞമായ ബ്രഹ്മത്തെ അറിയുന്ന അയാള്‍ സര്‍വ്വജ്ഞതത്ത്വത്തെ തന്റെ അനുഭൂതിയാക്കുന്നു...
janmabhumi

No comments: