Wednesday, May 16, 2018

അന്നത്തെ നിന്ദിക്കരുത്. അത് വൃതമാകുന്നു. പ്രാണന്‍ അന്നമാകുന്നു. ശരീരം അന്നത്തെ അദിക്കുന്നതാകുന്നു. ശരീരം പ്രാണനില്‍ പ്രതിഷ്ഠിതമാണ്, പ്രാണന് ശരീരത്തിലും. അതിനാല്‍ ശരീര പ്രാണന്മാരാകുന്ന രണ്ടും അന്നത്തില്‍ പ്രതിഷ്ഠിതമാണ്. അന്നം വഴിയാണ് ബ്രഹ്മത്തെ അറിഞ്ഞത് അതിനാല്‍ ഗുരുവിനെ എന്നപോലെ അന്നത്തെയും നിന്ദിക്കാതിരിക്കണം. ഇത് ബ്രഹ്മത്തെ അറിഞ്ഞ ആളുടെ വ്രതമായി ഉപദേശിക്കുന്നു. ഈ വ്രതം ഉപദേശിക്കുന്നത് അന്നത്തെ സ്തുതിക്കാനാണ്. ബ്രഹ്മത്തെ അറിയാനുള്ള ഉപായമാണത്. അന്നമാണ് ശരീരത്തെ നിലനിര്‍ത്തുന്നത്. ആ ശരീരത്തിലിരുന്നാണ് നാം ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നത്. ആത്മ സാക്ഷാത്കാരത്തിനു സഹായിക്കുന്ന അന്നത്തെ നാം നിന്ദിക്കരുത്. അതൊരു വ്രതമായി സാധകന്മാര്‍ സ്വീകരിക്കണം. അങ്ങോട്ടും ഇങ്ങോട്ടും നിലനിര്‍ത്തുന്നതിനാല്‍ ശരീരവും പ്രാണനും അന്നമാണ്. ഒന്ന് അന്നമാകുമ്പോള്‍ മറ്റേത് കഴിക്കുന്നതാകുന്നു. (അന്നവും അന്നാദവുമാകുന്നു).
അന്നം ന നിന്ദ്യാത്തദ് വ്രതം പ്രാണോ വാ അന്നം. ശരീരമന്നാദം. പ്രാണ ശരീരം പ്രതിഷ്ഠിതം.
ശരീരേ പ്രാണ: പ്രതിഷ്ഠിത: തദേതദന്നമന്നേ പ്രതിഷ്ഠിതം.
swami Abhayananda.

No comments: